നിനക്കുമില്ലേട അമ്മയും പെങ്ങളും..! രാത്രിയിൽ സ്വകാര്യ ബസ്ജീവനക്കാർ വിദ്യാർഥിനിയെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ടു; സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ ബസ് തടഞ്ഞു

പേ​രാ​മ്പ്ര: യാ​ത്ര​ക്കാ​രി​യെ രാ​ത്രി​യി​ല്‍ വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഇ​റ​ക്കി​വിട്ടതി​ല്‍ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ര്‍ സ്വ​കാ​ര്യ ബ​സ് ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ബ​സ് ജീ​വ​ന​ക്കാ​ര​ന് മ​ര്‍​ദ​ന​മേ​റ്റു. പേ​രാ​മ്പ്ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​ശ്‌​നം അ​വ​സാ​നി​പ്പി​ച്ച​ത്.

കോ​ഴി​ക്കോ​ട് നി​ന്ന് കു​റ്റ്യാ​ടി​യി​ലേ​ക്ക് പോ​കു​ന്ന ബ​സി​ല്‍ യാ​ത്ര ചെ​യ്ത വി​ദ്യാ​ര്‍​ഥി​നി രാ​ത്രി​യാ​യ​തി​നാ​ല്‍ വീ​ടി​ന് സ​മീ​പ​ത്ത് ബ​സ് നി​ര്‍​ത്തു​മോ എ​ന്ന് ക​ണ്ട​ക്ട​റോ​ട് ചോ​ദി​ച്ചി​രു​ന്നു. ക​ടി​യ​ങ്ങാ​ട് പാ​ല​ത്തി​നും വെ​ളു​ത്ത പ​റ​മ്പ​ത്ത് സ്റ്റോ​പ്പി​നും ഇ​ട​യി​ലാ​യി​രു​ന്നു ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്.

ക​ണ്ട​ക്ട​ര്‍ നി​ര്‍​ത്താ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ബ​സ് നി​ര്‍​ത്തി​യ​ത് ഏ​റെ ദൂ​രം മു​ന്നോ​ട്ട് പോ​യി ക​യ്യേ​ലി പാ​ല​ത്തി​ന് സ​മീ​പം വി​ജ​ന​മാ​യ സ്ഥ​ല​ത്താ​ണെ​ന്നാ​ണ് പ​രാ​തി. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബ​സ് തി​രി​കെ ഉ​ള്ളി​യേ​രി​യി​ലേ​ക്ക് പോ​കു​മ്പോ​ള്‍ ത​ട​ഞ്ഞ​തെ​ന്നാ​ണ് വി​വ​രം. ഇ​തോ​ടെ ബ​സി​ന്‍റെ ട്രി​പ്പ് മു​ട​ങ്ങി.ഞു ന്

Related posts