ബസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം; 47 വിദ്യാർഥികൾ ഉൾപ്പെടെ 55 പേർക്ക് പരിക്ക്

ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 55 ഓളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. അപകടത്തിൽപ്പെട്ടവരിൽ അധികവും സ്കൂൾ, കോളേജ് വിദ്യാർഥികളായിരുന്നു.

വാഡ തഹസിൽ ദേശായി ഗ്രാമത്തിന് സമീപം രാവിലെ 6:45 ഓടെയാണ് അപകടമുണ്ടായതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എംഎസ്ആർടിസി) ഉദ്യോഗസ്ഥൻ പറഞ്ഞു.

70 യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസ് ചിഞ്ച്പാഡ-വാഡ റോഡിൽ എതിർദിശയിൽ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.  അപകടത്തിൽ 47 വിദ്യാർഥികൾ ഉൾപ്പെടെ 55 യാത്രക്കാർക്ക് പരിക്കേറ്റു. എന്നാൽ, ഇവരിൽ ആർക്കും കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബസ് ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റ എല്ലാവരെയും പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും വീട്ടിലേക്ക് മടങ്ങാൻ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

 

 

 

 

Related posts

Leave a Comment