ജ​ന​ത്തി​നു കൂ​ന്നി​ന്മേ​ൽ​കു​രു! നാ​ളെ മു​ത​ൽ ബ​സ് സ​മ​രം; ബസ് സമരം മാറ്റിവയ്ക്കണമെന്ന് ഗതാഗതമന്ത്രി

ക​ണ്ണൂ​ർ: പെ​ട്രോ​ൾ പ​ന്പ് സ​മ​ര​ത്തി​നു പി​ന്നാ​ലെ ബ​സ് വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ മു​ത​ൽ അി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യും സം​യു​ക്ത​സ​മ​ര​സ​മി​തി​യും പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജ​ന​ത്തി​നു കൂ​ന്നി​ന്മേ​ൽ​കു​രു​വാ​യി.

പ്ര​ത്യേ​കി​ച്ച് എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള​ട​ക്കം എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ബ​സ് സ​മ​രം ഏ​റെ ദു​രി​ത​മാ​കു​ക. ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ട​വ​ർ യാ​തൊ​രു ച​ർ​ച്ച​യ്ക്കും ത​യാ​റാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ളെ മു​ത​ൽ സ​മ​രം തു​ട​രു​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്.

സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ പോ​ലെ​യു​ള്ള ക​ൺ​സെ​ഷ​ൻ കെ​എ​സ്ആ​ർ​ടി​സി​യി​ലും ന​ട​പ്പി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബ​സു​ട​മ​ക​ൾ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യി എം.​വി.​വ​ത്സ​ല​ൻ, പി.​കെ​പ​വി​ത്ര​ൻ, ടി.​എം.​സു​ധാ​ക​ര​ൻ, രാ​ജ്കു​മാ​ർ ക​രു​വാ​ര​ത്ത് എ​ന്നി​വ​ർ പ​റ​ഞ്ഞു.

ബസ് സമരം മാറ്റിവയ്ക്കണമെന്ന് ഗതാഗതമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബു​ധ​നാ​ഴ്ച മു​ത​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ്വ​കാ​ര്യ ബ​സ് സ​മ​രം മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട്.

മി​നി​മം നി​ര​ക്ക് 10 രൂ​പ​യാ​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​നി​മം നി​ര​ക്ക് അ​ഞ്ച് രൂ​പ​യാ​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബ​സു​ട​മ​ക​ൾ ബു​ധ​നാ​ഴ്ച മു​ത​ൾ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന​ത്.

Related posts

Leave a Comment