ക​മ​ന്‍റ​ടി​ച്ച​ത് ചോ​ദ്യം ചെ​യ്തു; പാ​ലാ​യി​ൽ ഗ​ർ​ഭി​ണി​യെ ച​വി​ട്ടി​വീ​ഴ്ത്തി​യ നാ​ലം​ഗ സം​ഘം അ​റ​സ്റ്റി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പാ​ലാ: ഗ​ർ​ഭി​ണി​യാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ച​വി​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ഭ​ർ​ത്താ​വി​നെ മ​ർ​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നാ​ല് പേ​ർ പി​ടി​യി​ൽ. പാ​ലാ ഞൊ​ണ്ടി​മാ​ക്ക​ൽ ക​വ​ല​യി​ലാ​ണ് സം​ഭ​വം.

വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ​ക​ളാ​യ പൂ​വ​ര​ണി പാ​റ​പ്പ​ള്ളി ക​റു​ത്തേ​ട​ത്ത് ശ​ങ്ക​ര്‍ കെ.​എ​സ് (30), അ​മ്പാ​റ​നി​ര​പ്പേ​ല്‍ പ്ലാ​ത്തോ​ട്ട​ത്തി​ല്‍ ജോ​ണ്‍​സ​ണ്‍ (38), വ​ര്‍​ക്ക്‌​ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രാ​യ ന​രി​യ​ങ്ങാ​നം ചെ​മ്പ​ന്‍​പു​ര​യി​ട​ത്തി​ല്‍ ആ​ന​ന്ദ് (23), മേ​വ​ട വെ​ളി​യ​ത്ത് സു​രേ​ഷ് (55) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞൊ​ണ്ടി​മാ​ക്ക​ൽ ക​വ​ല​യി​ലാ​ണ് സം​ഘം വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന​ത്. യു​വ​തി​യും ഭ​ർ​ത്താ​വും ന​ട​ന്നു പോ​കു​ന്പോ​ൾ വ​ർ​ക്ക്ഷോ​പ്പി​ൽ​നി​ന്ന് ക​മ​ന്‍റ​ടി​ച്ച​ത് ഭ​ർ​ത്താ​വ് ചോ​ദ്യം ചെ​യ്ത​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം.

ഭ​ർ​ത്താ​വി​നെ നാ​ലം​ഗ സം​ഘം അ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ത​ട​സം പി​ടി​ക്കാ​ൻ ചെ​ന്ന യു​വ​തി​യെ ബൂ​ട്ടി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു.

പോ​ലീ​സി​നെ വി​ളി​ക്കാ​ൻ തു​ട​ങ്ങി​യ ദ​ന്പ​തി​ക​ളെ വാ​ഹ​ന​മി​ടി​പ്പി​ക്കാ​നും സം​ഘം ശ്ര​മി​ച്ചു. ച​വി​ട്ടേ​റ്റ​തി​നെ തു​ട​ർ​ന്ന് 22 ആ​ഴ്ച ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് ബ്ലീ​ഡിം​ഗ് ഉ​ണ്ടാ​യി.

തു​ട​ർ​ന്ന് ഇ​വ​രെ പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഇ​വ​രെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ സ്ലീ​വ മെ​ഡി​സി​റ്റി​യി​ലേ​ക്ക് പി​ന്നീ​ട് മാ​റ്റി.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴേ​ക്കും സം​ഘം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി.

പി​റ്റേ​ന്ന് കാ​റി​ല്‍ ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ടെ ര​ണ്ടു​പേ​രെ അ​മ്പാ​റ​നി​ര​പ്പി​ലെ റ​ബ​ർ തോ​ട്ട​ത്തി​ല്‍ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടു​കാ​യ​യി​രു​ന്നു.

മ​റ്റ് ര​ണ്ടു​പേ​രെ വീ​ടു​ക​ളി​ല്‍ നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ആ​ദ്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ആ​ന്‍റോ എ​ന്ന യു​വാ​വി​നെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് വി​ട്ട​യ​ച്ചു.

Related posts

Leave a Comment