വാടക തർക്കത്തെ തുടർന്ന് പ​റ​വൂ​രി​ൽ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി

കൊ​ച്ചി: വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത് സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നു യു​വാ​വ് വെ​ട്ടേ​റ്റു മ​രി​ച്ച കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ൾ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. അ​ങ്ക​മാ​ലി​യി​ൽ​വ​ച്ചാ​ണ് മൂ​വ​രും പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് വെ​ടി​മ​റ കാ​ഞ്ഞി​ര​പ്പ​റ​മ്പി​ൽ ബ​ദ​റു​ദ്ദീ​ന്‍റെ മ​ക​ൻ മു​ബാ​റക്(24) കൊ​ല്ല​പ്പെ​ട്ട​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 9.30നു ​പ​റ​വൂ​ർ- മാ​ഞ്ഞാ​ലി റൂ​ട്ടി​ൽ മാ​വി​ൻ​ചു​വ​ട് മ​സ്ജി​ദി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ​വ​ച്ചാ​ണു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. കാ​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​തു സം​ബ​ന്ധി​ച്ച ത​ർ​ക്കം മാ​ത്ര​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പ്ര​തി​ക​ൾ​ക്കു ക്വ​ട്ടേ​ഷ​ൻ സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts