ചാണ്ടിയെ കൈവിടാതെ പാമ്പാടി..! ഇ​ട​ത് മു​ന്ന​ണി​ക്ക് കനത്ത പ്ര​ഹ​രമായി വാ​സ​വ​ന്‍റെ ബൂ​ത്തി​ലും ചാ​ണ്ടി മു​ന്നി​ല്‍

കോ​ട്ട​യം: മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍റെ ബൂ​ത്തി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ മു​ന്നി​ല്‍. പാ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഈ ​ബൂ​ത്തി​ല്‍ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി ജെ​യ്ക് സി.​തോ​മ​സി​നേ​ക്കാ​ള്‍ 241 വോ​ട്ടു​ക​ള്‍​ക്ക് മു​ന്നി​ലാ​ണ്.

എ​ല്‍​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കാ​ന്‍ പാർട്ടി ചു​മ​ത​ല ഏ​ല്‍​പ്പി​ച്ച വ്യ​ക്തി​യാ​ണ് മ​ന്ത്രി വാ​സ​വ​ന്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് പി​ന്നി​ലാ​യ​ത് ഇ​ട​ത് മു​ന്ന​ണി​ക്ക് ക​ന​ത്ത പ്ര​ഹ​ര​മാ​ണ്.

ജെ​യ്കി​ന്‍റെ പ​ഞ്ചാ​യ​ത്താ​യ മ​ണ​ര്‍​കാ​ടും എ​ല്‍​ഡി​എ​ഫ് ബ​ഹു​ദൂ​രം പി​ന്നി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ ഒ​രു ബൂ​ത്തി​ലും ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി ജെ​യ്കി​ന് ലീ​ഡി​ല്ല.

Related posts

Leave a Comment