കട്ടിലിൽ നിന്ന് വീണ് 160 കിലോ ഭാരമുള്ള വയോധിക; ഉയർത്താനായി ഫയർഫോഴ്‌സിന്‍റെ സഹായം തേടി  കുടുംബം

160 കി​ലോ ഭാ​ര​മു​ള്ള രോ​ഗി​യാ​യ സ്ത്രീ ​ക​ട്ടി​ലി​ൽ നി​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്ന് അ​വ​രെ ഉ​യ​ർ​ത്താ​ൻ  അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ സ​ഹാ​യം തേ​ടി കു​ടും​ബം. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നാ​ൽ ച​ല​ന വൈ​ക​ല്യ​മു​ള്ള 62 കാ​രി​ ​വാ​ഗ്ബി​ൽ പ്ര​ദേ​ശ​ത്തെ ഫ്ലാ​റ്റി​ൽ രാ​വി​ലെ 8 മ​ണി​യോ​ടെ അ​ബ​ദ്ധ​ത്തി​ൽ കി​ട​ക്ക​യി​ൽ നി​ന്ന് വീ​ണു.

വ്യാ​ഴാ​ഴ്ച മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം. ​വീ​ട്ടു​കാ​ർ​ക്ക് അ​വ​രെ കി​ട​ക്ക​യി​ൽ കി​ട​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല, താ​നെ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ൽ (ടി​എം​സി) ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

പ​രി​ഭ്രാ​ന്ത​രാ​യ കു​ടും​ബാം​ഗ​ങ്ങ​ൾ ഫ​യ​ർ​ഫോ​ഴ്‌​സി​നെ സ​ഹാ​യ​ത്തി​നാ​യി വി​ളി​ച്ച​താ​യി ടി​എം​സി​യു​ടെ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് സെ​ൽ മേ​ധാ​വി യാ​സി​ൻ ത​ദ്വി പ​റ​ഞ്ഞു. 

റീ​ജി​യ​ണ​ൽ ഡി​സാ​സ്റ്റ​ർ മാ​നേ​ജ്‌​മെ​ന്‍റ് സെ​ല്ലി​ലെ (ആ​ർ​ഡി​എം​സി) ഒ​രു സം​ഘം ഫ്‌​ളാ​റ്റി​ലേ​ക്ക് ഓ​ടി​ക്ക​യ​റി യു​വ​തി​യെ ഉ​യ​ർ​ത്തി ക​ട്ടി​ലി​ൽ ഇ​രു​ത്തി. വീ​ഴ്ച​യി​ൽ യു​വ​തി​ക്ക് പ​രി​ക്കു​ക​ളൊ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment