ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​നം; സിപിഎം ​നേ​താ​ക്ക​ൾ പു​ക​മ​റ സൃ​ഷ്ടി​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്നുവെന്ന് ബി​ന്ദു​കൃ​ഷ്ണ

കൊ​ല്ലം :ബൈ​പ്പാ​സി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത് എ​സ് കൃ​ഷ്ണ​കു​മാ​ർ കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് മു​ട​ങ്ങി കി​ട​ന്ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജീ​വ​ൻ വ​ച്ച​ത് എ​ൻ പീ​താം​ബ​ര കു​റു​പ്പ് ജ​ന​പ്ര​തി​നി​ധി​യാ​യി വ​ന്ന സ​ന്ദ​ർ​ഭ​ത്തി​ലാ​ണെ​ന്നും ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു.

ഇ​ച്ഛാ​ശ​ക്തി​യോ​ടു​ള്ള എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍റെ ച​ടു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യു​ടെ ഫ​ല​മാ​യി ഇ​പ്പോ​ൾ ബൈ​പ്പാ​സി​ന്‍റെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​വാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ബൈ​പ്പാ​സ് നി​ർ​മ്മാ​ണ​ത്തി​ന് അ​വ​ശ്യ​മാ​യ തു​ക​യു​ടെ പ​കു​തി ഭാ​ഗം ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ അ​നു​വ​ദി​ച്ച് നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ത​ട​സങ്ങ​ൾ നീ​ക്കി​യി​രു​ന്നു.

പാ​ർ​ല​മെ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്പെ ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ട്ടും മ​ന​പൂ​ർ​വമാ​യി നീ​ട്ടി പ്രേ​മ​ച​ന്ദ്ര​ന്‍റെ പ​ങ്കാ​ളി​ത്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ചെ​റു​താ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന നി​ല​യി​ൽ എ​ത്തി​ച്ച​ത് ഇ​ട​ത് മു​ന്ന​ണി ഗ​വ​ണ്‍​മെ​ന്‍റാ​ണ്.

മെ​ട്രോ ട്രെ​യി​നിന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി​യെ കൊ​ണ്ട് ആ​ഘോ​ഷ​പൂ​ർ​വ്വം ന​ട​ത്തി​യ​വ​ർ ഇ​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി വ​രു​ന്നു എ​ന്ന് പ​റ​യു​ന്പോ​ൾ അ​തി​ന്‍റെ പേ​രി​ൽ പ്രേ​മ​ച​ന്ദ്ര​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും, ഈ ​രാ​ഷ്ട്രീ​യ ത​ട്ടി​പ്പ് ജ​ന​ങ്ങ​ൾ മ​ന​സിലാ​ക്കു​മെ​ന്നും ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Related posts