മ​ധ്യ​വ​യ​സ്‌​ക​ൻ ക​ഴു​ത്ത​റത്തു മ​രി​ച്ച​നി​ല​യി​ൽ; പ​ല​ക മു​റി​ക്കു​ന്ന വൈ​ദ്യു​തി ക​ട്ട​ർ സ​മീ​പം; സംഭവം പാറശാലയില്‍

പാ​റ​ശാ​ല: ക​രോ​ടി​ൽ മ​ധ്യ​വ​യ​സ്‌​ക​നെ ക​ഴു​ത്ത​റത്തു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​ക്ക​വി​ള ചു​ര​ക്കാ​വി​ള വി​ല വീ​ട്ടി​ൽ ചെ​ല്ല​യ്യ​ന്‍റെ മ​ക​ൻ യേ​ശു​ദാ​സ് (ജോ​ൺ-48 )നെയാ​ണ് ക​ഴു​ത്ത​റ​ത്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​ല​ക മു​റി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന ക​ട്ട​ർ മൃ​തദേ​ഹ​ത്തി​നു സ​മീ​പം ഉ​ണ്ടാ​യി​രു​ന്നു.

വീ​ടി​നോ​ടു ചേ​ർ​ന്ന് പ്ര​ത്യേ​കം നി​ർ​മി​ച്ചി​ട്ടു​ള്ള അ​ടു​ക്ക​ള​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സ​മീ​പം പ​ല​ക മു​റി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി ക​ട്ട​ർ പ്ല​ഗി​ൽ ഫി​റ്റ് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു.


വീ​ടി​ന്‍റെ കോ​ൺ​ക്രീ​റ്റ് പ​ണി​ക്കാ​യു​ള്ള ത​ട്ട​ടി പ​ണി​ക്കാ​ര​നാ​ണ് മ​രി​ച്ച യേ​ശു​ദാ​സ്. ഇ​ന്നു​രാ​വി​ലെ ഏഴു മ​ണി​യോ​ടെ യേ​ശു​ദാ​സി​ന്‍റെ ര​ണ്ടാ​മ​ത്തെ മ​ക​ൻ അ​ടു​ക്ക​ള​യി​ൽ ക​യ​റാ​ൻ നോ​ക്കി​യ​പ്പോ​ൾ ക​ത​ക് അ​ക​ത്തു​നി​ന്നു പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.

ബ​ലം പ്ര​യോ​ഗി​ച്ച് ക​ത​കു തു​റ​ന്നു നോ​ക്കി​യ​പ്പോ​ൾ ര​ക്ത​ത്തി​ൽ കു​ളി​ച്ചു മ​രി​ച്ചു​കി​ട​ക്കു​ന്ന പി​താ​വി​നെ​യാ​ണ് ക​ണ്ട​ത്.

യേ​ശു​ദാ​സി​ന്‍റെ ഭാ​ര്യ ഒ​രു​വ​ർ​ഷം മു​ന്നേ മ​രി​ച്ചി​രു​ന്നു.​ അ​തി​ന്‍റെ മാ​ന​സി​ക ആ​ഘാ​ത​ത്തി​ലാ​യി​രുന്നു യേ​ശു​ദാ​സെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ക്ക​ൾ- ജോ​മോ​ൻ ,ഷി​ജി​ൻ,ഷി​ജി​ത്.

Related posts

Leave a Comment