ബീവിയെക്കാണാന്‍ കൂടുതല്‍ ആകാംക്ഷ തീയറ്ററില്‍ കയറിയവര്‍ക്ക് ! മലയാളത്തിലെ ആ സൂപ്പര്‍ ഗസ്റ്റ് റോളിനെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു…

മലയാളത്തിലെ എക്കാലത്തും ജനപ്രിയമായ ചിത്രങ്ങളിലൊന്നായിരുന്നു ജയറാം,ശ്രീനിവാസന്‍,ഉര്‍വശി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ പൊന്മുട്ടയിടുന്ന താറാവ്.

കൃഷ്ണന്‍കുട്ടി നായരും, ഒടുവില്‍ ഉണ്ണികൃഷ്ണനും, ഇന്നസെന്റും കെപിഎസി ലളിതയും, കരമന ജനാര്‍ദ്ദനന്‍ നായരുമെല്ലാം ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാല്‍ ഈ ചിത്രത്തില്‍ മറ്റൊരു കഥാപാത്രം കൂടി ഉണ്ടായിരുന്നു.

കരമന അവതരിപ്പിച്ച ഹാജിയാരുടെ ചെറുപ്പക്കാരിയായ ഭാര്യ. മറ്റാരെയും കാണിക്കാതെ രഹസ്യമായി വീടിനുള്ളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ഈ ബീവിയെ ആര്‍ക്കും കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ സിനിമയുടെ ക്ലൈമാക്‌സിലാണ് ബീവി വീടിനു പുറത്തു വരുന്നത്.

അതുവരെ ശബ്ദമായി മാത്രം സാനിധ്യമറിയിച്ച ഖല്‍മയി താത്ത പാര്‍വതിയായിരുന്നു എന്നു പ്രേക്ഷകര്‍ തിരിച്ചറിയുന്ന നിമിഷം.

പച്ചപ്പാടത്തിലൂടെ മഞ്ഞ തട്ടമിട്ട് പാര്‍വതി ഓടി വരുന്ന കാഴ്ചയാണ് പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്സിനെ ഇപ്പോഴും പുതുമ നഷ്ടപ്പെടുത്താതെ നിലനിറുത്തുന്നത്

ഇപ്പോഴിതാ ഇതിനെ കുറിച്ച് ജംഷാദ് കെപി എന്ന യുവാവ് മൂവി സ്ട്രീറ്റ് എന്ന ഗ്രൂപ്പില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആ കുറിപ്പ് ഇങ്ങനെ…

ബീവി:ഞാന്‍ പറഞത് നിങ്ങള് കേട്ടില്ലേ?, ഹാജിയാര്‍: പുറത്ത് പോകുന്ന കാര്യം ഒഴിച്ച് ഇജ്ജ് എന്ത് വേണേ പറഞോ ഞമ്മള് കേള്‍ക്കാം.

ബീവി:ഞമ്മക്ക് രണ്ട് പേര്‍ക്കുംകൂടി എന്റെ എളാപ്പാന്റെ വീട് വരെ ഒന്നുപൊയ്ക്കൂടെ.അവിടെ നേര്‍ച്ചയില്ലേ. പിന്നാമ്പുറത്തെ കുന്നിന്റെ മുകളില്‍ പോയി ഇരുന്നാല്‍ എന്തു ഭംഗിയാ. മഴ പെയ്യുന്നതിന്റെ മുമ്പാണെങ്കില്‍ രണ്ടു മഴവില്ലും കാണാം.

ഹാജിയാര്‍: കൊന്നുകളയും ഞാന്‍. അനക്ക് ഇവിടെ എന്താണൊരു കുറവ്. അന്നെ ഞമ്മള് നല്ലോണം നോക്കണില്ലേ, തിന്നാന്‍ തരണില്ലേ. ഈ കാണുന്നതൊക്കെ അനക്ക് ഉള്ളതല്ലേ. പിന്നെ ഒന്നിച്ചു കയ്യും പിടിച്ചു പോകാനും മറ്റും ഞമ്മളന്തേ പ്രേമിക്കാണോ. അന്നെ കെട്ട്ണേന്റെ മുന്നെ രണ്ടണ്ണത്തിനെ ഞമ്മള് കെട്ടി. ഉത്സവത്തിന് കൊണ്ടുപോയി, നേര്‍ച്ചക്ക് കൊണ്ടുപോയി,സിനിമക്ക് കൊണ്ടുപോയി.ഒടുവില്‍ എന്തുണ്ടായി രണ്ട് പേരും രണ്ട് നായിന്റ മക്കളെ കൂടെ ഞമ്മള് അറിയാതെ ഒളിച്ചോടിപ്പോയി.

ബീവി: ഇങക്ക് ഞമ്മളെ വിശ്വാസമില്ലേ? ഹാജിയാര്‍: അള്ളോ ന്റെ പുന്നാര മുത്തേ അന്നെ ഞമ്മക്ക് ആയിരം വെട്ടം വിശ്വാസമാണ് എന്നാലും ഒരു പേടി. അതുകൊണ്ട് അന്നെ ഞമ്മള് എവിടെയും കൊണ്ടുപോകില്ല. ഈ നാട്ടിലുള്ള ഒരു ഹമുക്കും അന്നെ കാണാന്‍ ഞമ്മള് സമ്മദിക്കില്ല.

പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയില്‍ ഹാജിയാരുടെ ബീവിയെ കാണാന്‍ ആ നാട്ടുകാര്‍ക്ക് ഉള്ളതിനേക്കാള്‍ മോഹം ഈ സിനിമ കാണുന്ന ഓരോരുത്തര്‍ക്കും ഉണ്ടായി എന്നുള്ളതാണ് ഈ സിനിമയുടെ മാറ്റ് കുട്ടുന്നത്.

ക്ലൈമാക്സില്‍ കഥാഗെതിയെ നിയന്ത്രിക്കുന്ന അതിഗംഭീര ഗസ്റ്റ് റോള്‍. മലയാളത്തില്‍ വന്ന് പോയ കുറേയധികം ഗസ്റ്റ് റോളുകളില്‍ കല്‍മയി താത്ത എന്ന പാര്‍വതിയുടെ ഈ ഗസ്റ്റ് റോളിന്റെ തട്ട് താഴ്ന്നു തന്നയിരിക്കും.

അവിസ്മരണീയമാക്കിയ ഗസ്റ്റ് റോളുകളെ കുറിച്ച് ഒരുപാട് പോസ്റ്റ് കണ്ടിട്ടുണ്ട്. എവിടെയും ഹാജിയാരുടെ ബീവിയുടെ റോള്‍ ചെയ്തു ഗംഭീരമാക്കിയ പാര്‍വതി യുടെ ഈ കഥാപാത്രത്തെ പറഞ്ഞു കേട്ടിട്ടില്ല.

മലയാളത്തില്‍ വന്ന് പോയ ഗസ്റ്റ് റോളുകളില്‍ എന്റെ ഏറ്റവും ഫേവറേറ്റ് ആണ് ഖല്‍മയി താത്തയുടെ ആ അതിഗംഭീര എന്‍ട്രി.

Related posts

Leave a Comment