ക​മ്യൂ​ണി​സ്റ്റ് ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ന്നെ​ന്ന് പി. ​പ്ര​സാ​ദ് എം​എ​ൽ​എ

ചേ​ർ​ത്ത​ല: മ​ൺ​മ​റ​ഞ്ഞ ക​മ്യൂ​ണി​സ്റ്റ് നേ​താ​ക്ക​ളു​ടെ ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കാ​നും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നും സം​ഘ​പ​രി​വാ​ർ ശ്ര​മി​ക്കു​ന്നു​വെ​ന്ന് പി. ​പ്ര​സാ​ദ് എം​എ​ൽ​എ.

കേ​ര​ള സ്റ്റേ​റ്റ് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ ന​മു​ക്ക് ജാ​തി​യി​ല്ല വി​ളം​ബ​ര​ത്തി​ന്‍റെ 110-ാം വാ​ർ​ഷി​കാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ച​രി​ത്ര​ത്തി​ൽ ഒ​രു സ്ഥാ​ന​വു​മി​ല്ലാ​ത്ത ഫാ​സി​സ്റ്റു​ക​ൾ​ക്ക് ച​രി​ത്ര​ത്തെ തി​ര​സ്ക​രി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യൂ. അ​തി​നാ​യി ജാ​തി​യു​ടെ​യും മ​ത്തി​ന്‍റെ​യും വൈ​കാ​രി​ക ത​ല​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​ണ​മെ​ന്നും പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു.

സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​ബി. ബി​മ​ൽ റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​കെ​എം​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. അ​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സി​പി​ഐ ചേ​ർ​ത്ത​ല സൗ​ത്ത് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ബൈ​ര​ഞ്ജി​ത്ത്, ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ എ​സ്. പ്ര​കാ​ശ​ൻ, കെ.​ബി. ഷാ​ജ​ഹാ​ൻ, എം.​ഡി. സു​ധാ​ക​ര​ൻ, ടി. ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment