ചാ​മ്പ്യ​ന്‍​സ് ലീ​ഗ്: സൂ​പ്പ​ർ പോ​രാ​ട്ട​ങ്ങ​ൾ സ​മ​നി​ല​യി​ൽ

മി​ലാ​ന്‍/​നേ​പ്പി​ള്‍​സ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗി​ലെ സൂ​പ്പ​ർ പോ​രാ​ട്ട​ങ്ങ​ൾ സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. മി​ലാ​നി​ൽ ന​ട​ന്ന ഇ​ന്‍റ​ർ മി​ലാ​ൻ-​ബാ​ഴ്സ​ലോ​ണ മ​ത്സ​ര​വും നേ​പ്പി​ൾ​സി​ൽ ന​ട​ന്ന നാ​പ്പോ​ളി-​പി​എ​സ്ജി പോ​രാ​ട്ട​വും സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. അ​തേ​സ​മ​യം, ഗ്രൂ​പ്പ് എ​യി​ൽ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ര​ണ്ട് ഗോ​ളി​ന് ബൊ​റൂ​സി​യ ഡോ​ര്‍​ട്മു​ണ്ടി​നെ കീ​ഴ​ട​ക്കി.

ഡോ​ര്‍​ട്മു​ണ്ടി​നെ​തി​രെ മി​ന്നും ജ​യ​മാ​ണ് അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. സോ​ൾ(33), ഗ്രീ​സ്മാ​ൻ(80) എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളാ​ണ് അ​ത്‌​ല​റ്റി​ക്കോ​യു​ടെ വി​ജ​യം ഉ​റ​പ്പി​ച്ച​ത്. ജ​യ​ത്തോ​ടെ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ൽ ര​ണ്ടാ​മ​തെ​ത്തി അ​ത്‌​ല​റ്റി​ക്കോ. ഒ​മ്പ​ത് പോ​യി​ന്‍റു​മാ​യി ഗോ​ൾ​ശ​രാ​ശ​രി​യി​ൽ മു​ന്നി​ലു​ള്ള ഡോ​ര്‍​ട്മു​ണ്ടാ​ണ് ഒ​ന്നാ​മ​ത്.

ഗ്രൂ​പ്പ് ബി​യി​ൽ ഇ​ന്‍റ​ർ മി​ലാ​ൻ-​ബാ​ഴ്സ​ലോ​ണ മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മും ഒ​രോ ഗോ​ൾ വീ​തം നേ​ടി. 83-ാം മി​നി​റ്റി​ൽ മാ​ൽ​ക്ക​മാ​ണ് ബാ​ഴ്സ​യ്​ക്ക് ലീ​ഡ് നേ​ടി കൊ​ടു​ത്ത​ത്. എ​ന്നാ​ൽ 87-ാം മി​നി​റ്റി​ൽ ഇ​ക്കാ​ർ​ഡി​യു​ടെ ഗോ​ളി​ലൂ​ടെ ഇ​ന്‍റ​ർ ഒ​പ്പ​മെ​ത്തി. ഗ്രൂ​പ്പി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ പ​ത്ത് പോ​യി​ന്‍റു​മാ​യി ബാ​ഴ്സ ഒ​ന്നാ​മ​തും ഏ​ഴു പോ​യി​ന്‍റു​മാ​യി മി​ലാ​ൻ ര​ണ്ടാ​മ​തു​മാ​ണ്.

നാ​പ്പോ​ളി-​പി​എ​സ്ജി പോ​രാ​ട്ട​വും 1-1ന് ​സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ആ​ദ്യ​പ​കു​തി​യി​ൽ ബെ​ർ​ണാ​ഡി​ലൂ​ടെ പി​എ​സ്ജി​യാ​ണ് ലീ​ഡ് എ​ടു​ത്ത​ത്. 62-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ലൂ​ടെ നാ​പ്പോ​ളി തി​രി​ച്ച​ടി​ച്ചു. ഗ്രൂ​പ്പ് സി​യി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ആ​റ് പോ​യി​ന്‍റു​മാ​യി നാ​പ്പോ​ളി ഒ​ന്നാ​മ​താ​ണ്. അ​ഞ്ച് പോ​യി​ന്‍റു​ള്ള പി​എ​സ്ജി മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

Related posts