21 കി​ലോ ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ കേ​സ്; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ 21കി​ലോ ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ കേ​സി​ല്‍ എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം പൊ​ന്നു​രു​ന്നി കൊ​ല്ല​ത്ത് പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​ധു​ര സ്വ​ദേ​ശി സെ​ല്‍​വ​കു​മാ​റി​നെ​യാ​ണ്(35)​എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​റ്റി​ല പൊ​ന്നു​രു​ന്നി ഭാ​ഗ​ത്ത് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി ന​ര്‍​ക്കോ​ട്ടി​ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഡി.​എ​സ്.​അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സെ​ല്‍​വ​കു​മാ​റി​ല്‍ നി​ന്ന് വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച ര​ണ്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യു​ടെ വീ​ട്ടി​ല്‍​നി​ന്ന് 19കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. ആ​കെ 21കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​ത് ഇ​യാ​ളാ​ണെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ഴ്ച​ക​ളാ​യി ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

Related posts

Leave a Comment