കുതിച്ചുപാഞ്ഞ കാര്‍ പ്രസവമുറിയായി; ആശുപത്രിയിലെത്തിയപ്പോള്‍ മാലാഖമാരെപ്പോലെ നഴ്‌സുമാര്‍ ചോരക്കുഞ്ഞിന് അകമ്പടിയും പരിചരണവുമായി; സംഭവം ഇങ്ങനെ…

കൊ​ച്ചി: പ്ര​സ​വ​വേ​ദ​ന മൂ​ർ​ച്ഛി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്കു പു​റ​പ്പെ​ട്ട​ യുവതിക്കു കു​തി​ച്ചു​പാ​യുകയായിരുന്ന കാ​ർ പ്ര​സ​വ​മു​റി​യാ​യി. ആ​ശു​പ​ത്രി മു​റ്റ​ത്തെ​ത്തി​യ​പ്പോ​ൾ മാ​ലാ​ഖ​മാ​രെ​പ്പോ​ലെ ന​ഴ്സു​മാ​ർ ചോരക്കുഞ്ഞിന് അ​ക​ന്പ​ടി​യും പ​രി​ച​ര​ണ​വു​മാ​യി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെയായിരുന്നു സംഭവം.

ചാ​ല​ക്കു​ടി അ​ന്ന​നാ​ട് മേ​ലേ​ട​ത്ത് വി​ൽ​സ​ന്‍റെ ഭാ​ര്യ ജെ​യ്സിയാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ തന്‍റെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞിനു കാറിൽ ജന്മം നൽകിയത്. ത​ല​യോ​ല​പ്പ​റ​ന്പി​ലു​ള്ള സ്വന്തം വീ​ട്ടി​ൽനി​ന്നാണ് അമ്മ മേ​രി​ക്കും സ​ഹോ​ദ​ര​ൻ ജോ​ബി​ക്കു​മൊ​പ്പമാണു ജെ​യ്സി​‌ എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. എ​റ​ണാ​കു​ള​മെ​ത്തു​ന്ന​തി​നു മു​ന്പേ വേ​ദ​ന കൂ​ടി. ആ​ശു​പ​ത്രി​യു​ടെ മു​റ്റ​മെ​ത്തു​ന്പോ​ഴേ​ക്കും പ്ര​സ​വം ന​ട​ന്നു.

ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ന​ഴ്സു​മാ​ർ പാഞ്ഞെത്തി അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും കാറിൽനിന്നു ഞൊടിയിടകൊണ്ടു ലേ​ബ​ർ റൂ​മി​ലേ​ക്കു മാ​റ്റി. ഇതിനിടെ ചാ​ല​ക്കു​ടി​യി​ൽനി​ന്നു ഭ​ർ​ത്താ​വ് വി​ൽ​സ​നുമെത്തി. അ​മ്മ​യും ​കു​ഞ്ഞും സു​ഖമായിരിക്കുന്നു.

Related posts