ഒ​രു​പാ​ട് നാ​ൾ അ​ദ്ദേ​ഹം അ​ന്വേ​ഷ​ണം ന​ട​ത്തി​യെങ്കിലും..! കാ​ർ പാ​ർ​ക്ക് ചെ​യ്ത സ്ഥ​ലം മ​റ​ന്നുപോ​യി; കണ്ടുപിടിച്ച​ത് ര​ണ്ടു പ​തി​റ്റാ​ണ്ടി​നു ശേ​ഷം

കാർ പാ​ർ​ക്ക് ചെ​യ്ത​ സ്ഥലം മ​റ​ന്നു​പോ​യ ആ​ൾ​ക്ക് ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം കാ​ർ തി​രി​കെ ല​ഭി​ച്ചു. ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ട് സ്വ​ദേ​ശി​യാ​യ എ​ഴു​പ​ത്തി​യാ​റു​കാ​ര​നാ​ണ് 1997ൽ ​ത​ന്‍റെ ഫോ​ക്സ്‌വാ​ഗ​ണ്‍ പ​സാ​റ്റ് ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ ഗാ​രേ​ജി​ൽ പാ​ർ​ക്ക് ചെ​യ്ത​ത്. പി​ന്നീ​ട് എ​വി​ടെ​യാ​ണ് കാ​ർ പാ​ർ​ക്ക് ചെ​യ്ത​ത് എ​ന്ന് അ​ദ്ദേ​ഹം മ​റ​ന്നു പോ​യി.

ഒ​രു​പാ​ട് നാ​ൾ അ​ദ്ദേ​ഹം അ​ന്വേ​ഷ​ണം ന​ട​ത്തി​യെങ്കിലും കാർ കണ്ടെത്താനായില്ല. ഇതോടെ കാ​ർ മോ​ഷ​ണം പോ​യെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പോ​ലീ​സ് ക​ണ്ടെ​ത്തു​ന്പോ​ൾ അ​തേ സ്ഥ​ല​ത്തു​ത​ന്നെ​യാ​യി​രു​ന്നു കാ​ർ. കാ​ല​പ്പ​ഴ​ക്കം കാ​ര​ണം കാ​ർ യാ​ത്രാ​യോ​ഗ്യ​മ​ല്ല.

Related posts