പെ​ട്ടു​പോ​യി ബാ​ല​കൃ​ഷ്ണാ…പു​തിയ കാ​ര്‍ വാങ്ങി പണി കിട്ടിയ യുവാവ്; വൈറലായി വീഡിയോ

ഒ​രു കാ​ര്‍ വാ​ങ്ങ​ണ​മെ​ന്ന മോ​ഹ​വു​മാ​യി ആ​ക്രി ക​ട​യി​ല്‍ ചെ​ന്നു​പെ​ട്ടാ​ല്‍ എ​ങ്ങ​നെ​യു​ണ്ടാ​വും. എ​ന്നാ​ല്‍ പു​തി​യ കാ​ര്‍ വാ​ങ്ങാ​ന്‍ ഷോ​റൂ​മി​ല്‍ പോ​യി ഇ​ങ്ങ​നെ​യൊ​ര​വ​സ്ഥ വ​ന്നു​പെ​ട്ടി​രി​ക്കു​ക​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ ഒ​രു യു​വാ​വ്. പ​രാ​തി​യു​മാ​യി യു​വാ​വ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും എ​ത്തി​യി​ട്ടു​ണ്ട്.

ബം​ഗ​ളൂ​രു സ്വ​ദേ​ശി ശ​ര​ത് കു​മാ​റാ​ണ് 18.2 ല​ക്ഷം രൂ​പ ന​ല്‍​കി പു​തി​യ ടാ​റ്റാ നെ​ക്‌​സോ​ണ്‍ കാ​ര്‍ വാ​ങ്ങി പ​റ്റി​ക്ക​പ്പെ​ട്ട​ത്. എ​ല​ഹ​ങ്ക​യി​ലെ ടാ​റ്റാ മോ​ട്ടോ​ര്‍​സ് ഷോ​റൂ​മി​ല്‍ നി​ന്നാ​ണ് ഇ​യാ​ള്‍ പു​തി​യ കാ​ര്‍ ബു​ക്ക് ചെ​യ്ത​ത്. എ​ന്നാ​ല്‍ കൃ​ത്യ​മാ​യ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​ക​ള്‍ ഒ​ന്നും കൂ​ടാ​തെ​യാ​ണ് ത​നി​ക്ക് ക​മ്പ​നി കാ​ര്‍ ന​ല്‍​തി​യ​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു.

പു​തി​യ കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഹെ​ഡ് ലൈ​റ്റി​നു​ള്ളി​ല്‍ വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​താ​യും മു​ന്നി​ലെ ബ​മ്പ​റി​ല്‍ പോ​റ​ലു​ക​ളും വാ​തി​ലു​ക​ളു​ടെ റ​ബ​ര്‍ ബു​ഷു​ക​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ളും പ​ല​യി​ട​ത്താ​യി വെ​ല്‍​ഡ് ചെ​യ്തി​ട്ടു​ള്ള​താ​യും യു​വാ​വി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും സ്വ​പ്‌​ന​ങ്ങ​ളെ​ല്ലാം ത​ക​ര്‍​ന്നു​പോ​യി എ​ന്ന് പ​റ​ഞ്ഞു കൊ​ണ്ടാ​ണ് യു​വാ​വ് വീ​ഡി​യോ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച​ത്.

കാ​ര്‍ വാ​ങ്ങി ഒ​രു മാ​സം ക​ഴി​ഞ്ഞെ​ങ്കി​ലും ക​മ്പ​നി​യോ ഡീ​ല​റോ ത​ന്‍റെ പ​രാ​തി പ​രി​ഹ​രി​ക്കാ​ന്‍ യാ​തൊ​രു ന​ട​പ​ടി​യും ചെ​യ്യു​ന്നി​ല്ലെ​ന്നും അ​വ​ര്‍​ക്ക് ഈ ​കാ​ര്‍ ഞാ​ന്‍ സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഇ​യാ​ള്‍ പ​രാ​തി​പ്പെ​ട്ടു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യ​തോ​ടെ യു​വാ​വി​നോ​ട് ടാ​റ്റ ക്ഷ​മ ചോ​ദി​ക്കു​ക​യും ഇ​മെ​യിൽ വി​ലാ​സം ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ താ​ന്‍ ക​മ്പ​നി സി​ഇ​ഓ​യോടും ക​ര്‍​ണാ​ട​ക സോ​ണ​ല്‍ മാ​നേ​ജ​റോടും ച​ര്‍​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഇ​തി​ല്‍ താ​ന്‍ തൃ​പ്ത​ന​ല്ലെ​ന്നു​മാ​ണ് യു​വാ​വ് ന​ല്‍​കി​യ മ​റു​പ​ടി. വൈ​കാ​തെ പ്ര​ശ്‌​നം കോ​ട​തി മു​റി​യി​ലേ​ക്ക് നീ​ളു​മെ​ന്നാ​ണ് യു​വാ​വ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment