മി​സോ​റം മു​ഖ്യ​മ​ന്ത്രി​യോ​ട് ബി​രേ​ൻ സിം​ഗ്; ‘മ​ണി​പ്പു​രി​ന്‍റെ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​ത്’

ഇം​ഫാ​ൽ: മ​ണി​പ്പു​രി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​രു​തെ​ന്നു മി​സോ​റ​മി​ന്‍റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യ ലാ​ൽ​ദു​ഹോ​മ​യോ​ട് മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സിം​ഗ്.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​റ്റു​ള്ള​വ​ർ​ക്ക് സാ​ധ്യ​മാ​യ സ​ഹാ​യം ന​ൽ​കാം. എ​ന്നാ​ൽ, ഒ​രു സം​സ്ഥാ​നം മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നു ബീ​രേ​ൻ സിം​ഗ് പ​റ​ഞ്ഞു.

മോ​റെ​യി​ലെ മ​ണി​പ്പു​ർ നി​വാ​സി​ക​ളെ സം​ബ​ന്ധി​ച്ച് മി​സോ​റം മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്താ​വ​ന​യാ​ണ് ബി​രേ​ൻ സിം​ഗി​നെ ചൊ​ടി​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന​ത് ആ​ഭ്യ​ന്ത​ര കാ​ര്യ​മാ​ണെ​ന്നും അ​ത് സം​സ്ഥാ​നം​ത​ന്നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ന​ലെ ന​ട​ന്ന നൂ​പി ലാ​ൽ നു​മി​ത് അ​നു​സ്മ​ര​ണ ച​ട​ങ്ങി​ലാ​ണ് ബി​രേ​ൻ സിം​ഗ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment