നാറ്റക്കേസ്..! ഓട്ടോ സ്റ്റാന്‍റിൽ പാർക്ക് ചെയ്ത കാ​റി​ന് മു​ക​ളി​ൽ മാ​ലി​ന്യം വി​ത​റി​യ സംഭവം; യുവതി യുടെ പരാതിയിൽ ഓട്ടോ ഡ്രൈവറെ അറസ്റ്റു ചെയ്തു

carകള​മ​ശേ​രി:  ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ലെ ഓ​ട്ടോ സ്റ്റാ​ൻഡി​ൽ പാ​ർ​ക്ക് ചെ​യ്ത യു​വ​തി​യു​ടെ കാ​റി​ൽ മാ​ലി​ന്യം വി​ത​റി​യ സം​ഭ​വ​ത്തി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കെ​തി​രേ ക​ള​മ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. അ​തേ ഓ​ട്ടോ സ്റ്റാ​ൻഡി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ നോ​ർ​ത്ത് പ​ള്ളി​ലാം​ക​ര ചാ​ലു​ങ്ക​ൽ വീ​ട്ടി​ൽ അ​ബ്ദു​ൾ സ​ലീ​മി (37)നെ​തി​രെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഇ​യാ​ൾ എ​സ് സി ​പി ഐ ​പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് ക​ള​മ​ശേ​രി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഇ ​വി ഷി​ബു പ​റ​ഞ്ഞു.തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക്  12.45 നോ​ടെ​യാ​ണ് ന​ഗ​ര​സ​ഭ​യി​ൽ ക​ര​മ​ട​ക്കാ​ൻ ഓ​ട്ടോ സ്റ്റാൻഡി​ൽ കാ​ർ പാ​ർ​ക്ക് ചെ​യ്തി​ട്ട് യു​വ​തി പോ​യ​ത്. തി​രി​ച്ച് വ​ന്ന​പ്പോ​ഴാ​ണ് കാ​റി​ൽ മാ​ലി​ന്യം വി​ത​റി​യി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. ഇ​തേ തു​ട​ർ​ന്ന് യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​ബ്ദു​ൾ സ​ലീ​മി​നെ​തി​രേ കേ​സെ​ടു​ത്ത​ത്.

അ​തേ സ​മ​യം ഇ​ന്ന​ലെ ക​ള​മ​ശേ​രി ന​ഗ​ര​സ​ഭ​യു​ടെ മു​ന്നി​ൽ സെ​പ്റ്റി​ക് മാ​ലി​ന്യം ത​ള്ളി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഇ​തു​വ​രെ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ന​ഗ​ര​സ​ഭ​യ്ക്കു​ള്ളി​ൽ അ​ടു​ത്ത​കാ​ല​ത്താ​യി ന​ട​ന്ന ഏ​തെ​ങ്കി​ലും സം​ഭ​വ​ങ്ങ​ളു​മാ​യി മാ​ലി​ന്യം ത​ള്ളി​യ​തി​ന് ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Related posts