പത്താംക്ലാസിലെ കണക്ക് അധ്യാപികയെ തേടി സുരാജ് വെഞ്ഞാറംമൂട്; പ്രിയ ശിഷ്യന് ഇഷ്ടപ്പെട്ട വിഭവങ്ങളൊരുക്കി ടീച്ചര്‍

Surajiപത്തനംതിട്ട: പത്താംക്ലാസിലെ കണക്ക് അധ്യാപികയെ തേടി സുരാജ് വെഞ്ഞാറംമൂട് എത്തി. വെഞ്ഞാറമ്മൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക് പഠിപ്പിച്ച പ്രമാടം പാറവിളയിലെ സുഷമ ടീച്ചറെ കാണാനാണ് സുരാജ് ഇന്നലെ എത്തിയത്.

മലയാലപ്പുഴ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച കലാപരിപാടി അവതരിപ്പിക്കാനെത്തിയ സുരാജ് വെഞ്ഞാറമ്മൂട് ആദ്യമെത്തിയത് ടീച്ചറുടെ വീട്ടിലേക്കാണ്. ചോറും കപ്പയുമൊക്കെയായി സുരാജിന് ഇഷ്‌ടപ്പെട്ട വിഭവങ്ങളൊരുക്കി ടീച്ചർ പ്രിയ ശിഷ്യന് സത്കാര മൊരുക്കിയത്. പഠിപ്പിച്ച അധ്യാപകരെയും കൂട്ടുകാരെയുമൊക്കെ ഇ പ്പോഴും ഓർമയുണ്ടെന്ന് സുരാജ് പറഞ്ഞു. ടീച്ചർക്കും കുടുംബത്തി നുമൊപ്പം സെൽഫിയെടുത്തും സന്തോഷം പങ്കിട്ടും സുരാജ് മലയാലപ്പുഴ ക്ഷേത്രത്തിലേക്കു പോയി.

വെഞ്ഞാറമ്മൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി 1991ലാണ് പഠിപ്പിച്ചത്. പഠനത്തേക്കാൾ കലയെ സ്നേഹിച്ചിരുന്ന സുരാജിനെ സ്കൂൾ യൂത്ത്ഫെസ്റ്റിവലിന്റെ സ്റ്റേജിൽ നിന്ന് ഇറക്കിവിടേണ്ടി വന്നിട്ടുണ്ടെന്ന് സുഷമ ടീച്ചർ ഓർത്തെടുത്തു. ഒരു കുട്ടിക്ക് മത്സരയിനങ്ങളിൽ പങ്കെടുക്കുന്നതിന് പരിധിയുണ്ടായിരുന്നു. എന്നാൽ, സുരാജ് എല്ലാത്തിലും കയറി മത്സരിക്കും. മിമിക്രിയിലും മോണോ ആക്ടിലുമൊക്കെ ഒന്നാം സ്‌ഥാനമായിരുന്നു. സ്കൂളിൽ കുസൃതിത്തരം കാട്ടിയതിന് സുരാജനെ മിക്ക അധ്യാപകരും ശിക്ഷിച്ചിട്ടുണ്ട്. കലയെ വളരെയധികം സ്നേഹിച്ച കുട്ടിയായിരുന്നു സുരാജ് എന്ന് സുഷമ ടീച്ചർ പറഞ്ഞു. സുരാജിന്റെ സഹോദരി സുനിതയെയും പഠിപ്പിച്ചിട്ടുണ്ട്.മലയാലപ്പുഴ ക്ഷേത്രത്തിൽ പരിപാടിക്കെത്തുമെന്നും വീട്ടിലേക്ക് വരുന്നുണ്ടെന്നും തന്നോടും മകൻ പ്രിജി ഗോപിനാഥിനോടും സുരാജ് ഫോണിൽ അറിയിച്ചിരുന്നു.

Related posts