അനധികൃത പാര്‍ക്കിംഗ് തടയാം: വഴി കണ്ടെത്തിയത് ശുചീകരണത്തൊഴിലാളി !

imageട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുക എന്നത് ചിലര്‍ക്കെങ്കിലും  ഹരമാണ്. അത്തരക്കാര്‍ വാഹനം തോന്നിയിടത്ത് പാര്‍ക്ക് ചെയ്യും എന്ന് മാത്രമല്ല, തരം കിട്ടിയാല്‍ നോ പാര്‍ക്കിംഗ് ബോര്‍ഡ് വച്ചിരിക്കുന്നിടത്ത് തന്നെ പാര്‍ക്ക് ചെയ്യും.

ഇത്തരക്കാരെ എങ്ങെനെ കൈകാര്യം ചെയ്യാം എന്നതിന് ഉത്തരമാവുകയാണ് നവമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ. ചൈനയിലെ ഒരു തൂപ്പുകാരനാണ് ഈ ആശയത്തിന് പിന്നില്‍.

അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തെ മാലിന്യ ടിന്നുകള്‍ കൊണ്ട് തടവിലിട്ടിരിക്കുകയാണ് ഇയാള്‍. യൂട്യൂബിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ആശുപത്രി, ആരാധനാലായങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതില്‍ വരുത്തുന്ന അശ്രദ്ധയും പിഴവും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇത്തരം അപകടങ്ങള്‍ സ്ഥിരം കണ്ട് മടുത്തയാളാണ് ഇത് തടയാനുള്ള ഈ വിദ്യയും കണ്ടുപിടിച്ചത്.

ധാരാളം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. ഇതിലൂടെയെങ്കിലും ആളുകള്‍ നന്നാവുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Related posts