അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ പോലും കേസ്‌

ശബരിമല സ്ത്രീ പ്രവേശന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരായി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ്. 26ാം തിയ്യതി കാസര്‍കോഡ് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പ ജ്യോതി തെളിയിച്ചത്. ബിജെപിയുടെയും ശബരിമല കര്‍മ്മ സമിതിയുടേയും നേതൃത്വത്തില്‍ ആയിരുന്നു അയ്യപ്പ ജ്യോതി.

എറണാകുളം ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായിട്ടാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അങ്കമാലി പോലീസ് 500 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍, ജില്ലാ സെക്രട്ടറിമാരായ എംഎ ബ്രഹ്മരാജ്, എംഎന്‍ ഗോപി എന്നിവര്‍ അടക്കമുളളവര്‍ക്കെതിരെയാണ് അങ്കമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related posts