രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ​ക്ക് ത​ല​വേ​ദ​ന! രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ കൊ​ള്ള​യ​ടി​ച്ച​ത് അ​ഞ്ചു​കോ​ടി രൂ​പ; ഹ​വാ​ല പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന “പൊ​ട്ടി​ക്ക​ൽ” സം​ഘ​ങ്ങ​ൾ വ്യാ​പ​കം

സ്വ​ന്തം ലേ​ഖ​ക​ൻ

CASH

ത​ല​ശേ​രി: ക​ണ്ണൂ​ർ ജി​ല്ല​യി​ലെ രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ക​ക്ഷി​ക​ളാ​യ പ്ര​മു​ഖ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ കൊ​ള്ള​യ​ടി​ച്ച​ത് അ​ഞ്ചു​കോ​ടി രൂ​പ. ഹ​വാ​ല പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന ഇ​ത്ത​രം സം​ഘ​ങ്ങ​ളി​ൽ​പെ​ട്ട ഒ​രാ​ളെ ധ​ർ​മ​ടം പോ​ലീ​സ് ഇ​ന്ന​ലെ അ​റ​സ്റ്റ്ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്രം, ത​ല​ശേ​രി ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ള്ള​ത്.

രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഹ‌​വാ​ല പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പ​ല ക്രി​മി​ന​ലും ഇ​പ്പോ​ൾ അ​തി​സ​ന്പ​ന്ന​ന്മാ​രാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഹ​വാ​ല പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന​തി​ന് “പൊ​ട്ടി​ക്ക​ൽ’ എ​ന്നാ​ണ് ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​ടെ ഇ​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ഇ​ത്ത​രം സം​ഘ​ങ്ങ​ൾ പൊ​ട്ടി​ച്ചെ​ടു​ത്തെ​ങ്കി​ലും പ​ല സം​ഭ​വ​ങ്ങ​ളി​ലും പ​രാ​തി പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല. കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത കേ​സു​ക​ളി​ൽ പോ​ലും ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന് മാ​ത്ര​മാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​രാ​തി ന​ൽ​കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പ​ല രാ​ഷ്‌​ട്രീ​യ അ​ക്ര​മ കേ​സു​ക​ളി​ലും ക്രി​മി​ന​ലു​ക​ളെ നേ​തൃ​ത്വ​ങ്ങ​ൾ ത​ള്ളി​പ്പ​റ​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ സ്വ​ന്ത​മാ​യി കേ​സ് ന​ട​ത്താ​നും എ​തി​രാ​ളി​ക​ൾ​ക്ക് സ്വ​ന്തം നി​ല​യി​ൽ തി​രി​ച്ച​ടി​ക​ൾ ന​ൽ​കാ​നും ഇ​ത്ത​രം സം​ഘ​ങ്ങ​ൾ പ​ണം സ്വ​രൂ​പി​ച്ച​താ​യും വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കാ​നും ജി​ല്ലാ പോ​ലീ​സ് തീ​രു​മാ​നി​ച്ച​താ​യും അ​റി​യു​ന്നു. ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നാ​യ പു​ന്നാ​ട് ശ്രീ​വി​ഹാ​റി​ൽ ശ​ര​ത്തി​നെ​യാ​ണ് (32) ഇ​ന്ന​ലെ രാ​ത്രി ധ​ർ​മ​ടം പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്.

Sarath

2016 സെ​പ്റ്റം​ബ​ർ ആ​റി​ന് മൈ​സൂ​രു ശ്രീ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്നും 88 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ശാ​ന്തി​ക്കാ​ര​നാ​യ ഇ​രി​ട്ടി പു​തി​യേ​ട​ത്ത് വി​ഷ്ണു​പ്ര​സാ​ദി​നെ (28) ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​യാ​ൾ ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ശ്രീ​മം​ഗ​ല​ത്ത് നി​ന്നും ത​ട്ടി​യെ​ടു​ത്ത 88 ല​ക്ഷം രൂ​പ​യും വി​ഹി​ത​മാ​യി ല​ഭി​ച്ച എ​ട്ടു​ല​ക്ഷം രൂ​പ​യും ശ​ര​ത്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ക്ര​മി​ന​ൽ​സം​ഘം വി​ഷ്ണു​പ്ര​സാ​ദി​ന് ന​ൽ​കി​യി​രു​ന്നു. നോ​ട്ട് നി​രോ​ധ​ന​സ​മ​യ​ത്താ​ണ് ഈ ​തു​ക കൈ​മാ​റി​യ​ത്.

പ്ര​തി​ഫ​ല​മാ​യി മാ​സം തോ​റും 19,000 രൂ​പ ഈ ​സം​ഘ​ത്തി​ന് ന​ൽ​കി​യി​രു​ന്നു. പി​ന്നീ​ട് പ​ണം തി​രി​ച്ചു​ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ഷ്ണു​പ്ര​സാ​ദി​ന്‍റെ ബ​ന്ധു​വാ​യ ജ​ല​ജ​യു​ടെ 12 സെ​ന്‍റ് സ്ഥ​ലം സം​ഘം കൈ​ക്ക​ലാ​ക്കി. ധ​ർ​മ​ട​ത്തെ രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ലു​ക​ൾ ഉ​ൾ​പ്പെ​ട്ട ഈ ​സം​ഘം ശ​ര​ത്ത് വ​ഴി വി​ഷ്ണു​പ്ര​സാ​ദി​ന്‍റെ ബൊ​ലേ​റോ കാ​ർ കൂ​ടി ത​ട്ടി​യെ​ടു​ത്ത​തോ​ടു കൂ​ടി​യാ​ണ് രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ൾ ന​ട​ത്തു​ന്ന കൊ​ള്ള​ക​ളെ കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്. ധ​ർ​മ​ടം ബ്ര​ണ്ണ​ൻ കോ​ള​ജി​നു സ​മീ​പ​ത്തെ ഗ്രൗ​ണ്ടി​ൽ​നി​ന്നും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ബൊ​ലേ​റോ കാ​റി​ന്‍റെ ആ​ർ​സി ഉ​ട​മ​യാ​യ വി​ഷ്ണു​പ്ര​സാ​ദി​നെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഹ​വാ​ല പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന “പൊ​ട്ടി​ക്ക​ൽ’ സം​ഘ​ത്തെ കു​റി​ച്ച് പോ​ലീ​സി​ന് വി​വ​രം ല​ഭി​ക്കു​ന്ന​ത്.

കാ​സ​ർ​ഗോ​ഡ് നി​ന്നും 3.50 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​ത് സി​പി​എ​മ്മി​ന്‍റെ ക്രി​മി​ന​ൽ സം​ഘ​മാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ച​താ​യി ത​ല​ശേ​രി പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​ശേ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ​യി​ൽ​നി​ന്നാ​ണ് ഈ ​സം​ഘം മൂ​ന്ന​ര കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​രി​ട്ടി കൂ​ട്ടു​പു​ഴ​യി​ൽ​നി​ന്ന് 70 ല​ക്ഷം രൂ​പ​യും ഇ​ത്ത​ര​ത്തി​ൽ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക​യി​ലെ കു​ട്ട​യി​ൽ​നി​ന്നും ഒ​രു കോ​ടി രൂ​പ കൊ​ള്ള​യ​ടി​ച്ച സം​ഘ​ത്തി​ന് പ​ണം തി​രി​ച്ചു​ന​ൽ​കി മാ​പ്പു​പ​റ​ഞ്ഞ് ത​ടി​യൂ​രേ​ണ്ട അ​വ​സ്ഥ​യും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഹ​വാ​ല പ​ണം സം​ബ​ന്ധി​ച്ച് വി​വ​രം ചോ​ർ​ത്തി​ന​ൽ​കി​യ സം​ഘാം​ഗ​ത്തെ ഹ​വാ​ല ഗ്രൂ​പ്പു​കാ​ർ കൊ​ല​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഘം ആ​രു​മ​റി​യാ​തെ പ​ണം തി​രി​ച്ചേ​ൽ​പ്പി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​ന് 5.50 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​തും രാ​ഷ്‌​ട്രീ​യ ക്രി​മി​ന​ൽ​സം​ഘ​മാ​ണ്. ക​രേ​റ്റ​യി​ൽ​നി​ന്ന് നാ​ലു ല​ക്ഷം രൂ​പ​യും കൂ​ത്തു​പ​റ​ന്പ് പാ​റാ​ലി​ൽ​നി​ന്ന് ഒ​ന്ന​ര​കി​ലോ സ്വ​ർ​ണ​വും ത​ല​ശേ​രി​ക്കു സ​മീ​പ​ത്ത് നി​ന്നും നാ​ലു ല​ക്ഷം രൂ​പ​യും ഹ​വാ​ല പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു.

രാ​ഷ്‌​ട്രീ​യ കൊ​ല​പാ​ത​ക​കേ​സു​ക​ളു​ടെ മ​റ​വി​ൽ ഇ​ത്ത​ര​ത്തി​ൽ കൊ​ള്ള​ക​ൾ ന​ട​ത്തി​യി​രു​ന്ന സം​ഘം ഇ​പ്പോ​ൾ രാ​ഷ്‌​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ​ക്കും ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കൊ​ല​ക്കേ​സ് പ്ര​തി​ക​ളി​ൽ പ​ല​രും ക്വാ​റി​ക​ൾ, ബേ​ക്ക​റി തു​ട​ങ്ങി​യ സ്ഥാ​പ​ങ്ങ​ളു​ടെ ഉ​ട​മ​ക​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​കം യോ​ഗം ചേ​രു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts