ക്വ​ട്ടേ​ഷ​ൻ സം​ഘം ക​വ​ർ​ന്നു​വെ​ന്നു ക​രു​തി​യ പ​ണം കാ​റി​ൽ തന്നെ; കണ്ടെത്തിയത് എ​സി വെ​ന്‍റി​ൽ​നി​ന്ന്‌

ക​ൽ​പ്പ​റ്റ: മൈ​സൂ​രു​വി​ൽ സ്വ​ർ​ണം വി​റ്റ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ​രി​യാ​രം ചി​ല​ഞ്ഞി​ച്ചാ​ൽ ക​ളം​പ്പാ​ട്ടി മു​ഹ​മ്മ​ദ് ജ​ഷ്ബി​ർ (26), കാ​വു​മ​ന്ദം പാ​റ​ക്ക​ണ്ടി ജ​റി​ഷ്(32)​എ​ന്നി​വ​രെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച സം​ഘ​ത്തി​നു പ​ണം ക​വ​രാ​നാ​യി​ല്ല. സം​ഘം അ​പ​ഹ​രി​ച്ചു​വെ​ന്നു ക​രു​തി​യ പ​ണം അ​ക്ര​മ​ത്തി​നു ഇ​ര​യാ​യ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ൽ ക​ണ്ടെ​ത്തി.

ബ​ത്തേ​രി സ്റ്റേ​ഷ​നി​ലു​ള്ള കാ​റി​ൽ മോ​ട്ടോ​ർ മെ​ക്കാ​നി​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ വി​ശ​ദ​പ​രി​ശോ​ധ​ന​യി​ൽ എ​സി വെ​ന്‍റി​ൽ​നി​ന്നാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്. 16,98,000 രൂ​പ​യാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ത്യ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ല്ല​ക്ക​ൽ സു​ധാ​ക​ര​ൻ (39), തി​രു​വ​ഞ്ചി​കു​ളം രാ​ഹു​ൽ(28), മു​ല്ല​ശേ​രി ദി​ലി(27), പെ​ട്ട​ശേ​രി നി​തീ​ഷ്(29), പ​ള്ള​ത്തേ​രി അ​ഭി​ലാ​ഷ്(32), ക​ണ്ണു​കാ​ട​ൻ സാ​യൂ​ജ്(28), കാ​ളി​യ​ൻ​ക​ര സ​ജി​ത്ത​കു​മാ​ർ(33),ക​രി​പ്പ​കു​ളം നി​ഷാ​ദ്(27), കു​ള​ങ്ങ​ര​പ​റ​ന്പി​ൽ സ​ലിം അ​ബ്ദു​ല്ല(27), ത​റ​ക്ക​ൽ വി​പി​ൻ(26), ത​ണ്ടി​യേ​ക്ക​ൽ പ​റ​ന്പി​ൽ ജി​ജേ​ഷ്(42),പ​യ്യം​ന്പ​ള്ളി റി​ജോ(30), വി​പി​ൻ (26), ച​ല​ക്ക​ൽ മ​നു(26)​എ​ന്നി​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

വ​യ​നാ​ട് സ്വ​ദേ​ശി​ക​ളെ മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ പി​ന്തു​ട​ർ​ന്നാ​ണ് പ്ര​തി​ക​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മീ​ന​ങ്ങാ​ടി സി.​ഐ. അ​ബ്ദു​ൽ ഷെ​രീ​ഫ്, വൈ​ത്തി​രി സി​ഐ പ്ര​വീ​ണ്‍​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കേ​സി​ൽ ത്യ​ശൂ​ർ സ്വ​ദേ​ശി നി​സാ​ബി​നെ​ക്കൂ​ടി (44)അ​റ​സ്റ്റു​ചെ​യ്യാ​നു​ണ്ടെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ചു പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Related posts