ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കെ മു​ക​ളി​ൽ നി​ന്നും ശ​ബ്ദം! നോക്കിയപ്പോള്‍ ഭീ​മ​ൻ രാ​ജ​വെ​മ്പാ​ല; നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തിയത്‌ മ​ണി​ക്കൂ​റു​ക​ളോ​ളം

മു​ക്കം: 12 അടി നീ​ള​മു​ള്ള രാ​ജ​വെ​മ്പാ​ല​യെ വീ​ട്ടി​നു​ള്ളി​ൽ നി​ന്നും പി​ടി​കൂ​ടി.​ കോ​ഴി​ക്കോ​ട് മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ തോ​ട്ടു​മു​ക്കം കോ​നൂ​ർ ക​ണ്ടി​യി​ൽ നി​ന്നാ​ണ് ഭീ​മ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത് .

കോ​നൂ​ർ ക​ണ്ടി പൂ​ക്കോ​ട​ൻ മു​ണ്ട​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ​യാ​ണ് വീ​ട്ടി​ൽ ടി​വി ക​ണ്ടു​കൊ​ണ്ടി​രി​ക്കെ മു​ക​ളി​ൽ നി​ന്നും ശ​ബ്ദം കേ​ട്ട് നോ​ക്കു​മ്പോ​ഴാ​ണ് പാ​മ്പി​നെ ക​ണ്ട​ത്. ഉ​ട​നെ വീ​ട്ടി​ലു​ള്ള​വ​ർ പു​റ​ത്തി​റ​ങ്ങി അ​ടു​ത്തു​ള്ള വീ​ട്ടു​കാ​രെ​യും ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലും വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഒ​മ്പ​തി​ന് നി​ല​മ്പൂ​ർ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നും റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീ​മി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. മ​ണി​ക്കൂ​റു​ക​ളോ​ളം നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ രാ​ജ​വെ​മ്പാ​ല​യെ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ആ​ണ് റാ​പ്പി​ഡ് റെ​സ്പോ​ൺ​സ് ടീം ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ സി.​ടി. അ​സീ​സ് പി​ടി​കൂ​ടി​യ​ത്. ഫോ​റ​സ്റ്റ്ഓ​ഫി​സ​ർ അ​ബ്ദു​ൽ നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​ത്തി​യി​രു​ന്ന​ത്. സം​ഘ​ത്തി​ൽ പ്ര​വീ​ൺ,ഫൈ​സ​ൽ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts