കു​ഴ​ൽ​പ്പ​ണം ക​ട​ത്താ​ൻ “കാ​ഷ് ബ​നി​യ​ൻ’ വി​ദ്യ; 26.65 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

വാ​ള​യാ​ർ: കു​ഴ​ൽപ്പണ​ക്ക​ട​ത്തി​നു പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ “കാ​ഷ് ബ​നി​യ​ൻ’ വി​ദ്യ ഒ​ടു​വി​ൽ പൊളിഞ്ഞു. പ്ര​ത്യേ​ക ബ​നി​യ​നു​ണ്ടാ​ക്കി ശ​രീ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 26.65 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽപ്പ​ണ​വു​മാ​യി മ​ഹാ​രാ​ഷ്ട്ര താ​നെ സ്വ​ദേ​ശി താ​നാ​ജി ഷി​ൻ​ഡ​യെ (20) വാ​ള​യാ​റി​ൽ പി​ടി​കൂടി.

എ​ക്സൈ​സ് ചെ​ക്പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽനി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ള ബ​നി​യ​നി​ൽ ര​ഹ​സ്യ അ​റ​ക​ൾ തു​ന്നി​പ്പി​ടി​പ്പി​ച്ചു ഇ​തി​ന​ക​ത്താ​ണ് 500 രൂ​പ​യു​ടെ നോ​ട്ടു​കെ​ട്ടു​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഷ​ർ​ട്ടി​നു​ള്ളി​ലാ​യ​തി​നാ​ൽ എ​ളു​പ്പം ക​ണ്ടെ​ത്തി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഈ ​രീ​തി ഉ​പ​യോ​ഗി​ച്ച​ത്. എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടു സീ​റ്റി​ൽനി​ന്നു മാ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ ഇ​യാ​ളെ പി​ടി​കൂ​ടി പ​രി​ശോ​ധിച്ചപ്പോഴാണ് കാ​ഷ് ബ​നി​യ​നി​ലെ നോ​ട്ടു​കെ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

കോ​യ​ന്പ​ത്തൂ​രി​ൽനി​ന്നു പ​ട്ടാ​ന്പി​യി​ലേ​ക്കാ​ണു പ​ണം കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ഈ ​വി​ദ്യ ഉ​പ​യോ​ഗി​ച്ചു മു​ന്പും ഇ​യാ​ൾ കു​ഴ​ൽ​പ്പ​ണം ക​ട​ത്തി​യി​രു​ന്നെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ക്രി​സ്മ​സ് പു​തു​വ​ർ​ഷ സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ എം.​രാ​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു പ​ണം പി​ടി​ച്ച​ത്. ഇ​യാ​ളെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി വാ​ള​യാ​ർ പോ​ലീ​സി​നു കൈ​മാ​റി.

എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​സ​ജീ​വ്, പ്രി​വ​ന്‍റീ​വ് ഓ​ഫി​സ​ർ​മാ​രാ​യ എ​സ്.​ രാ​ജേ​ന്ദ്ര​ൻ, ജി​ഷു ജോ​സ​ഫ്, കെ.​പി.​ അ​നീ​ഷ്, ജി.​ശ്രു​തീ​ഷ്, വി.​സു​ജീ​ഷ്, എ​സ്.​ ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന

Related posts

Leave a Comment