ആ പത്തുരൂപ കൊടുത്താല്‍ മതിയായിരുന്നു..! പാ​ർ​ക്കിം​ഗ്‌ ഫീ​സ് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ചു; വാ​ഹ​ന ഉ​ട​മ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ര​ണ്ടാ​യി​രം രൂ​പ പി​ഴ

കാ​ക്ക​നാ​ട്: പ​ത്ത് രൂ​പ പാ​ർ​ക്കിം​ഗ്‌ ഫീ​സ് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച വാ​ഹ​ന ഉ​ട​മ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ര​ണ്ടാ​യി​രം രൂ​പ പി​ഴ ചു​മ​ത്തി.

ക​ള​ക്ട​റേ​റ്റ് കാ​മ്പ​സി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് പാ​ർ​ക്കിം​ഗ് ഫീ​സ് ന​ൽ​ക​ണം.

പാ​ർ​ക്കിം​ഗ് ഫീ​സ് ചോ​ദി​ച്ച കു​ടും​ബ​ശ്രീ അം​ഗ​ത്തെ വാ​ഹ​ന ഉ​ട​മ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പാ​ർ​ക്കിം​ഗ്‌ ഫീ​സാ​യ പ​ത്തു രൂ​പ ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

ഇക്കാര്യം ക​ള​ക്ട​റേ​റ്റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ കു​ടും​ബ​ശ്രീ അംഗം അ​റി​യി​ച്ചു.

അ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ വാ​ഹ​ന പാ​ർ​ക്കിം​ഗ് അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് നാ​നോ കാ​ർ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​തെ​ന്ന് ബോ​ധ്യപ്പെ​ട്ടു.

തുടർന്ന് ക​ള​ക്ട​റേ​റ്റി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ ഈ ​വി​വ​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ അ​ന​ന്ത​കൃ​ഷ്ണ​നെ അ​റി​യി​ച്ചു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ര​ണ്ട് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ മ​ഫ്തി​യി​ൽ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കാ​റി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റി​ലെ നി​യ​മ​ലം​ഘ​ന​വും ക​ണ്ടെ​ത്തി.

അ​ന​ധി​കൃ​ത​മാ​യി കാ​ർ പാ​ർ​ക്ക് ചെ​യ്ത സ്ഥ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള ഫോ​ട്ടോ​യും ഉ​ദ്യോ​ഗ​സ്ഥ​ർ എ​ടു​ത്തു.

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​നും നി​യ​മ ലം​ഘ​ന​ന ന​മ്പ​ർ പ്ലേ​റ്റ് കാ​റി​ൽ പ​തി​ച്ച​തി​നു​മാ​ണ് ര​ണ്ടാ​യി​രം രൂ​പ പി​ഴ ചു​മ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ര​ണ്ടു പേ​ർ എ​ത്തി കാ​റി​ന്‍റെ ഫോ​ട്ടോ എ​ടു​ക്കു​ന്ന​തെ​ല്ലാം തൊ​ട്ട​ടു​ത്ത് എ​തി​ർ​വ​ശ​ത്തെ കു​ടും​ബ​ശ്രീ കാ​ന്‍റീ​നി​ൽ കാ​റി​ന്‍റെ ഉ​ട​മ ചാ​യ കു​ടി​ച്ചുകൊ​ണ്ടി​രു​ന്നു വീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

പി​ഴ ചു​മ​ത്തി​യ വി​വ​രം ഓ​ൺ​ലൈ​ൻ വ​ഴി കാ​റി​ന്‍റെ ഉ​ട​മ​ക്ക് ഇ​ന്ന് ല​ഭി​ക്കു​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment