കോ​ൺ​സു​ലേ​റ്റി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും വന്നത് 7 കോടി രൂപ! യൂ​ണി​ടാ​ക്ക് 4.20 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചു​വെ​ന്ന് ബാങ്ക് മാനേജർമാരുടെ മൊഴി

തി​രു​വ​ന​ന്ത​പു​രം:​വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും യൂ​ണി​ടാ​ക്കി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം എ​ത്തി​യ​ത് സം​ബ​ന്ധി​ച്ച് ബാ​ങ്ക് മാ​നേ​ജ​ർ​മാ​ർ വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി.

കൊ​ച്ചി​യി​ലെ ഫെ​ഡ​റ​ൽ ബാ​ങ്ക്, ആ​ക്സി​സ് ബാ​ങ്ക് എ​ന്നീ ബാ​ങ്കു​ക​ളി​ലേ​ക്ക് 7 കോ​ടി രൂ​പ​യാ​ണ് കോ​ൺ​സു​ലേ​റ്റി​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും വ​ന്ന​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നും ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​നും ര​ണ്ട് ത​വ​ണ​യാ​യി പ്ര​ത്യേ​ക​മാ​യാ​ണ് പ​ണം എ​ത്തി​യ​ത്. ഇ​തി​ൽ നി​ന്നും യൂ​ണി​ടാ​ക്ക് 4.20 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചു​വെ​ന്നാ​ണ് ബാ​ങ്ക് മാ​നേ​ജ​ർ​മാ​ർ വി​ജി​ല​ൻ​സി​ന് ഇ​ന്ന​ലെ മൊ​ഴി ന​ൽ​കി​യ​ത്.

വി​ജി​ല​ൻ​സ് സം​ഘം ഇ​ന്ന​ലെ കൊ​ച്ചി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ബാ​ങ്ക് മാ​നേ​ജ​ർ​മാ​ർ മൊ​ഴി ന​ൽ​കി​യ​ത്. ക​മ്മീ​ഷ​ൻ തു​ക സം​ബ​ന്ധി​ച്ച് സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് യൂ​ണി ടാ​ക്ക് മേ​ധാ​വി സ​ന്തോ​ഷ് ഈ​പ്പ​നും നേ​ര​ത്തെ മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്.

കോ​ഴ​ത്തു​ക സ്വ​പ്ന സു​രേ​ഷി​ന് കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു സ​ന്തോ​ഷ് ഈ​പ്പ​ൻ നേ​ര​ത്തെ മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്. സ്വ​പ്ന സു​രേ​ഷ്, സ​രി​ത്ത്, സ​ന്ദീ​പ് നാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും വി​ജി​ല​ൻ​സും നേ​ര​ത്തെ ശേ​ഖ​രി​ച്ചി​രു​ന്നു.

Related posts

Leave a Comment