ഞാന്‍ ധരിച്ചിരുന്ന ടോപ് ഊരാന്‍ 65 വയസുള്ള നിര്‍മാതാവ് ആവശ്യപ്പെട്ടു ! തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി…

സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്തു വരുന്നത് ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വമല്ലാത്ത കാര്യമായി മാറിയിട്ടുണ്ട്.

എന്നാല്‍ മറ്റു പല താരങ്ങളും പറയുന്നത് ഇങ്ങനെ ഒരു കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലയില്‍ ഇപ്പോള്‍ ഇല്ല എന്നാണ്.

അവസരങ്ങള്‍ കുറയുമ്പോള്‍ നിര്‍മാതാക്കള്‍ക്കും സംവിധായകന്‍മാര്‍ക്കും വഴങ്ങി കൊടുത്ത് അവസരവും സിനിമയും നേടുന്ന വനിതാ താരങ്ങളുമുണ്ട് എന്നും പലരും വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പ്രമുഖ ഹിന്ദി നടി മല്‍ഹാര്‍ റാത്തോഡും നടത്തിയിരിക്കുന്നത്.

അഭിനയമികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളില്‍ താരം പ്രേഷകരുടെ ഇഷ്ട താരമായ നടിയാണ് മല്‍ഹാല്‍.

സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് താരം മോഡലിംഗ് രംഗത്ത് ആയിരുന്നു. നിരവധി ടിവി സീരിയലുകളിലും പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തൊട അഡ്ജസ്റ്റ് കരോ , ഹോസ്റ്റജീസ് തുടങ്ങിയവ അഭിനയിച്ചതില്‍ ശ്രദ്ധേയമായ സീരിയസുകളാണ്.

തന്റെ കരിയറിലെ തുടക്ക കാലത്ത് ഉണ്ടായ മോശം അനുഭവങ്ങള്‍ ആണ് ഇപ്പോള്‍ താരം വെളിപ്പെടുത്തുന്നത്. 65 വയസുള്ള ഒരു നിര്‍മ്മാതാവ് തന്നോട് മോശമായി പെരുമാറിയത് എന്നാണ് താരം പറഞ്ഞത്.

65 വയസോളം പ്രായമുള്ള ആ നിര്‍മാതാവ് തന്നോട് ആവശ്യപ്പെട്ടത് താന്‍ ധരിച്ചിരിക്കുന്ന ടോപ് ഊരാന്‍ ആയിരുന്നു എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

സിനിമയില്‍ താന്‍ തുടക്കക്കാരി ആയിരുന്നുവെന്നും ആ നിര്‍മാതാവിനെ പേരക്കുട്ടി ആവാന്‍ മാത്രമാണ് തനിക്ക് പ്രായം ഉണ്ടായിരുന്നത് എന്നും ഭയം കാരണം അവിടെ നിന്ന് ഇറങ്ങി ഓടി പോവുകയാണ് താന്‍ ചെയ്തത് എന്നും താരം വെളിപ്പെടുത്തി.

ഇത്തരത്തിലുള്ള ഒരു ദുരനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട് എന്നും പലരും അത് മറച്ചു വെക്കുകയാണ് ചെയ്യാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment