ലൈവ് വാര്‍ത്തയ്ക്കിടെ അവതാരകന് പാരയായി പൂച്ചയെത്തി, പിടിച്ചുനിന്നെങ്കിലും അവതാരകനെ വെള്ളംകുടിപ്പിച്ചു ഈ പൂച്ച! (വീഡിയോ)

c 2ന്യൂസ് ചാനലുകളില്‍ വാര്‍ത്ത അവതരിപ്പിക്കുന്നത് ഇപ്പോള്‍ ലൈവായിട്ടാണ്. അതായത് നേരത്തെ ഷൂട്ട് ചെയ്തുവയ്ക്കുന്നതല്ല വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ അബദ്ധങ്ങള്‍ ധാരാളം ഉണ്ടാകാറുണ്ട്. പല അബദ്ധങ്ങളും മനുഷ്യസഹജമാണ്. എന്നാല്‍ തുര്‍ക്കിയിലെ ഒരു ചാനലിന്റെ തത്സമയവാര്‍ത്തയ്ക്കിടെ അപ്രതീക്ഷിത അതിഥിയാണ് പണി പറ്റിച്ചത്.

ഒരു പൂച്ചയാണ് വാര്‍ത്തയ്ക്കിടെ വന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ആദ്യമൊക്കെ വാര്‍ത്ത വായനക്കാര്‍ പൂച്ചയെ വലിയ കാര്യമാക്കിയില്ല. എന്നാല്‍ ലാപ്‌ടോപ്പില്‍ കയറി കിടന്നതോടെ അവതാരകന് പണിയായി. എന്തായാലും പൂച്ചയുടെ പെര്‍ഫോമന്‍സ് യുട്യൂബില്‍ ഹിറ്റായിട്ടുണ്ട്. കണ്ടുനോക്കൂ…

Related posts