കാണാതായ “കു​ഞ്ഞു​കു​ട്ട​നെ’ തി​രി​കെ കി​ട്ടിയ സന്തോഷത്തിൽ  ഡെ​യ്സി; കറങ്ങിത്തിരിഞ്ഞെ ത്തിയത് ഇറച്ചിക്കടയുടെ മുന്നിൽ; പോസ്റ്ററിൽ കണ്ട പൂച്ചയെ കയ്യൊടെ കുടുക്കി ജോമോനും…

കാ​ഞ്ഞി​ര​പ്പ​ള്ളി: നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ “കു​ഞ്ഞു​കു​ട്ട​നെ’ തി​രി​കെ കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഡെ​യ്‌​സി ജോ​സ​ഫ്.

ആ​ഴ്ച​ക​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് ഡെ​യ്‌​സി​ക്ക് ത​ന്‍റെ കു​ഞ്ഞു​കു​ട്ട​നെ​ന്ന വ​ള​ര്‍​ത്തു പൂ​ച്ച​യെ ഇ​പ്പോ​ള്‍ തി​രി​കെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി-​ത​മ്പ​ല​ക്കാ​ട് റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​റ്റ​ത്തി​ല്‍ മീ​റ്റ് ആ​ൻ​ഡ് ചി​ക്ക​ന്‍ സെ​ന്‍റ​ര്‍ ഉ​ട​മ ജോ​മോ​നാ​ണ് ത​ന്‍റെ ക​ട​യി​ലെ​ത്തി​യ പൂ​ച്ച​യെ കെ​ണി​വ​ച്ച് പി​ടി​ച്ച് ഡെ​യ്‌​സി​ക്ക് കൈ​മാ​റി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി സു​ഖോ​ദ​യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ഇ​വ​ര്‍​ക്ക് ഇ​വി​ടെ​യെ​ത്തി പൂ​ച്ച​യെ കൈ​മാ​റു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് താ​ന്‍ പ്ര​ഖ്യാ​പി​ച്ച പാ​രി​തോ​ഷി​ക തു​ക​യാ​യ അ​യ്യാ​യി​രം രൂ​പ ഡെ​യ്‌​സി ഇ​വ​ര്‍​ക്ക് ന​ല്‍​കി.പൂ​ച്ച​യെ തി​രി​കെ ല​ഭി​ച്ച​തി​ല്‍ വ​ള​രെ​യേ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഡെ​യ്‌​സി പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് സ്വ​ദേ​ശി​യാ​യ ക​ട​പ്ലാ​ക്ക​ല്‍ ഡെ​യ്‌​സി ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്കാ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​ത്. ഫ്‌​ളാ​റ്റി​ലെ ത​ന്‍റെ സ​ന്ത​ത സ​ഹ​ചാ​രി​യാ​യ കു​ഞ്ഞു​കു​ട്ട​നെ​യും ഇ​വ​ര്‍ ഒ​പ്പം കൂ​ട്ടു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ച് ഒ​രു ദി​വ​സം കു​ഞ്ഞു​കു​ട്ട​നെ കാ​ണാ​താ​യി. തു​ട​ര്‍​ന്നാ​ണ് ത​ന്‍റെ വ​ള​ര്‍​ത്തു പൂ​ച്ച​യെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് ഇ​വ​ര്‍ വ​ഴി​യി​ലു​ട​നീ​ളം പോ​സ്റ്റ​ര്‍ പ​തി​ച്ച​തു മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത​യാ​യ​ിരുന്നു. ഇ​പ്പോ​ള്‍ തി​രി​കെ കി​ട്ടി​യ കു​ഞ്ഞു​കു​ട്ട​നു​മാ​യി എ​റ​ണാ​കു​ള​ത്തേ​ക്കു യാ​ത്ര തി​രി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഡെ​യ്‌​സി.

Related posts

Leave a Comment