കൊച്ചി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി) ശ്രീലങ്ക, യുഎഇ, സിംഗപ്പൂർ, മലേഷ്യ രാജ്യങ്ങളിലേക്കും ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലേക്കും വിദേശ, ആഭ്യന്തര ടൂർ പാക്കേജ് അവതരിപ്പിച്ചു. ശ്രീലങ്ക രാമായണ യാത്ര എന്ന പേരിൽ ഫെബ്രുവരിയിൽ നടത്തുന്ന പാക്കേജിൽ ദാംബുള്ള, ട്രിങ്കോമലി, കാൻഡി, കൊളംബോ എന്നീ സ്ഥലങ്ങളിലെ തീർഥാടന, ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. 12നു നെടുന്പാശേരി വിമാനത്താവളത്തിൽനിന്നു യാത്ര പുറപ്പെടും. 18നു മടങ്ങിയെത്തും. 45,260 രൂപയാണു പാക്കേജ് നിരക്ക്. ദുബായിലെയും അബുദാബിയിലെയും ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുംവിധമാണു യുഎഇ പാക്കേജ് ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 12നു പുറപ്പെടുന്ന അഞ്ചു ദിവസത്തെ പാക്കേജിൽ ദുബായ് സിറ്റി ടൂർ, ബുർജ് ഖലീഫ, ധോ ക്രൂയിസ്, മിറക്കിൾ ഗാർഡൻ, ഡെസേർട്ട് സഫാരി, അബുദാബി സിറ്റി ടൂർ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. 50,950 രൂപയാണു പാക്കേജ് നിരക്ക്.…
Read MoreCategory: Business
ഓൺലൈൻ ഭീമന്മാർക്കു തിരിച്ചടി
മുംബൈ: കേന്ദ്രഗവൺമെന്റിന്റെ പുതിയ മാർഗരേഖ ഓൺലൈൻ റീട്ടെയിൽ വ്യാപാരത്തിലെ വന്പന്മാർക്കു തിരിച്ചടിയാകും. ഒപ്പം ഉപയോക്താക്കൾക്കു വലിയ കിഴിവുകളും മറ്റും കിട്ടാനുള്ള അവസരവും ഇല്ലാതാകും. ഫെബ്രുവരിയിലാണു പുതിയ മാർഗരേഖ നടപ്പാകുക. ആമസോൺ, വാൾമാർട്ട് തുടങ്ങിയ വന്പൻ കന്പനികൾ അവർക്കു നിക്ഷേപമോ ഓഹരിപങ്കാളിത്തമോ ഉള്ള കന്പനികളുടെ ഉത്പന്നങ്ങളാണ് കാര്യമായി വില്ക്കുക. ആ കന്പനികളുടെ ഉത്പന്നങ്ങൾക്കു പ്രത്യേക ഡിസ്കൗണ്ടും കാഷ്ബാക്ക് ഓഫറും നല്കും. പുതിയ മാർഗരേഖ പ്രകാരം ഇ-കൊമേഴ്സ് സ്ഥാപനത്തിനു പങ്കാളിത്തമുള്ള കന്പനികൾക്ക് ആ സൈറ്റിൽ വില്പന പാടില്ല. അതായത്, ഫ്ലിപ്കാർട്ടിലൂടെ അതിന്റെ ഉടമകളായ വോൾമാർട്ട് തങ്ങളുടെ ഉത്പന്നങ്ങൾ വില്ക്കാൻ പാടില്ല. ആമസോണിനു പങ്കാളിത്തമുള്ള ക്ലൗഡ് ടെയിലിന് ആമസോൺ വഴി വില്പന പാടില്ല. ആമസോണിൽ ഏറ്റവുമധികം വില്പന നടത്തുന്ന കന്പനികളിലൊന്നാണ് ക്ലൗഡ് ടെയിൽ. ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ കട്ടമരൻ വെഞ്ചേഴ്സും അമസോണും 51:49 പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്നതാണ് ഈ കന്പനി. കഴിഞ്ഞ…
Read Moreക്രൂഡ് @ 50 ഡോളർ
ലണ്ടൻ: ആഗോള സാന്പത്തിക വളർച്ചയെപ്പറ്റിയുള്ള ആശങ്ക പ്രബലമായതിനെത്തുടർന്ന് ക്രൂഡ് ഓയിൽ വില വീണ്ടും താണു. ബ്രെന്റ് ഇനം വീപ്പയ്ക്ക് 50 ഡോളറിൽ താഴെയാണു തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ബുധനാഴ്ച വ്യാപാരത്തുടക്കത്തിൽ 49.93 ഡോളർവരെ താണു. 2017 ജൂലൈക്കു ശേഷം വില ഇത്രയും താഴുന്നത് ആദ്യമാണ്.അമേരിക്കൻ ഇനം (ഡബ്ല്യുടിഐ) ക്രൂഡിനു ചൊവ്വാഴ്ച 42.53 ഡോളർ വരെ താണു. ബുധനാഴ്ച അതിന്റെ വില 43.27 ഡോളറിലേക്കു കയറി. ഇന്ത്യ വാങ്ങുന്ന ക്രൂഡിന്റെ വിലയ്ക്ക് ആധാരം ബ്രെന്റ് ഇനത്തിന്റെ വിലയാണ്. ബുധനാഴ്ച ഉച്ചയോടെ അതിന്റെ വില 52 ഡോളറിലേക്കു കയറി.ബുധനാഴ്ചത്തെ കയറ്റം കാര്യമാക്കാനില്ലെന്നും വില ഇനിയും താഴുമെന്നുമാണ് പെട്രോളിയം വിപണിയെ വിലയിരുത്തുന്നവർ പറയുന്നത്. ഉത്പാദനക്കൂടുതലിന്റെ പേരിലല്ല വില കൂടുന്നത്. അമേരിക്കയിലും യൂറോപ്പിലും ചൈനയിലും സാന്പത്തികവളർച്ചയുടെ തോത് കുറയുമെന്ന ആശങ്കയാണ് ഇപ്പോൾ വിപണിയെ നയിക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിത നീക്കങ്ങളും നടപടികളും…
Read Moreആമസോണിനും ഫ്ലിപ്കാർട്ടിനും മൂക്കുകയർ
ന്യൂഡൽഹി: ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ വ്യാപാരകന്പനികൾക്കു മൂക്കുകയർ. അവിശ്വസനീയമായ ഇളവുകൾ പ്രഖ്യാപിച്ചുള്ള വ്യാപാരമൊക്കെ പഴങ്കഥയായി മാറിയേക്കും.ഓൺലൈൻ ചന്തസ്ഥലംഎന്ന ബിസിനസ് രീതി സ്വീകരിച്ചിട്ടുള്ള ഈ കന്പനികൾ തങ്ങൾക്ക് ഓഹരിപങ്കാളിത്തമുള്ള കന്പനികളുടെ ഉത്പന്നങ്ങൾ ഇതിലൂടെ വിൽക്കരുത്. തങ്ങൾവഴി മാത്രമേ വില്പന ആകാവൂ എന്നു വ്യവസ്ഥ വച്ച് കരാർ (എക്സ്ക്ലൂസീവ് വില്പന) ഉണ്ടാക്കാനും പാടില്ല. ഉപയോക്താക്കൾക്കു സൗജന്യങ്ങൾ (കാഷ് ബാക്ക്) നൽകുന്നത് വിവേചനമില്ലാതെയാകണം. പുതിയ വ്യവസ്ഥകൾ ഫെബ്രുവരി ഒന്നിനു പ്രാബല്യത്തിലാകും. രാജ്യത്തെ വ്യാപാരസംഘടനകളുടെ നിവേദനങ്ങളെത്തുടർന്നാണ് ഈ കർക്കശ വ്യവസ്ഥകൾ.
Read Moreമിനിമം ബാലൻസ്; ജനങ്ങളെ പിഴിഞ്ഞു ബാങ്കുകൾ നേടിയത് 10,391 കോടി രൂപ
ന്യൂഡൽഹി: അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്ത ഉപയോക്താക്കളിൽനിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ നേടിയത് 10,391 കോടി രൂപ. സൗജന്യ എടിഎം സേവനങ്ങൾക്കു ശേഷം ഈടാക്കിയ തുകയും ഇതിൽ ഉൾപ്പെടും. മൂന്നര വർഷംകൊണ്ടാണ് ഇത്രയും തുക ബാങ്കുകൾ സമാഹരിച്ചതെന്ന് പാർലമെന്റിൽ സമർപ്പിച്ച രേഖകൾ പറയുന്നു. ബേസിക് സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കും ജൻ ധൻ അക്കൗണ്ടുകൾക്കും മിനിമം ബാലൻസ് നിർബന്ധമില്ല. 10,000 കോടി രൂപ പൊതുമേഖലാ ബാങ്കുകൾ നേടിയതിനു തുല്യമായ തുക സ്വകാര്യമേഖലാ ബാങ്കുകളും നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, പാർലമെന്റിൽ സ്വകാര്യമേഖലാ ബാങ്കുകളുടെ ഡാറ്റ സമർപ്പിച്ചിട്ടില്ല. ലോക്സഭാ എംപി ദിബ്യേന്ദു അധികരി ചൊവ്വാഴ്ച ചോദിച്ച ചോദ്യത്തിനു മുറുപടിയായാണ് കേന്ദ്ര ധനമന്ത്രാലയം ഡാറ്റ പാർലമെന്റിൽ സമർപ്പിച്ചത്. എടിഎമ്മുകൾ അടച്ചുപൂട്ടാൻ തത്കാലം പദ്ധതിയില്ലെന്ന് ബാങ്കുകൾ അറിയിച്ചതായും ധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ചു.
Read Moreഓഹരികൾക്ക് ഇടിവ്
മുംബൈ/ന്യൂയോർക്ക്: അമേരിക്കൻ ആശങ്കകളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരികൾ ഇന്നലെ കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയിൽ വില വീണ്ടും താഴോട്ടുപോയിട്ടും രൂപയുടെ വില കുറഞ്ഞു. അമേരിക്കൻ ഓഹരിസൂചികകൾ തുടർച്ചയായ നാലാം ദിവസവും താഴോട്ടുപോയതാണ് മറ്റ് ഏഷ്യൻ വിപണികളെപ്പോലെ ഇന്ത്യൻ വിപണിയെയും വലിച്ചുതാഴ്ത്തിയത്. അമേരിക്കയിൽ രണ്ടു വലിയ വിഷയങ്ങളാണ് ആശങ്ക വളർത്തുന്നത്.ഒന്ന്: അമേരിക്കയിൽ വളർച്ച കുറയുമെന്ന ധാരണ. ആഗോള വളർച്ചയും കുറയുമെന്നാണ് ഐഎംഎഫും മറ്റും മുന്നറിയിപ്പ് നല്കുന്നത്. രണ്ട്: മെക്സിക്കൻ അതിർത്തിയിൽ മതിൽകെട്ടാൻ പണം അനുവദിച്ചില്ലെങ്കിൽ സർക്കാർ പ്രവർത്തനം മുടക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച യുഎസ് ഓഹരിസൂചികകൾ ഒന്നര മുതൽ രണ്ടു വരെ ശതമാനം താണു. ഫേസ്ബുക്ക് അടക്കമുള്ള ടെക്നോളജി ഓഹരികൾക്ക് കുറേ ദിവസങ്ങളായി വലിയ തകർച്ച നേരിട്ടു. ഇതെല്ലാം ഇന്നലെ ഇന്ത്യൻ വിപണിയെ താഴോട്ടുവലിച്ചു. സെൻസെക്സ് 1.89 ഉം നിഫ്റ്റി 1.81 ഉം ശതമാനം…
Read Moreനോട്ട് റദ്ദാക്കൽ: വളർച്ചയിൽ രണ്ടു ശതമാനം ഇടിവെന്നു റിപ്പോർട്ട്
മുംബൈ: കറൻസി റദ്ദാക്കൽ രാജ്യത്തിന്റെ സാന്പത്തിക (ജിഡിപി) വളർച്ചയിൽ രണ്ടു ശതമാനം കുറവു വരുത്തിയെന്ന് വിദഗ്ധപഠനം. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ മുഖ്യ ധനശാസ്ത്രജ്ഞയായി ചുമതല ഏൽക്കാൻ പോകുന്ന ഗീത ഗോപിനാഥ് അടങ്ങിയ സംഘത്തിന്റേതാണു നിഗമനം. ഹാർവഡ് യൂണിവേഴ്സിറ്റി ധനശാസ്ത്ര പ്രഫസറായ ഗീതയ്ക്കു പുറമേ അവിടെത്തന്നെയുള്ള ഗബ്രിയേൽ ചോഡോറോ റൈഹ്, ഗോൾഡ്മാൻ സാക്സിൽ ഗവേഷണ വിഭാഗം മാനേജിംഗ് ഡയറക്ടർ പ്രാചി മിശ്ര, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ അഭിനവ് നാരായണൻ എന്നിവരുണ്ടായിരുന്നു പഠനസംഘത്തിൽ. അമേരിക്കയിലെ നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ച് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കറൻസി റദ്ദാക്കിയ മാസവും പിറ്റേ മാസവും സാന്പത്തിക വളർച്ച മൂന്നിലേറെ ശതമാനം വീതം താഴോട്ടുപോയി. 2017 രണ്ടാം പകുതിയോടെയാണ് ഇതിന്റെ ദുരിതങ്ങൾ കുറഞ്ഞുതുടങ്ങിയത്.ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ നികുതി പിരിവിനും ഡിജിറ്റൽ ഇടപാടുകളുടെ വ്യാപനത്തിനും ഇതുവഴിതെളിച്ചേക്കാം എന്നാണു നിഗമനം.
Read Moreവാഹനം ഒന്നിലധികമുണ്ടെങ്കിലും അപകട ഇൻഷ്വറൻസ് ഒന്നു മതി
കൊച്ചി: വാഹനങ്ങൾ ഒന്നിലധികമുണ്ടെങ്കിലും ഉടമയ്ക്കു നിർബന്ധിത അപകട ഇൻഷ്വറൻസ് ജനുവരി മുതൽ ഒന്നു മതി. അപകട ഇൻഷ്വറൻസ് പോളിസികളിൽ ഇളവ് അനുവദിച്ചുള്ള ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഉത്തരവ് ജനുവരി ഒന്നിനു നിലവിൽ വരും. ഓണർ ഡ്രൈവറുടെ ഇൻഷ്വറൻസ് കവറേജിന്, പ്രതിവർഷം പ്രീമിയത്തോടൊപ്പം അധികമായി അടയ്ക്കേണ്ട 750 രൂപ ഒന്നിലധികം വാഹനങ്ങളുള്ളവർ പ്രത്യേകം അടയ്ക്കണമായിരുന്നു. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ ഇത് ഒഴിവാകും. 15 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണ് ഈ തുക അടയ്ക്കുന്പോൾ ലഭിക്കുന്നത്. ജനുവരി ഒന്നിനുശേഷം ഇൻഷ്വറൻസ് എടുക്കുന്പോൾ വാഹനത്തിനും ഉടമയ്ക്കും പ്രത്യേകം പോളിസി സർട്ടിഫിക്കറ്റുകൾ വാങ്ങണം. പുതിയ വാഹനം വാങ്ങുന്പോൾ അപകട ഇൻഷ്വറൻസ് പോളിസി ഉള്ളവർ അതു ഹാജരാക്കണം. വാഹന ഉടമ അതേവാഹനം അപകടത്തിൽപ്പെട്ടു മരിച്ചാൽ 15 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയാണു ലഭിക്കുക.
Read Moreമുന്നറിയിപ്പ്; അധിക മൂലധനം മാറ്റുന്നതു ദോഷം- രഘുറാം രാജൻ
ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ അധികമൂലധനം സർക്കാരിലേക്കു മാറ്റുന്നതു ബാങ്കിന്റെ റേറ്റിംഗിനെ ബാധിക്കുമെന്നു മുൻ ഗവർണർ ഡോ. രഘുറാം രാജൻ. ഇപ്പോൾ ട്രിപ്പിൾ എ റേറ്റിംഗ് ഉണ്ട് റിസർവ് ബാങ്കിന്. റേറ്റിംഗ് താണാൽ വായ്പ എടുക്കുന്പോൾ കൂടുതൽ പലിശ നല്കേണ്ടിവരും. ഒരു ടിവി ചാനലിനു നല്കിയ ഇന്റർവ്യൂവിലാണു രാജന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ റേറ്റിംഗ് ബിഎഎ ആണ്. ഇതു നിക്ഷേപയോഗ്യമായ റേറ്റിംഗുകളിൽ ഏറ്റവും താണതാണ്. അതേസമയം, റിസർവ് ബാങ്കിന് ഏറ്റവും ഉയർന്ന റേറ്റിംഗ് ഉണ്ട്. ഇതു നിലനിർത്തേണ്ടത് ആവശ്യമാണ്. താൻ ഗവർണറായപ്പോൾ രൂപയുടെ വിലയിടിവ് തടയാൻ വലിയ ഡോളർ വായ്പ എടുക്കേണ്ടിവന്നു. അങ്ങനെയുള്ളപ്പോഴാണു റേറ്റിംഗിന്റെ പ്രാധാന്യം. ഉയർന്ന റേറ്റിംഗ് ഉണ്ടെങ്കിൽ പലിശനിരക്ക് കുറയും. വായ്പ എളുപ്പം ലഭിക്കുകയും ചെയ്യും. ഉയർന്ന റേറ്റിംഗിനു നല്ല ഭദ്രമായ ബാലൻസ് ഷീറ്റ് വേണം: രാജൻ വിശദീകരിച്ചു. റിസർവ് ബാങ്കിന് ഓരോ വർഷവും ലഭിക്കുന്ന ലാഭത്തിൽ…
Read Moreസംഭവബഹുലമായ വാരം പിന്നിട്ട് ഓഹരിവിപണി
ഓഹരി അവലോകനം/സോണിയ ഭാനു പ്രതികൂല വാർത്തകൾക്കു മുന്നിൽ വിപണിയും ധനമന്ത്രാലയവും ഞെട്ടിയത് നിക്ഷേപകരുടെ രക്തസമ്മർദം ഉയർത്തി. എണ്ണ വിലയെക്കുറിച്ചുള്ള ആശങ്കകളും രൂപയുടെ വിനിമയ നിരക്കിലെ തകർച്ചയും പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളും ആർബിഐ ഗവർണറുടെ രാജിയും വിപണിയെ അക്ഷരാർഥത്തിൽ ഉഴുതുമറിച്ചു. വൻ ചാഞ്ചാട്ടങ്ങൾക്ക് ഒടുവിൽ തളർച്ചയിൽനിന്ന് രക്ഷനേടിയ സെൻസെക്സ് 290 പോയിന്റും നിഫ്റ്റി 111 പോയിന്റും പ്രതിവാര നേട്ടത്തിലാണ്. ഫോറെക്സ് മാർക്കറ്റിൽ ഏഷ്യയിലെ മറ്റു കറൻസികളെ അപേക്ഷിച്ചു രൂപയാണ് കൂടുതൽ ചാഞ്ചാട്ടത്തിൽ അകപ്പെട്ടത്. 71.35 ലാണ് ഡോളറിനു മുന്നിൽ രൂപയുടെ ഇടപാടുകൾക്ക് കഴിഞ്ഞവാരം തുടക്കം കുറിച്ചത്. വിദേശ ഫണ്ടുകൾ വിൽപ്പനയ്ക്കു കാണിച്ച തിടുക്കവും എണ്ണവിപണിയിൽനിന്നുള്ള ചൂടുവാർത്തകളും രൂപയുടെ മുല്യത്തിൽ 104 പൈസയുടെ ഇടിവ് സൃഷ്ടിച്ചു. മുൻവാരം സൂചിപ്പിച്ച 72.40 ലെ പ്രതിരോധത്തിന് ഒരു പൈസ വ്യത്യാസത്തിൽ 72.39 വരെ ഇടിഞ്ഞ വിനിമയ നിരക്ക് വാരാന്ത്യം അൽപം കരുത്തു നേടിക്കൊണ്ട് 71.90…
Read More