മിനിമം ബാലൻസ്; ജനങ്ങളെ പിഴിഞ്ഞു ബാങ്കുകൾ നേടിയത് 10,391 കോടി രൂപ

ന്യൂ​ഡ​ൽ​ഹി: അ​ക്കൗ​ണ്ടി​ൽ മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലാ​ത്ത ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ നേ​ടി​യ​ത് 10,391 കോ​ടി രൂ​പ. സൗ​ജ​ന്യ എ​ടി​എം സേ​വ​ന​ങ്ങ​ൾ​ക്കു ശേ​ഷം ഈ​ടാ​ക്കി​യ തു​ക​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. മൂ​ന്ന​ര വ​ർ​ഷം​കൊ​ണ്ടാ​ണ് ഇ​ത്ര​യും തു​ക ബാ​ങ്കു​ക​ൾ സ​മാ​ഹ​രി​ച്ച​തെ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ പ​റ​യു​ന്നു.

ബേ​സി​ക് സേ​വിം​ഗ്സ് ബാ​ങ്ക് ഡെ​പ്പോ​സി​റ്റ് അ​ക്കൗ​ണ്ടു​ക​ൾ​ക്കും ജ​ൻ ധ​ൻ അ​ക്കൗ​ണ്ടു​ക​ൾ​ക്കും മി​നി​മം ബാ​ല​ൻ​സ് നി​ർ​ബ​ന്ധ​മി​ല്ല. 10,000 കോ​ടി രൂ​പ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ നേ​ടി​യ​തി​നു തു​ല്യ​മാ​യ തു​ക സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കു​ക​ളും നേ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, പാ​ർല​മെ​ന്‍റി​ൽ സ്വ​കാ​ര്യ​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ ഡാ​റ്റ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ല.

ലോ​ക്സ​ഭാ എം​പി ദി​ബ്യേ​ന്ദു അ​ധി​ക​രി ചൊ​വ്വാ​ഴ്ച ചോ​ദി​ച്ച ചോ​ദ്യ​ത്തി​നു മു​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ഡാ​റ്റ പാ​ർ​ല​മെ​ന്‍റി​ൽ സ​മ​ർ​പ്പി​ച്ച​ത്. എ​ടി​എ​മ്മു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ത​ത്കാ​ലം പ​ദ്ധ​തി​യി​ല്ലെ​ന്ന് ബാ​ങ്കു​ക​ൾ അ​റി​യി​ച്ച​താ​യും ധ​ന​മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചു.

Related posts