വി​ദേ​ശ, ആ​ഭ്യ​ന്ത​ര ടൂ​ർ പാ​ക്കേ​ജുമായി ഐ​ആ​ർ​സി​ടി​സി

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ കാ​​​റ്റ​​​റിം​​​ഗ് ആ​​​ൻ​​​ഡ് ടൂ​​​റി​​​സം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡ് (ഐ​​​ആ​​​ർ​​​സി​​​ടി​​​സി) ശ്രീ​​​ല​​​ങ്ക, യു​​​എ​​​ഇ, സിം​​​ഗ​​​പ്പൂ​​ർ, മ​​​ലേ​​​ഷ്യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും ആ​​​സാം, മേ​​​ഘാ​​​ല​​​യ എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വി​​​ദേ​​​ശ, ആ​​​ഭ്യ​​​ന്ത​​​ര ടൂ​​​ർ പാ​​​ക്കേ​​​ജ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ശ്രീ​​​ല​​​ങ്ക രാ​​​മാ​​​യ​​​ണ യാ​​​ത്ര എ​​​ന്ന പേ​​​രി​​​ൽ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ത്തു​​​ന്ന പാ​​​ക്കേ​​​ജി​​​ൽ ദാം​​​ബു​​​ള്ള, ട്രി​​​ങ്കോ​​​മ​​​ലി, കാ​​​ൻ​​​ഡി, കൊ​​​ളം​​​ബോ എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ തീ​​​ർ​​​ഥാ​​​ട​​​ന, ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. 12നു ​​​നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു യാ​​​ത്ര പു​​​റ​​​പ്പെ​​​ടും. 18നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തും. 45,260 രൂ​​​പ​​​യാ​​​ണു പാ​​​ക്കേ​​​ജ് നി​​​ര​​​ക്ക്.

ദു​​​ബാ​​​യി​​​ലെ​​​യും അ​​​ബു​​​ദാ​​​ബി​​​യി​​​ലെ​​​യും ടൂ​​​റി​​​സ്റ്റ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും​​വി​​​ധ​​​മാ​​​ണു യു​​​എ​​​ഇ പാ​​​ക്കേ​​​ജ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഫെ​​​ബ്രു​​​വ​​​രി 12നു ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന അ​​​ഞ്ചു ദി​​​വ​​​സ​​​ത്തെ പാ​​​ക്കേ​​​ജി​​​ൽ ദു​​​ബാ​​​യ് സി​​​റ്റി ടൂ​​​ർ, ബു​​​ർ​​​ജ് ഖ​​​ലീ​​​ഫ, ധോ ​​​ക്രൂ​​​യി​​​സ്, മി​​​റ​​​ക്കി​​​ൾ ഗാ​​​ർ​​​ഡ​​​ൻ, ഡെ​​​സേ​​​ർ​​​ട്ട് സ​​​ഫാ​​​രി, അ​​​ബു​​​ദാ​​​ബി സി​​​റ്റി ടൂ​​​ർ, ഗ്ലോ​​​ബ​​​ൽ വി​​​ല്ലേ​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. 50,950 രൂ​​​പ​​​യാ​​​ണു പാ​​​ക്കേ​​​ജ് നി​​​ര​​​ക്ക്.

സിം​​​ഗ​​​പ്പൂ​​​ർ, മ​​​ലേ​​​ഷ്യ എ​​ന്നി​​വി​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു ഫെ​​​ബ്രു​​​വ​​​രി 16നാ​​​ണു യാ​​​ത്ര തു​​​ട​​​ങ്ങു​​​ന്ന​​​ത്. ഗാ​​​ർ​​​ഡ​​​ൻ​​​സ് ബൈ ​​​ദ ബേ, ​​​സിം​​​ഗ​​​പ്പൂ​​​ർ സി​​​റ്റി ടൂ​​​ർ, സിം​​​ഗ​​​പ്പൂ​​​ർ ഫ്ലൈ​​​യ​​​ർ, സെ​​​ന്‍റോ​​​സ ദ്വീ​​​പ്, ജു​​​റോം​​​ഗ് ബേ​​​ർ​​​ഡ് പാ​​​ർ​​​ക്ക്, ക്വാ​​​ലാ​​​ലം​​​പു​​ർ സി​​​റ്റി ടൂ​​​ർ, പെ​​​ട്രോ​​​ണാ​​​സ് ഇ​​​ര​​​ട്ട ഗോ​​​പു​​​ര​​​ങ്ങ​​​ൾ, ജെ​​​ന്‍റി​​​ംഗ് ഹൈ​​​ലാ​​​ൻ​​​ഡ്സ്, ബാ​​​ട്ടു ഗു​​​ഹ​​​ക​​​ൾ, പു​​​ത്ര​​​ജ​​​യ എ​​​ന്നി​​​വ സ​​​ന്ദ​​​ർ​​​ശി​​​ച്ച് 21നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തും. 63,100 രൂ​​​പ​​​യാ​​​ണു നി​​​ര​​​ക്ക്.

ഫെ​​​ബ്രു​​​വ​​​രി 16നു ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ആ​​​സാം-​​​മേ​​​ഘാ​​​ല​​​യ പാ​​​ക്കേ​​​ജി​​​ലൂ​​​ടെ ഷി​​​ല്ലോം​​​ഗ്, ചി​​​റാ​​​പ്പു​​​ഞ്ചി, മാ​​​വ് ലി​​​ന്നോം​​​ഗ്, കാ​​​സി​​​രം​​​ഗ, ഗു​​​വാ​​​ഹ​​​ട്ടി എ​​​ന്നീ സ്ഥ​​​ല​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു 22നു ​​​മ​​​ട​​​ങ്ങി​​​യെ​​​ത്തും. 37,900 രൂ​​​പ​​​യാ​​​ണ് നി​​​ര​​​ക്ക്. വി​​​മാ​​​ന ടി​​​ക്ക​​​റ്റി​​​നു പു​​​റ​​​മേ ഭ​​​ക്ഷ​​​ണം, താ​​​മ​​​സം എ​​​ന്നി​​​വ​​​യും പാ​​​ക്കേ​​​ജി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Related posts