ക്രൂഡ് @ 50 ഡോളർ

ല​ണ്ട​ൻ: ആ​ഗോ​ള സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യെ​പ്പ​റ്റി​യു​ള്ള ആ​ശ​ങ്ക പ്ര​ബ​ല​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​ണ്ടും താ​ണു. ബ്രെ​ന്‍റ് ഇ​നം വീ​പ്പ​യ്ക്ക് 50 ഡോ​ള​റി​ൽ താ​ഴെ​യാ​ണു തി​ങ്ക​ളാ​ഴ്ച ക്ലോ​സ് ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച വ്യാ​പാ​ര​ത്തു​ട​ക്ക​ത്തി​ൽ 49.93 ഡോ​ള​ർ​വ​രെ താ​ണു. 2017 ജൂ​ലൈ​ക്കു ശേ​ഷം വി​ല ഇ​ത്ര​യും താ​ഴു​ന്ന​ത് ആ​ദ്യ​മാ​ണ്.അ​മേ​രി​ക്ക​ൻ ഇ​നം (ഡ​ബ്ല്യു​ടി​ഐ) ക്രൂ​ഡി​നു ചൊ​വ്വാ​ഴ്ച 42.53 ഡോ​ള​ർ വ​രെ താ​ണു. ബു​ധ​നാ​ഴ്ച അ​തി​ന്‍റെ വി​ല 43.27 ഡോ​ള​റി​ലേ​ക്കു ക​യ​റി.

ഇ​ന്ത്യ വാ​ങ്ങു​ന്ന ക്രൂ​ഡി​ന്‍റെ വി​ല​യ്ക്ക് ആ​ധാ​രം ബ്രെ​ന്‍റ് ഇ​ന​ത്തി​ന്‍റെ വി​ല​യാ​ണ്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ അ​തി​ന്‍റെ വി​ല 52 ഡോ​ള​റി​ലേ​ക്കു ക​യ​റി.ബു​ധ​നാ​ഴ്ച​ത്തെ ക​യ​റ്റം കാ​ര്യ​മാ​ക്കാ​നി​ല്ലെ​ന്നും വി​ല ഇ​നി​യും താ​ഴു​മെ​ന്നു​മാ​ണ് പെ​ട്രോ​ളി​യം വി​പ​ണി​യെ വി​ല​യി​രു​ത്തു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

ഉ​ത്പാ​ദ​ന​ക്കൂ​ടു​ത​ലി​ന്‍റെ പേ​രി​ല​ല്ല വി​ല കൂ​ടു​ന്ന​ത്. അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും ചൈ​ന​യി​ലും സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച​യു​ടെ തോ​ത് കു​റ​യു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് ഇ​പ്പോ​ൾ വി​പ​ണി​യെ ന​യി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ളും ന​ട​പ​ടി​ക​ളും ഉ​യ​ർ​ത്തു​ന്ന ആ​ശ​ങ്ക​ക​ൾ പു​റ​മേ​യാ​ണ്. തി​ങ്ക​ളാ​ഴ്ച അ​മേ​രി​ക്ക​ൻ ഓ​ഹ​രി​സൂ​ചി​ക​ക​ൾ മൂ​ന്നു​ശ​ത​മാ​ന​ത്തോ​ളം ഇ​ടി​ഞ്ഞ​ത് ഇ​തു​മൂ​ല​മാ​ണ്.

യു​എ​സ് ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡി(​ഫെ​ഡ്)​നെ​തി​രേ ട്രം​പ് തി​ങ്ക​ളാ​ഴ്ച ക​ടു​ത്ത വി​മ​ർ​ശ​നം അ​ഴി​ച്ചു​വി​ട്ടു. അ​മേ​രി​ക്ക​ൻ സ​ന്പ​ദ്ഘ​ട​ന നേ​രി​ടു​ന്ന ഏ​ക​പ്ര​ശ്നം ഫെ​ഡ് ആ​ണെ​ന്ന ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ക​ന്പോ​ള​ങ്ങ​ൾ ഇ​ടി​യു​ക​യാ​യി​രു​ന്നു.

ചൈ​ന​യു​മാ​യു​ള്ള യു​എ​സ് വ്യാ​പാ​ര​ത്ത​ർ​ക്ക​വും വ​ള​ർ​ച്ച​യെ ബാ​ധി​ക്കും. ചൈ​ന ഇ​പ്പോ​ൾ​ത്ത​ന്നെ കു​റ​ഞ്ഞ വ​ള​ർ​ച്ചാ​നി​ര​ക്കി​ലാ​ണ്. അ​ത് അ​ടു​ത്ത​വ​ർ​ഷം അ​ൽ​പ്പം​കൂ​ടി താ​ഴും. ബ്രെ​ക്സി​റ്റ് ബ്രി​ട്ട​നി​ലും യൂ​റോ​പ്പി​ലും വ​ള​ർ​ച്ച​യെ ബാ​ധി​ക്കും.

വ​ള​ർ​ച്ച കു​റ​യു​ന്ന​ത് ക്രൂ​ഡ് ഓ​യി​ൽ വി​ല്പ​ന​യെ ബാ​ധി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് വി​ല​യി​ടി​വ്. ജ​നു​വ​രി​യി​ൽ ഒ​പെ​ക് (പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന) ഉ​ത്പാ​ദ​നം കു​റ​യ്ക്കു​ന്നു​ണ്ട്. പ​ക്ഷേ അ​ത് ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​കൂ​ട്ടാ​ൻ ഉ​ത​കി​ല്ല.അ​മേ​രി​ക്ക​ൻ ഇ​നം ക്രൂ​ഡി​ന്‍റെ വി​ല 45 ഡോ​ള​റി​ൽ താ​ഴെ​യായത്. അ​വി​ട​ത്തെ ഷെ​യ്‌​ൽ ഉ​ത്പാ​ദ​ക​ർ​ക്കു ക്ഷീ​ണ​മാ​കും. ഷെ​യ്‌​ൽ ഉ​ത്പാ​ദ​നം ന​ഷ്‌​ട​ത്തി​ലാ​കും എ​ന്ന​തു​ത​ന്നെ കാ​ര​ണം.

Related posts