ആമസോണിനും ഫ്ലിപ്കാർട്ടിനും മൂക്കുകയർ

ന്യൂ​ഡ​ൽ​ഹി: ഫ്ലി​പ്കാ​ർ​ട്ട്, ആ​മ​സോ​ൺ തു​ട​ങ്ങി​യ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ക​ന്പ​നി​ക​ൾ​ക്കു മൂ​ക്കു​ക​യ​ർ. അ​വി​ശ്വ​സ​നീ​യ​മാ​യ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു​ള്ള വ്യാ​പാ​ര​മൊ​ക്കെ പ​ഴ​ങ്ക​ഥ​യാ​യി മാ​റി​യേ​ക്കും.ഓ​ൺ​ലൈ​ൻ ച​ന്ത​സ്ഥ​ലം​എ​ന്ന ബി​സി​ന​സ് രീ​തി സ്വീ​ക​രി​ച്ചി​ട്ടു​ള്ള ഈ ​ക​ന്പ​നി​ക​ൾ ത​ങ്ങ​ൾ​ക്ക് ഓ​ഹ​രി​പ​ങ്കാ​ളി​ത്ത​മു​ള്ള ക​ന്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​തി​ലൂ​ടെ വി​ൽ​ക്ക​രു​ത്.

ത​ങ്ങ​ൾ​വ​ഴി മാ​ത്ര​മേ വി​ല്പ​ന ആ​കാ​വൂ എ​ന്നു വ്യ​വ​സ്ഥ വ​ച്ച് ക​രാ​ർ (എ​ക്സ്ക്ലൂ​സീ​വ് വി​ല്പ​ന) ഉ​ണ്ടാ​ക്കാ​നും പാ​ടി​ല്ല. ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു സൗ​ജ​ന്യ​ങ്ങ​ൾ (കാ​ഷ് ബാ​ക്ക്) ന​ൽ​കു​ന്ന​ത് വി​വേ​ച​ന​മി​ല്ലാ​തെ​യാ​ക​ണം.

പു​തി​യ വ്യ​വ​സ്ഥ​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്നി​നു പ്രാ​ബ​ല്യ​ത്തി​ലാ​കും. രാ​ജ്യ​ത്തെ വ്യാ​പാ​ര​സം​ഘ​ട​ന​ക​ളു​ടെ നി​വേ​ദ​ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് ഈ ​ക​ർ​ക്ക​ശ വ്യ​വ​സ്ഥ​ക​ൾ.

Related posts