മുംബൈ: രാജ്യത്ത് പ്രചാരത്തിലുള്ള കറൻസിയുടെ മൂല്യം 20 ലക്ഷംകോടി രൂപ കവിഞ്ഞു. രണ്ടുവർഷം മുന്പ് കറൻസി റദ്ദാക്കലിനു ഗവൺമെന്റ് പറഞ്ഞ ന്യായീകരണങ്ങളിൽ ഒന്ന് കറൻസി ഉപയോഗം കുറയ്ക്കണം എന്നതായിരുന്നു. 17.91 ലക്ഷം കോടി രൂപയുടെ കറൻസി രാജ്യത്തുണ്ടായിരുന്നപ്പോഴായിരുന്നു റദ്ദാക്കൽ. ഈ നവംബർ ഒന്പതിലെ കണക്ക് റിസർവ് ബാങ്ക് ഇന്നലെ പുറത്തുവിട്ടതനുസരിച്ച് 20,22,330 കോടി രൂപയുടെ കറൻസി രാജ്യത്തുണ്ട്. ഒരാഴ്ചകൊണ്ട് 49,420 കോടി രപയുടെ കറൻസി വർധിച്ചു. ഇത്രയും വർധന (രണ്ടര ശതമാനം) സാധാരണമല്ല. 2016 നവംബർ എട്ടിനു രാത്രി അന്നുണ്ടായിരുന്ന 500, 1000 രൂപ കറൻസികളാണ് റദ്ദാക്കിയത്. അവയ്ക്ക് മൊത്തം 15.41 ലക്ഷംകോടി രൂപ മൂല്യമുണ്ടായിരുന്നു. അതിൽ 15.31 ലക്ഷം കോടി രൂപയുടെ കറൻസികൾ തിരിച്ചെത്തി. അഞ്ചു ലക്ഷം കോടി രൂപ തിരിച്ചുവരില്ലെന്ന ധാരണ തെറ്റിപ്പോയി. ജനം കറൻസി ഉപയോഗം കുറയ്ക്കുമെന്നു കരുതിയതും തെറ്റി. ഇപ്പോൾ രണ്ടു…
Read MoreCategory: Business
ചില്ലറവിലയിലും വ്യവസായ വളർച്ചയിലും നേരിയ നേട്ടം
ന്യൂഡൽഹി: ചില്ലറ വിലക്കയറ്റത്തിൽ നേരിയ ആശ്വാസം; വ്യവസായ വളർച്ചയിൽ നാമമാത്ര പുരോഗതി.ചില്ലറവില ആധാരമാക്കിയുള്ള വിലസൂചിക (സിപിഐ) ഒക്ടോബറിൽ 3.31 ശതമാനമായി കുറഞ്ഞു. സെപ്റ്റംബറിൽ 3.7 ശതമാനവും തലേ ഒക്ടോബറിൽ 3.58 ശതമാനവും ആയിരുന്നു സൂചിക. ഭക്ഷ്യവില സൂചികയിൽ 0.86 ശതമാനം ഇടിവുണ്ടായതാണു മൊത്തം വിലസൂചിക കയറാൻ സഹായിച്ചത്. ഗ്രാമങ്ങളിലെ ഭക്ഷ്യവിലസൂചിക 0.57 ശതമാനവും നഗരങ്ങളിലേത് 1.15 ശതമാനവും കണ്ട് താണു. ഭക്ഷ്യ, ഇന്ധന വിലകൾ പെടുത്താത്ത കാതൽ വിലക്കയറ്റം പക്ഷേ, ആശ്വാസകരമായ നിലയിലല്ല. 6.2 ശതമാനമുണ്ട് അത്. സെപ്റ്റംബറിൽ 5.8 ശതമാനമായിരുന്നു. ഭക്ഷ്യ, ഇന്ധന വിലകൾ വളരെവേഗം കയറിയിറങ്ങുന്നതുകൊണ്ടാണ് അവ പെടുത്താതെ കാതൽ വിലക്കയറ്റം അളക്കുന്നത്. ഫാക്ടറി ഉത്പന്നങ്ങളുടേതടക്കം ദീർഘകാല വിലയുടെ ഗതി അതിൽനിന്നു മനസിലാകും. പച്ചക്കറികൾ, പയർ വർഗങ്ങൾ തുടങ്ങിയവയുടെ വില വീണ്ടും കീഴോട്ടുപോയതാണു ഭക്ഷ്യവില സൂചികയെ താഴ്ത്തിയത്. പച്ചക്കറിക്ക് 8.06 ശതമാനം, പയർവർഗങ്ങൾക്ക് 10.28…
Read Moreനേട്ടം കൊയ്ത് ഓഹരിവിപണി
ഓഹരി അവലോകനം / സോണിയ ഭാനു ഉത്സവദിനങ്ങളുടെ ആലസ്യത്തിലും ഇന്ത്യൻ ഓഹരിഇൻഡക്സുകൾ മികവു നിലനിർത്തി. ഉത്സവാവധികൾ മൂലം ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ ഒതുങ്ങിയെങ്കിലും ദീപാവലിയും ഗുജറാത്തി പുതുവർഷമായ സംവത്ത് 2075 നിക്ഷേപകർക്ക് പ്രതീക്ഷകൾ സമ്മാനിച്ചു. ബോംബെ സെൻസെക്സ് 147 പോയിന്റും നിഫ്റ്റി 32 പോയിന്റും പ്രതിവാരനേട്ടത്തിലാണ്. വിദേശ ഓപ്പറേറ്റർമാർ വില്പനയിൽനിന്ന് അല്പം പിൻതിരിഞ്ഞു. കഴിഞ്ഞവാരം അവർ 157.79 കോടി രൂപയുടെ ഓഹരികൾ വാങ്ങി. വർഷാന്ത്യം അടുത്തതും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളും മുൻനിർത്തി വൻ ബാധ്യതകൾ ഏറ്റടുക്കാൻ അവർ താത്പര്യം കാണിക്കില്ല. ഇതിനിടയിൽ ആഭ്യന്തര ഫണ്ടുകൾ 813.42 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞദിവസം വാങ്ങി. ഫോറെക്സ് മാർക്കറ്റിൽ യുഎസ് ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 72.64 ലാണ്. രൂപ കരുത്തുനേടാൻ ശ്രമം നടത്തിയാൽ 72.02 വരെ നീങ്ങാം. അതേസമയം തിരിച്ചടിക്ക് ഇടയായാൽ 73.01 ൽ പ്രതിരോധമുണ്ട്. ആഗോളവിപണിയിൽ ക്രൂഡ്…
Read Moreഏലവും കുരുമുളകും ഉണർവിൽ
വിപണി വിശേഷം / കെ.ബി. ഉദയഭാനു അനുകൂല കാലാവസ്ഥയിൽ റബർ ഉത്പാദനം ഉയർന്നതുകണ്ട് വ്യവസായികൾ ലാറ്റ്ക്സ് വില ഇടിച്ചു. പാൻമസാല വ്യവസായികളുടെ വരവ് അടയ്ക്കവിപണിയെ സജീവമാക്കി. ഉത്തരേന്ത്യയിൽ പാചകയെണ്ണവില കുറഞ്ഞതു വെളിച്ചെണ്ണ ഉത്പാദകരെ പിരിമുറുക്കത്തിലാക്കി. ഏലക്കയും കുരുമുളകും മികവു നിലനിർത്തി. ശൈത്യകാല ഡിമാൻഡ് ചുക്കിനു ചൂടു പകരും. പവന് 400 രൂപ കുറഞ്ഞു, രാജ്യാന്തര വിപണിയിൽ മഞ്ഞലോഹം 1200 ഡോളറിനെ ഉറ്റുനോക്കുന്നു. റബർ സംസ്ഥാനത്ത് റബർ ഉത്പാദനം ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിൽ. കാലാവസ്ഥ അനുകൂലമായതോടെ റബർമരങ്ങളിൽനിന്നുള്ള യീൽഡ് അനുദിനം ഉയർന്നു. തോട്ടം മേഖലയിൽ റബർവെട്ട് വ്യാപകമായതോടെ ചെറുകിട വിപണികളിൽ ലാറ്റക്സ് വരവ് നിത്യേന ഉയർന്നു. ഏതാനും മാസങ്ങളായി ലാറ്റക്സ് ക്ഷാമം രൂക്ഷമായിരുന്നെങ്കിലും ലഭ്യത ഉയർന്നതോടെ വ്യവസായികൾ നിരക്ക് ഇടിക്കാൻ മത്സരിച്ചു. കഴിഞ്ഞ മാസം 9,500 രൂപ വരെ കയറിയ ലാറ്റക്സ് ഇപ്പോൾ 8100 രൂപയിലാണ്.…
Read Moreനോട്ട് റദ്ദാക്കൽ: റിസർവ് ബാങ്ക് ദൂഷ്യങ്ങൾ ചൂണ്ടിക്കാട്ടി
മുംബൈ: വിയോജനം രേഖപ്പെടുത്തിക്കൊണ്ടാണു റിസർവ് ബാങ്ക് കറൻസി റദ്ദാക്കൽ തീരുമാനം അംഗീകരിച്ചതെന്നു തെളിഞ്ഞു. 2016 നവംബർ എട്ട് വൈകുന്നേരം 5.30നാണു റിസർവ് ബാങ്ക് ബോർഡ് യോഗം ചേർന്നത്. പെട്ടെന്നു വിളിച്ചു കൂട്ടിയതിനാൽ കുറച്ച് അംഗങ്ങളേ സംബന്ധിച്ചുള്ളൂ. രാത്രി എട്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 500 രൂപ, 1000 രൂപ നോട്ടുകൾ റദ്ദാക്കുന്ന വിവരം പരസ്യപ്പെടുത്തിയത്. ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഗവൺമെന്റിന്റെ നോട്ട് റദ്ദാക്കൽ തീരുമാനം ശ്രദ്ധേയമാണെന്നു പറഞ്ഞ ബോർഡ് സുപ്രധാന നിരീക്ഷണങ്ങൾ എന്നു പറഞ്ഞാണ് ആറു ദൂഷ്യങ്ങൾ രേഖപ്പെടുത്തിയത്. ഹ്രസ്വകാലത്തിൽ ജിഡിപി വളർച്ചയിൽ പ്രതികൂല ഫലം ഉണ്ടാകും, കള്ളപ്പണം കറൻസിയായല്ല ഭൂമി, കെട്ടിടം, സ്വർണം എന്നിവയായാണു സൂക്ഷിക്കുന്നത്, രാജ്യത്തെ കറൻസി ലഭ്യത അമിതമല്ല, 400 കോടി രൂപയുടെ കള്ളനോട്ട് മൊത്തം കറൻസിയിൽ പ്രസക്തമായ ഒരു സംഖ്യയല്ല തുടങ്ങിയ കാര്യങ്ങളാണു ബോർഡ് ചൂണ്ടിക്കാട്ടിയത് .…
Read Moreറിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽനിന്ന് പണം വലിക്കുന്നതിൽ അപകടമേറെ
റിസർവ് ബാങ്കിൽനിന്നു വലിയ തുക എടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആശയം അപ്രായോഗികവും അപകടകരവുമാണെന്നു വിദഗ്ധർ. റിസർവ് ബാങ്കിന്റെ പക്കലുള്ള റിസർവ് പണം അമിതമാണെന്നു വാദിച്ചാണ് അതിൽനിന്ന് 3.6 ലക്ഷം കോടി രൂപ എടുക്കാനുള്ള കേന്ദ്ര നീക്കം. ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലും ഈ നീക്കം അപകടകരമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. റിസർവ് ബാങ്കിന്റെ കരുതൽധനം വലിക്കുന്നത് ബാങ്കിന്റെയും രാജ്യത്തിന്റെയും ക്രെഡിറ്റ് റേറ്റിംഗിനെയും ബാധിക്കാം. ഇപ്പോൾ രാജ്യത്തിന്റെ റേറ്റിംഗ് ബിഎഎ ആണെങ്കിലും റിസർവ് ബാങ്കിന്റേത് ട്രിപ്പിൾ എ എന്ന ഏറ്റവുമുയർന്ന ഗ്രേഡിലാണ്. ആസ്തികളുടെ 27 ശതമാനത്തോളം തുക മൂലധനവും കരുതൽ ധനവുമായി ഉള്ളതാണ് ഇതിനു കാരണം. അപായ സൂചന റിസർവ് ബാങ്കിന്റെ കരുതൽധനം ഗവൺമെന്റ് വലിക്കുന്നത് സർക്കാരിന്റെ ധനനില അപായ നിലയിലാണെന്ന സൂചനയാണു നൽകുക. അതു രാജ്യത്തിന്റെ റേറ്റിംഗ് താഴ്ത്താൻ കാരണമാകും. റേറ്റിംഗ് താഴുന്പോൾ ഇവിടെ നിക്ഷേപിക്കാൻ താത്പര്യം കുറയും, ഇന്ത്യൻ കന്പനികൾ വായ്പയ്ക്ക് കൂടുതൽ…
Read Moreഅതിവേഗ ഇന്റർനെറ്റ് സേവനമെത്തിച്ചു ബിഎസ്എൻഎൽ; ഇടുക്കി രാജ്യത്തെ ആദ്യ 4 ജി ജില്ലയാകും
കൊച്ചി: പൊതുമേഖല മൊബൈൽ സേവന ദാതാക്കളായ ബിഎസ്എൻഎലിന്റെ 4 ജി സേവനം പൂർണതോതിലാകുന്ന രാജ്യത്തെ ആദ്യ ജില്ലയായി ഇടുക്കി ചരിത്രത്തിൽ ഇടം നേടാൻ ഇനി ഒരാഴ്ച മാത്രം. ജില്ലയിലെ ഏറെക്കുറെ എല്ലാ മേഖലകളിലും 4 ജി സേവനം ലഭ്യമായിക്കഴിഞ്ഞു. മൂന്നാർ, കുമളി മേഖലകളിലും ചില ഉൾപ്രദേശങ്ങളിലുമാണ് ഇനി എത്തിച്ചേരാനുള്ളത്. ടവറുകളിലെ പണികൾ പൂർത്തീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശങ്ങളിലേക്കും 4 ജി സേവനം എത്തിക്കാനുള്ള ശ്രമത്തിലാണു ബിഎസ്എൻഎൽ. മുന്നൂറോളം മൊബൈൽ ടവറുകളുള്ള ഇടുക്കി ജില്ലയിൽ ത്രീ ജി സേവനം നൽകിക്കൊണ്ടിരിക്കുന്ന 124 ടവറുകളാണു നാലാം തലമുറയിലേക്കു മാറ്റുന്നത്. തൊടുപുഴ, ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം എന്നീ സേവനമേഖലകളിലെ 53 മൂന്നാം തലമുറ ടവറുകൾ 4 ജി സംവിധാനത്തിലേക്ക് ഇതിനോടകം മാറ്റി. ശേഷിക്കുന്ന 71 ടവറുകൾ അപ്ഗ്രഡേഷൻ നടപടികളിലാണ്. മൂന്നാർ, കുമളി ഭാഗങ്ങളിൽ നിലവിലുള്ളതിലും കൂടുതൽ ടവർ ആവശ്യമുള്ളതിനാൽ അതിന്റെ നടപടികളും…
Read Moreറബർ ഉത്പാദനത്തിലും കയറ്റുമതിയിലും കനത്ത ഇടിവ്
കോട്ടയം: റബർ ഉത്പാദനവും കയറ്റുമതിയും പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. ടയർ വ്യവസായ ലോബിയുടെ സ്വാധീനത്തിലും സമ്മർദത്തിലും ഇറക്കുമതി ഇക്കൊല്ലം റിക്കാർഡിലെത്തുമെന്നാണു സൂചന. ഇപ്പോഴത്തെ ഉത്പാദനത്തോതനുസരിച്ച് 2018-19 സാന്പത്തികവർഷം നാലര ലക്ഷം ടണ്ണിൽ താഴെയായിരിക്കും ആഭ്യന്തര ഉത്പാദനം. നടപ്പു സാന്പത്തികവർഷം ഓഗസ്റ്റ് വരെ കയറ്റുമതി ചെയ്യാനായത് 404 ടണ് റബർ മാത്രം. അതായത്, സംസ്ഥാനത്തെ പ്രമുഖ റബർ വ്യാപാരികൾ ഒരു വർഷം കർഷകരിൽനിന്നു വാങ്ങുന്ന റബറിനേക്കാൾ കുറഞ്ഞ തൂക്കം. അതേസമയം, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 2,20,439 ടണ് ഇറക്കുമതി നടന്നു. ഒൗദ്യോഗിക കണക്കുകൾ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ഒക്ടോബർ വരെ ഇറക്കുമതി മൂന്നു ലക്ഷം ടണ് കടന്നതായാണ് സൂചന. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ആഭ്യന്തര ഉത്പാദനം 2,12,200 ടണ്. ഉപഭോഗം 5,11,040 ടണ്. കഴിഞ്ഞ സാന്പത്തിക വർഷം ഇതേ കാലത്ത് ഉത്പാദനം 2,59,000 ടണ്ണും ഉപഭോഗം 4,42,280…
Read Moreഇറാനിൽനിന്നുതന്നെ ക്രൂഡ് വാങ്ങുമെന്ന് ചൈന
ബെയ്ജിംഗ്: അമേരിക്ക ഇറാനെതിരേ ചുമത്തിയ ഉപരോധം തള്ളി ചൈന. കഴിഞ്ഞ ദിവസം ഉപരോധം നിലവിൽ വന്നതോടെ ഇറാനുമായുള്ള വ്യാപാര നിയന്ത്രണമാണ് ചൈന എതിർത്ത് രംഗത്തെത്തിയത്. ഇറാനിൽനിന്നുതന്നെ ക്രൂഡ് വാങ്ങുമെന്ന നിലപാടാണ് ചൈന ഇന്നലെ സ്വീകരിച്ചത്. ഇറാന്റെ ക്രൂഡ് കയറ്റുമതി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഇറാനുമേൽ ഉപരോധം ഏർപ്പെടുത്തിയത്. ഇതേത്തുടർന്ന് കഴിഞ്ഞ മേയ് മുതൽ ഇറാനിൽനിന്നുള്ള ക്രൂഡ് കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു. ഇറാനിൽനിന്ന് ക്രൂഡ് വാങ്ങുന്ന ഇന്ത്യയും ജപ്പാനും തുർക്കിയും ഉൾപ്പെടെ എട്ടു രാജ്യങ്ങൾക്ക് താത്കാലിക ഇളവും അമേരിക്ക നല്കിയിട്ടുണ്ട്. പെട്ടെന്ന് ഇറക്കുമതിക്ക് കുറവുണ്ടായാൽ ഈ രാജ്യങ്ങളുടെ സാന്പത്തികനിലയെത്തന്നെ സാരമായി ബാധിക്കുമെന്നതിനാലാണ് ഈ താത്കാലിക ഇളവ്. ഒരു അന്താരാഷ്ട്ര നിയമമുണ്ടാക്കാൻ ചൈന ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, റഷ്യ തുടങ്ങിയ രാജ്യങ്ങളുള്ള സംഗ്രഹകർമപരിപാടിയിൽ 2015ൽ ചൈന ഒപ്പുവച്ചിരുന്നു. എന്നാൽ, ഈ വർഷം ആദ്യം അമേരിക്കൻ പ്രസിഡന്റ്…
Read Moreരൂപ വീണ്ടും താഴ്ന്നു
മുംബൈ: രൂപയെ രക്ഷിക്കാൻ ജപ്പാനുമായി 7500 കോടി ഡോളറിന്റെ (അഞ്ചരലക്ഷം കോടി രൂപ) കരാർ ഇന്ത്യ ഉണ്ടാക്കിയെങ്കിലും രൂപ ഇന്നലെ താഴോട്ടു പോയി. ഡോളറിനു പൊതുവേ കരുത്തു കൂടിയതാണു കാരണം. ഡോളർ ഇന്നലെ 24 പൈസ വർധിച്ച് 73.68 രൂപയിലെത്തി. ജപ്പാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെയാണ് വച്ചുമാറ്റ (സ്വാപ്) കരാർ ഒപ്പുവച്ചത്. നിലവിൽ ജപ്പാനുമായി 5000 കോടി ഡോളറിന്റെ വച്ചുമാറ്റ കരാർ ഉണ്ട്. ആവശ്യം വരുന്പോൾ ജാപ്പനീസ് യെന്നോ യുഎസ് ഡോളറോ ബാങ്ക് ഓഫ് ജപ്പാനിൽനിന്ന് ഇന്ത്യക്കു ലഭിക്കാനുള്ളതാണു കരാർ. പകരം രൂപ നല്കിയാൽ മതി. പിന്നീട് വിദേശ കറൻസി തിരിച്ചുകൊടുത്തു രൂപ തിരിച്ചു വാങ്ങാം. എടുത്ത പണത്തിനു പലിശ കൊടുത്താൽ മതി. രൂപയിലെ വലിയ ചാഞ്ചാട്ടം തടയാൻ ഇതു സഹായകമാണ്. എന്നാൽ, ഈ വാർത്ത രൂപയ്ക്ക് ഇന്നലെ സഹായകമായില്ല. തുടക്കത്തിൽ തന്നെ ഡോളർ 73.61…
Read More