Set us Home Page

റ​​ബ​​ർ ഉ​ത്പാ​ദ​ന​ത്തി​ലും ക​യ​റ്റു​മ​തി​യി​ലും കനത്ത ഇ​ടി​വ്

കോ​​ട്ട​​യം: റ​​ബ​​ർ ഉ​​ത്പാ​​ദ​​ന​​വും ക​​യ​​റ്റു​​മ​​തി​​യും പ​​തി​​റ്റാ​​ണ്ടി​​ലെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ നി​​ര​​ക്കി​​ലേ​​ക്ക്. ട​​യ​​ർ ​​വ്യ​​വ​​സാ​​യ​ ലോ​​ബി​​യു​​ടെ സ്വാ​​ധീ​​ന​​ത്തി​​ലും സ​​മ്മ​​ർ​​ദ​​ത്തി​​ലും ഇ​​റ​​ക്കു​​മ​​തി ഇ​​ക്കൊ​​ല്ലം റി​​ക്കാ​​ർ​​ഡി​​ലെ​​ത്തു​​മെ​ന്നാ​ണു സൂ​​ച​​ന.

ഇ​​പ്പോ​​ഴ​​ത്തെ ഉ​​ത്പാ​​ദ​​നത്തോ​​ത​​നു​​സ​​രി​​ച്ച് ‌2018-19 സാ​​ന്പ​​ത്തി​​കവ​​ർ​​ഷം നാ​​ല​​ര ല​​ക്ഷം ട​​ണ്ണി​​ൽ താ​​ഴെ​​യാ​​യി​​രി​​ക്കും ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം. ന​​ട​​പ്പു​​ സാ​​ന്പ​​ത്തി​​കവ​​ർ​​ഷം ഓ​​ഗ​​സ്റ്റ് വ​​രെ ക​​യ​​റ്റു​​മ​​തി ചെ​​യ്യാ​​നാ​​യ​​ത് 404 ട​​ണ്‍ റ​​ബ​​ർ മാ​​ത്രം. അ​​താ​​യ​​ത്, സം​​സ്ഥാ​​ന​​ത്തെ പ്ര​​മു​​ഖ റ​​ബ​​ർ വ്യാ​​പാ​​രി​​ക​​ൾ ഒ​​രു വ​​ർ​​ഷം ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നു വാ​​ങ്ങു​​ന്ന റ​​ബ​​റി​​നേ​​ക്കാ​​ൾ കു​​റ​​ഞ്ഞ തൂ​​ക്കം.

അ​​തേ​സ​​മ​​യം, ഏ​​പ്രി​​ൽ മു​​ത​​ൽ ഓ​​ഗ​​സ്റ്റ് വ​​രെ 2,20,439 ട​​ണ്‍ ഇ​​റ​​ക്കു​​മ​​തി ന​​ട​​ന്നു. ഒൗ​​ദ്യോ​​ഗി​​ക ക​​ണ​​ക്കു​​ക​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും ഒ​​ക്‌ടോ​​ബ​​ർ വ​​രെ ഇ​​റ​​ക്കു​​മ​​തി മൂ​​ന്നു ല​​ക്ഷം ട​​ണ്‍ ക​​ട​​ന്ന​​താ​​യാ​​ണ് സൂ​​ച​​ന.

ഏ​​പ്രി​​ൽ മു​​ത​​ൽ ഓ​​ഗ​​സ്റ്റ് വ​​രെ ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം 2,12,200 ട​​ണ്‍. ഉ​​പ​​ഭോ​​ഗം 5,11,040 ട​​ണ്‍. ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം ഇ​​തേ കാ​​ല​​ത്ത് ഉ​​ത്പാ​​ദ​​നം 2,59,000 ട​​ണ്ണും ഉ​​പ​​ഭോ​​ഗം 4,42,280 ട​​ണ്ണു​​മാ​​യി​​രു​​ന്നു. അ​​താ​​യ​​ത് ഉ​​ത്പാ​​ദ​​ന​​ത്തേ​​ക്കാ​​ൾ ഉ​​പ​​ഭോ​​ഗ​​ത്തി​​ൽ ര​​ണ്ടു ല​​ക്ഷ​​ത്തി​​ലേ​​റെ ട​​ണ്ണി​​ന്‍റെ അ​​ധി​​കം.

വി​​ല​​ത്ത​​ക​​ർ​​ച്ച​​യും മ​​ഹാ​​പ്ര​​ള​​യ​​വും ടാ​​പ്പിം​​ഗ് മു​​ട​​ക്ക​​വും കാ​​ലാ​​വ​​സ്ഥാ​​വ്യ​​തി​​യാ​​ന​​വും റ​​ബ​​ർ കൃ​​ഷി​​യി​​ൽ വ​​ൻ​​ പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ്. തു​​ലാ​​മ​​ഴ ഡി​​സം​​ബ​​ർ വ​​രെ തു​​ട​​ർ​​ന്നാ​​ൽ ടാ​​പ്പിം​​ഗ് മേ​​ഖ​​ല നി​​ശ്ച​​ല​​മാ​​യി ഉ​​ത്പാ​​ദ​​നം നാ​​മ​​മാ​​ത്ര​​മാ​​കും. ഉ​​ത്പാ​​ദ​​നം കു​​റ​​വാ​​യി​​ട്ടും റ​​ബ​​ർവി​​ല താ​​ഴേ​​ക്കാ​​ണ്.

ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 135 രൂ​​പ​​യി​​ൽ​നി​​ന്ന് ഒ​​രു മാ​​സ​​ത്തി​​നു​​ള്ളി​​ൽ 125 രൂ​​പ​​യി​​ലെ​​ത്തി. ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡ് 120 രൂ​​പ​​യി​​ൽ താ​​ഴ്ന്നു. ഇ​​തി​​നു താ​​ഴെ​​യു​​ള്ള ഗ്രേ​​ഡി​​ന് 110 രൂ​​പ​​യാ​​ണ് ക​​ർ​​ഷ​​ക​​ർ​​ക്കു കി​​ട്ടു​​ന്ന​​ത്.

ഇ​റ​ക്കു​മ​തി കു​തി​ച്ചു

പ്ര​​തി​​മാ​​സ ഉ​​ത്പാ​​ദ​​നം പ​​തി​​ന​​യ്യാ​​യി​​രം ട​​ണ്ണി​​ലേ​​ക്കു​താ​​ഴ്ന്നി​​രി​​ക്കെ ഇ​​റ​​ക്കു​​മ​​തി ര​​ണ്ടു​​ മാ​​സ​​മാ​​യി 70,000 ട​​ണ്ണി​​നു മേ​​ലെ​​യാ​​ണ്. അ​​ന്താ​​രാ​ഷ്‌​ട്ര​​വി​​ല താ​​ഴു​​ന്ന സാ​​ഹ​​ച​​ര്യം മു​​ന്നി​​ൽ​​ക്ക​​ണ്ട് അ​​ടു​​ത്ത മാ​​സം ഒ​​രു ല​​ക്ഷം ട​​ണ്ണി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​ക്കാ​​ണ് വ്യ​​വ​​സാ​​യി​​ക​​ളുടെ നീ​​ക്കം. ഡി​​സം​​ബ​​റി​​നു​​ശേ​​ഷം ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം മെ​​ച്ച​​പ്പെ​​ട്ടാ​​ൽ ഉ​​യ​​ർ​​ന്ന ഗ്രേ​​ഡ് ഷീ​​റ്റി​​ന് 100 രൂ​​പ​​യോ​​ട​​ടു​​ത്തു താ​​ഴാ​​നു​​ള്ള സാ​​ധ്യ​​ത ത​​ള്ളി​​ക്ക​​ള​​യാ​​നാ​​കി​​ല്ല.

ടാ​​പ്പിം​​ഗ് കൂ​​ലി, കൃ​​ഷി- സം​​സ്ക​​ര​​ണ​​ച്ചെ​​ല​​വ് എ​​ന്നി​​വ ക​​ർ​​ഷ​​ക​​ർ​​ക്ക് താ​​ങ്ങാ​​നാ​​വു​​ന്ന നി​​ല​​യി​​ല​​ല്ല. ടാ​​പ്പിം​​ഗ് ന​​ട​​ക്കു​​ന്ന​​ 45 ശ​​ത​​മാ​​നം തോ​​ട്ട​​ങ്ങ​​ളി​​ലും ഷീ​​റ്റ് ത​​യാ​​റാ​​ക്കാ​​തെ ലാ​​റ്റ​​ക്സാ​​യി വി​​ൽ​​ക്കു​​ക​​യാ​​ണ്. റ​​ബ​​ർ​വി​​ല വീ​​ണ്ടും ഇ​​ടി​​ക്കാ​​ൻ ഒ​​രാ​​ഴ്ച​​യാ​​യി വ്യ​​വ​​സാ​​യി​​ക​​ൾ മാ​​ർ​​ക്ക​​റ്റി​​ൽ​​നി​​ന്നു ച​​ര​​ക്കെ​​ടു​​ക്കാ​​തെ മാ​​റി​​നി​​ൽ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ഒ​​രു കി​​ലോ റ​​ബ​​റി​​ന് 150 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ വി​​ല​​സ്ഥി​​ര​​താ സ​​ബ്സി​​ഡി വി​​ത​​ര​​ണം മൂ​​ന്നു മാ​​സ​​മാ​​യി നി​​ല​​ച്ച​​തും ചെ​​റു​​കി​​ട റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്കു തി​​രി​​ച്ച​​ടി​​യാ​​യി.

റെ​​ജി ജോ​​സ​​ഫ്

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS