രൂ​പ വീ​ണ്ടും താ​ഴ്ന്നു

മും​ബൈ: രൂ​പ​യെ ര​ക്ഷി​ക്കാ​ൻ ജ​പ്പാ​നു​മാ​യി 7500 കോ​ടി ഡോ​ള​റി​ന്‍റെ (അ​ഞ്ച​ര​ല​ക്ഷം കോ​ടി രൂ​പ) ക​രാ​ർ ഇ​ന്ത്യ ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും രൂ​പ ഇ​ന്ന​ലെ താ​ഴോ​ട്ടു പോ​യി. ഡോ​ള​റി​നു പൊ​തു​വേ ക​രു​ത്തു കൂ​ടി​യ​താ​ണു കാ​ര​ണം. ഡോ​ള​ർ ഇ​ന്ന​ലെ 24 പൈ​സ വ​ർ​ധി​ച്ച് 73.68 രൂ​പ​യി​ലെ​ത്തി.

ജ​പ്പാ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ​യാ​ണ് വ​ച്ചു​മാ​റ്റ (സ്വാ​പ്) ക​രാ​ർ ഒ​പ്പു​വ​ച്ച​ത്. നി​ല​വി​ൽ ജ​പ്പാ​നു​മാ​യി 5000 കോ​ടി ഡോ​ള​റി​ന്‍റെ വ​ച്ചു​മാ​റ്റ ക​രാ​ർ ഉ​ണ്ട്.

ആ​വ​ശ്യം വ​രു​ന്പോ​ൾ ജാ​പ്പ​നീ​സ് യെ​ന്നോ യു​എ​സ് ഡോ​ള​റോ ബാ​ങ്ക് ഓ​ഫ് ജ​പ്പാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​ക്കു ല​ഭി​ക്കാ​നു​ള്ള​താ​ണു ക​രാ​ർ. പ​ക​രം രൂ​പ ന​ല്കി​യാ​ൽ മ​തി. പി​ന്നീ​ട് വി​ദേ​ശ ക​റ​ൻ​സി തി​രി​ച്ചു​കൊ​ടു​ത്തു രൂ​പ തി​രി​ച്ചു വാ​ങ്ങാം. എ​ടു​ത്ത പ​ണ​ത്തി​നു പ​ലി​ശ കൊ​ടു​ത്താ​ൽ മ​തി.

രൂ​പ​യി​ലെ വ​ലി​യ ചാ​ഞ്ചാ​ട്ടം ത​ട​യാ​ൻ ഇ​തു സ​ഹാ​യ​ക​മാ​ണ്. എ​ന്നാ​ൽ, ഈ ​വാ​ർ​ത്ത രൂ​പ​യ്ക്ക് ഇ​ന്ന​ലെ സ​ഹാ​യ​ക​മാ​യി​ല്ല. തു​ട​ക്ക​ത്തി​ൽ ത​ന്നെ ഡോ​ള​ർ 73.61 രൂ​പ​യി​ലേ​ക്കു ക​യ​റി. ഇ​ട​യ്ക്കു രൂ​പ തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലി​ച്ചി​ല്ല.

ഓ​ഹ​രി വി​പ​ണി​യും ഇ​ന്ന​ലെ താ​ഴോ​ട്ടു നീ​ങ്ങി. 176.27 പോ​യി​ന്‍റ് (0.25 ശ​ത​മാ​നം) താ​ണ സെ​ൻ​സെ​ക്സ് 33,891.13 പോ​യി​ന്‍റി​ൽ ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 52.45 പോ​യി​ന്‍റ് (0.51 ശ​ത​മാ​നം) താ​ണ് 10,198.4 ൽ ​അ​വ​സാ​നി​ച്ചു.

Related posts