നേട്ടം കൊയ്ത് ഓഹരിവിപണി

ഓഹരി അവലോകനം / സോണിയ ഭാനു

ഉ​​ത്സ​​വ​​ദി​​ന​​ങ്ങ​​ളു​​ടെ ആ​​ല​​സ്യ​​ത്തി​​ലും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി​ഇ​​ൻ​​ഡ​​ക്സു​​ക​​ൾ മി​​ക​​വു നി​​ല​​നി​​ർ​​ത്തി. ഉ​​ത്സ​​വ​ാവ​​ധി​​ക​​ൾ​ മൂ​​ലം ഇ​​ട​​പാ​​ടു​​ക​​ൾ മൂന്ന് ദി​​വ​​സ​​ങ്ങ​​ളി​​ൽ ഒ​​തു​ങ്ങി​​യെ​​ങ്കി​​ലും ദീ​​പാ​​വ​​ലി​​യും ഗു​​ജ​​റാ​​ത്തി പു​​തുവ​​ർ​​ഷ​​മാ​​യ സം​​വ​​ത്ത് 2075 നി​​ക്ഷേ​​പ​​ക​​ർ​​ക്ക് പ്ര​​തീ​​ക്ഷ​​ക​​ൾ സ​​മ്മാ​​നി​​ച്ചു. ബോം​​ബെ സെ​​ൻ​​സെ​​ക്സ് 147 പോ​​യി​ന്‍റും നി​​ഫ്റ്റി 32 പോ​​യി​​ന്‍റും പ്ര​​തി​​വാ​​ര​​നേ​​ട്ട​​ത്തി​​ലാ​​ണ്.

വി​​ദേ​​ശ ഓ​​പ്പ​​റേ​​റ്റ​​ർ​​മാ​​ർ വി​ല്പ​ന​​യി​​ൽ​നി​​ന്ന് അ​​ല്പം പി​​ൻ​​തി​​രി​​ഞ്ഞു. ക​​ഴി​​ഞ്ഞ​​വാ​​രം അ​​വ​​ർ 157.79 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ വാ​​ങ്ങി. വ​​ർ​​ഷാ​​ന്ത്യം അ​​ടു​​ത്ത​​തും വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​ര​​ഞ്ഞെ​ടു​​പ്പു​​ക​​ളും മു​​ൻ​നി​​ർ​​ത്തി വ​​ൻ ബാ​​ധ്യ​​ത​​ക​​ൾ ഏ​​റ്റ​​ടു​​ക്കാ​​ൻ അ​​വ​​ർ താ​ത്പ​​ര്യം കാ​​ണി​​ക്കി​​ല്ല. ഇ​​തി​​നി​​ട​​യി​​ൽ ആ​​ഭ്യ​​ന്ത​​ര ഫ​​ണ്ടു​​ക​​ൾ 813.42 കോ​​ടി രൂ​​പ​​യു​​ടെ ഓ​​ഹ​​രി​​ക​​ൾ ക​​ഴി​​ഞ്ഞ​ദി​​വ​​സം വാ​​ങ്ങി.

ഫോ​​റെ​​ക്സ് മാ​​ർ​​ക്ക​​റ്റി​​ൽ യു​എ​​സ് ഡോ​​ള​​റി​​നു മു​​ന്നി​​ൽ രൂ​​പ​​യു​​ടെ മൂ​​ല്യം 72.64 ലാ​​ണ്. രൂ​​പ ക​​രു​​ത്തുനേ​​ടാ​​ൻ ശ്ര​​മം ന​​ട​​ത്തി​​യാ​​ൽ 72.02 വ​​രെ നീ​​ങ്ങാം. അ​​തേ​സ​​മ​​യം തി​​രി​​ച്ച​​ടി​​ക്ക് ഇ​​ട​​യാ​​യാ​​ൽ 73.01 ൽ ​​പ്ര​​തി​​രോ​​ധ​​മു​​ണ്ട്.

ആ​​ഗോ​​ള​വി​​പ​​ണി​​യി​​ൽ ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല കു​​റ​​യു​​ന്ന​​ത് ഇ​​ന്ത്യ​​ൻ മാ​​ർ​​ക്ക​​റ്റി​​ന് അ​​നു​​കൂല​​മാ​​ണ്. വി​​നി​​മ​​യ​വി​​പ​​ണി​​യി​​ൽ രൂ​​പ ശ​​ക്തി പ്രാ​​പി​​ക്കു​​ന്ന​​തു പ്ര​​ദേ​​ശി​​ക നി​​ക്ഷേ​​പ​​ക​​രെ​​യും ആ​​ക​​ർ​​ഷി​​ച്ചു. ഏ​​പ്രി​​ലി​​നു​ശേ​​ഷം ആ​​ദ്യ​​മാ​​യി ക്രൂ​​ഡ് ഓ​​യി​​ൽ ബാ​​ര​​ലി​​ന് 70 ഡോ​​ള​​റി​​ൽ താ​​ഴ്ന്ന് ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്നു.

വാ​​രാ​​ന്ത്യം ബ്ര​​ന്‍റഡ് ക്രൂ​​ഡ് ബാ​​ര​​ലി​​ന് 69.64 ഡോ​​ള​​റി​​ലാ​​ണ്. വി​​പ​​ണി​​ക്കു 67.56 ഡോ​​ള​​റി​​ലും 65.65 ഡോ​​ള​​റി​​ലും സ​​പ്പോ​​ർ​​ട്ടു​​ണ്ട്. തി​​രി​​ച്ചു​വ​​ര​​വി​​നു ശ്ര​​മം​ന​​ട​​ത്തി​​യാ​​ൽ ക്രൂ​​ഡി​​ന് 72.90 ഡോ​​ള​​റി​​ൽ പ്ര​​തി​​രോ​​ധം നേ​​രി​​ടാം.സെ​​പ്റ്റം​​ബ​​റി​​ൽ ഉ​​പ​​ഭോ​​ക്തൃ​ വി​​ല സൂ​​ചി​​ക (സി​​പി​​ഐ) ക​​ണ​​ക്കു​​ക​​ളും ഒ​​ക്‌​ടോ​ബ​​റി​​ലെ വ്യാ​​വ​​സാ​​യി​​ക ഉ​​ത്​​പാ​​ദ​​ന സൂ​​ചി​​ക​​യി​​ലും (ഐ​​ഐ​​പി) ഇ​​ന്ന് പു​​റ​​ത്തു​​വ​​രും. ഒ​​ക്‌​ടോ​​ബ​​റി​​ലെ മൊ​​ത്ത​വി​​ല സൂ​​ചി​​ക (ഡ​​ബ്ല്യു​പി​ഐ) ഡാ​​റ്റ വാ​​ര​​മ​​ധ്യം പു​​റ​​ത്തു​​വി​​ടും.

ബോം​​ബെ സെ​​ൻ​​സ​​ക്സ് 34,827ൽ​​നി​​ന്ന് 35,287 വ​​രെ മു​​ന്നേ​റി​യ​ശേ​​ഷം വാ​​രാ​​ന്ത്യം 35,158 പോ​​യി​​ന്‍റി​ലാ​​ണ്. ഈ ​​വാ​​രം സൂ​​ചി​​ക​​യ്ക്ക് ആ​​ദ്യ പ്ര​​തി​​രോ​​ധം 35,354 ലാ​​ണ്. ഇ​​തു മ​​റി​​ക​​ട​​ന്നാ​​ൽ 35,550‐36,010 ലേ​​ക്ക് സെ​​ൻ​​സെ​​ക്സ് മു​​ന്നേ​​റാം. അ​​തേ​സ​​മ​​യം, തി​​രി​​ച്ച​​ടി​ നേ​​രി​​ട്ടാ​​ൽ 34,894‐34,170ൽ ​​സ​​പ്പോ​​ർ​​ട്ടു​​ണ്ട്.

ഡെ​​യ്‌‌​ലി ചാ​​ർ​​ട്ടി​​ൽ സെ​​ൻ​​സെ​​ക്സി​​ന്‍റെ ച​​ല​​ന​​ങ്ങ​​ൾ നി​​രീ​​ക്ഷി​​ച്ചാ​​ൽ സൂ​​പ്പ​​ർ ട്രെ​​ൻ​​ഡ് സെ​​ല്ലിം​ഗ് മൂ​​ഡി​​ലാ​​ണ്. പാ​​രാ​​ബോ​​ളി​​ക് എ​​സ്എ​ആ​​ർ ബു​​ള്ളി​​ഷാ​​ണ്. അ​​തേ​സ​​മ​​യം ഫാ​​സ്റ്റ് സ്റ്റോ​​ക്കാ​​സ്റ്റി​​ക്, സ്ലോ ​​സ്റ്റോ​​ക്കാ​​സ്റ്റി​​ക് എ​​ന്നിവ ഓ​​വ​​ർ ബോ​​ട്ടാ​​യി. സൂ​​ചി​​ക​​യു​​ടെ 50 ഡി​എം​എ 35,939 ​പോ​​യി​ന്‍റി​ലും 200 ഡി​എം​എ 35,418 ​പോ​​യി​​ന്‍റി​ലു​​മാ​​ണ്.

നി​​ഫ്റ്റി താ​​ഴ്ന്ന നി​​ല​​വാ​​ര​​മാ​​യ 10,483ൽ​നി​​ന്ന് 10,619 വ​​രെ ക​​യ​​റി​യ​ശേ​​ഷം വ്യാ​​പാ​​രാ​​ന്ത്യം 10,585 പോ​​യി​​ന്‍റി​ലാ​​ണ്. ഡെ​​യ്‌​ലി ചാ​​ർ​​ട്ടി​​ൽ സൂ​​പ്പ​​ർ ട്രെ​​ൻ​​ഡ് സൃ​​ഷ്ടി​​ച്ച 10,578 പോ​​യി​​ന്‍റി​ലെ വ​​ൻ​​മ​​തി​​ൽ ത​​ക​​ർ​​ത്ത​​ത് സൂ​​ചി​​ക മു​​ന്നേ​​റാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ൾ​​ക്ക് ശ​​ക്തി​​ പ​​ക​​രും.

വി​​പ​​ണി​​യി​​ൽ ഒ​​രു അ​​നു​​കൂല​ത​​രം​​ഗം ഉ​​ട​​ലെ​​ടു​​ത്താ​​ൽ 11,460 റേ​​ഞ്ചി​​ലേ​​ക്കു സ​​ഞ്ച​​രി​​ക്കാ​​ൻ ക്രി​​സ്തു​​മ​​സി​​ന് മു​​ൻ​​പാ​​യി സു​​ചി​​ക ശ്ര​​മം ന​​ട​​ത്താം. നി​​ല​​വി​​ൽ 10,505 ലെ ​​സ​​പ്പോ​​ർ​​ട്ട് നി​​ല​​നി​​ർ​​ത്തി 10,641 ലേ​​ക്കും തു​​ട​​ർ​​ന്ന് 10,698 ലേ​​ക്കും നി​​ഫ്റ്റി ചു​​വ​​ടു​​വക്കാം. ആ​​ദ്യ​താ​​ങ്ങ് ന​​ഷ്ട​​പ്പെ​​ട്ടാ​​ൽ 10,426ൽ ​​പി​​ടി​​ച്ചു​നി​​ൽ​​ക്കാം. നി​​ഫ്റ്റി​​യു​​ടെ 50 ഡി​എം​എ 10,880 ​പോ​​യി​ന്‍റി​ലാ​​ണ്.

യു​​എ​​സ് ഫെ​​ഡ​​റ​​ൽ റി​​സ​​ർ​​വ് പ​​ലി​​ശ​​നി​​ര​​ക്കി​​ൽ മാ​​റ്റം​വ​​രു​​ത്താ​​തെ നി​​ല​​നി​​ർ​​ത്തി​​യ​​ത് ആ​​ഗോ​​ള ഓ​​ഹ​​രി​വി​​പ​​ണി​​ക​​ൾ​​ക്കു​മേ​​ൽ സ​​മ്മ​​ർ​​ദമു​​ള​വാ​​ക്കി. അ​​മേ​​രി​​ക്ക​​ൻ കേ​​ന്ദ്ര​ബാ​​ങ്ക് നീ​​ക്കം ഏ​​ഷ്യ​​ൻ മാ​​ർ​​ക്ക​​റ്റു​​ക​​ളെ പി​​രി​​മു​​റു​​ക്ക​​ത്തി​​ലാ​​ക്കി. ജ​​പ്പാ​​ൻ, ഹോ​ങ്കോ​​ങ്, ചൈ​​ന തു​​ടങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ലെ ഓ​​ഹ​​രി​ സൂ​​ചി​​കക​​ൾ വാ​​രാ​​ന്ത്യം ന​​ഷ്ട​​ത്തി​​ലാ​​ണ്. യു​​റോ​​പ്യ​​ൻ ഇ​​ൻ​​ഡ​​ക്സു​​ക​​ളും ത​​ള​​ർ​​ച്ച​​യി​​ലാ​​ണ്. ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക​രം​​ഗ​​ത്തെ മാ​​ന്ദ്യം തി​​രി​​ച്ച​​ടി​​യാ​​വു​​മെ​​ന്ന സൂ​​ച​​ന​​ക​​ൾ യു​എ​​സ് മാ​​ർ​​ക്ക​​റ്റു​​ക​​ളെ​​യും ത​​ള​​ർ​​ത്തി.

ഡോ​​ള​​ർ മി​​ക​​വുകാ​​ണി​​ച്ച​​ത് രാ​​ജ്യാ​​ന്ത​​ര​വി​​പ​​ണി​​യി​​ൽ സ്വ​​ർ​​ണ​വി​​ല കു​​റ​​ച്ചു. സ്വ​​ർ​​ണം ട്രോ​​യ് ഒ​​ൺ​​സി​​ന് 1232 ഡോ​​ള​​റി​​ൽ​നി​​ന്ന് 1206 വ​​രെ ഇ​​ടി​​ഞ്ഞ​ശേ​​ഷം 1209 ഡോ​​ള​​റി​​ലാ​​ണ്. വി​​പ​​ണി​​യു​​ടെ സാ​​ങ്കേ​​തി​​ക വ​ശ​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തുന്പോൾ മ​​ഞ്ഞ​​ലോ​​ഹ​​ത്തി​​ന് 1200 ഡോ​​ള​​റി​​ലെ താ​​ങ്ങ് ന​​ഷ്ടപ്പെട്ടാൽ 1180‐1175 ഡോ​​ള​​റി​​ലാ​​ണ് താ​​ങ്ങ്.

Related posts