നോട്ട് റദ്ദാക്കൽ: റിസർവ് ബാങ്ക് ദൂഷ്യങ്ങൾ ചൂണ്ടിക്കാട്ടി

മും​ബൈ: വി​യോ​ജ​നം രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണു റി​സ​ർ​വ് ബാ​ങ്ക് ക​റ​ൻ​സി റ​ദ്ദാ​ക്ക​ൽ തീ​രു​മാ​നം അം​ഗീ​ക​രി​ച്ച​തെ​ന്നു തെ​ളി​ഞ്ഞു. 2016 ന​വം​ബ​ർ എ​ട്ട് വൈ​കു​ന്നേ​രം 5.30നാ​ണു റി​സ​ർ​വ് ബാ​ങ്ക് ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന​ത്.

പെ​ട്ടെ​ന്നു വി​ളി​ച്ചു കൂ​ട്ടി​യ​തി​നാ​ൽ കു​റ​ച്ച് അം​ഗ​ങ്ങ​ളേ സം​ബ​ന്ധി​ച്ചു​ള്ളൂ. രാ​ത്രി എ​ട്ടി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് 500 രൂ​പ, 1000 രൂ​പ നോ​ട്ടു​ക​ൾ റ​ദ്ദാ​ക്കു​ന്ന വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തി​യ​ത്. ബോ​ർ​ഡ് യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

ഗ​വ​ൺ​മെ​ന്‍റി​ന്‍റെ നോ​ട്ട് റ​ദ്ദാ​ക്ക​ൽ തീ​രു​മാ​നം ശ്ര​ദ്ധേ​യ​മാ​ണെ​ന്നു പ​റ​ഞ്ഞ ബോ​ർ​ഡ് സു​പ്ര​ധാ​ന നി​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്നു പ​റ​ഞ്ഞാ​ണ് ആ​റു ദൂ​ഷ്യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഹ്ര​സ്വ​കാ​ല​ത്തി​ൽ ജി​ഡി​പി വ​ള​ർ​ച്ച​യി​ൽ പ്ര​തി​കൂ​ല ഫ​ലം ഉ​ണ്ടാ​കും, ക​ള്ള​പ്പ​ണം ക​റ​ൻ​സി​യാ​യ​ല്ല ഭൂ​മി, കെ​ട്ടി​ടം, സ്വ​ർ​ണം എ​ന്നി​വ​യാ​യാ​ണു സൂ​ക്ഷി​ക്കു​ന്ന​ത്, രാ​ജ്യ​ത്തെ ക​റ​ൻ​സി ല​ഭ്യ​ത അ​മി​ത​മ​ല്ല, 400 കോ​ടി രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് മൊ​ത്തം ക​റ​ൻ​സി​യി​ൽ പ്ര​സ​ക്ത​മാ​യ ഒ​രു സം​ഖ്യ​യ​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണു ബോ​ർ​ഡ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്

. ഈ ​വി​യോ​ജി​പ്പു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സി​ൽ 2016 ഡി​സം​ബ​ർ 15ന് ​ഗ​വ​ർ​ണ​ർ ഉ​ർ​ജി​ത് പ​ട്ടേ​ൽ ഒ​പ്പു​വ​ച്ചു. ഈ ​രേ​ഖ പ​രി​ശോ​ധി​ച്ച് ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് പ​ത്ര​മാ​ണു വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

Related posts