ചില്ലറവിലയിലും വ്യവസായ വളർച്ചയിലും നേരിയ നേട്ടം

ന്യൂ​​​ഡ​​​ൽ​​​ഹി: ചി​​​ല്ല​​​റ വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​ൽ നേ​​​രി​​​യ ആ​​​ശ്വാ​​​സം; വ്യ​​​വ​​​സാ​​​യ വ​​​ള​​​ർ​​​ച്ച​​​യി​​​ൽ നാ​​​മ​​​മാ​​​ത്ര പു​​​രോ​​​ഗ​​​തി.ചി​​​ല്ല​​​റവി​​​ല ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള വി​​​ലസൂ​​​ചി​​​ക (സി​​​പി​​​ഐ)​ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ 3.31 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. സെ​​​പ്റ്റം​​​ബ​​​റി​​​ൽ 3.7 ശ​​​ത​​​മാ​​​ന​​​വും ത​​​ലേ ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ 3.58 ശ​​​ത​​​മാ​​​ന​​​വും ആ​​​യി​​​രു​​​ന്നു സൂ​​​ചി​​​ക. ഭ​​​ക്ഷ്യ​​​വി​​​ല സൂ​​​ചി​​​ക​​​യി​​​ൽ 0.86 ശ​​​ത​​​മാ​​​നം ഇ​​​ടി​​​വു​​​ണ്ടാ​​​യ​​​താ​​​ണു മൊ​​​ത്തം വി​​​ലസൂ​​​ചി​​​ക ക​​​യ​​​റാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത്. ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലെ ഭ​​​ക്ഷ്യ​​​വി​​​ലസൂ​​​ചി​​​ക 0.57 ശ​​​ത​​​മാ​​​ന​​​വും ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ത് 1.15 ശ​​​ത​​​മാ​​​ന​​​വും ക​​​ണ്ട് താ​​​ണു.

ഭ​​​ക്ഷ്യ, ഇ​​​ന്ധ​​​ന വി​​​ല​​​ക​​​ൾ പെ​​​ടു​​​ത്താ​​​ത്ത കാ​​​ത​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റം പ​​​ക്ഷേ, ആ​​​ശ്വാ​​​സ​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല​​​ല്ല. 6.2 ശ​​​ത​​​മാ​​​ന​​​മു​​​ണ്ട് അ​​​ത്. സെ​​​പ്റ്റം​​​ബ​​​റി​​​ൽ 5.8 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഭ​​​ക്ഷ്യ​​​, ഇ​​​ന്ധ​​​ന ​​​വി​​​ല​​​ക​​​ൾ വ​​​ള​​​രെ​​​വേ​​​ഗം ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​വ​​​ പെ​​​ടു​​​ത്താ​​​തെ കാ​​​ത​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റം അ​​​ള​​​ക്കു​​​ന്ന​​​ത്. ഫാ​​​ക്‌​​​ട​​​റി ഉ​​​ത്​​​പ​​​ന്ന‍ങ്ങ​​​ളു​​​ടേ​​​ത​​​ട​​​ക്കം ദീ​​​ർ​​​ഘ​​​കാ​​​ല വി​​​ല​​​യു​​​ടെ ഗ​​​തി അ​​​തി​​​ൽ​​നി​​​ന്നു മ​​​ന​​​സി​​​ലാ​​​കും.

പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ, പ​​​യ​​​ർ വ​​​ർ​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​വ​​യു​​ടെ വി​​​ല വീ​​​ണ്ടും കീ​​​ഴോ​​​ട്ടു​​​പോ​​​യ​​​താ​​​ണു ഭ​​​ക്ഷ്യ​​​വി​​​ല സൂ​​​ചി​​​ക​​​യെ താ​​​ഴ്ത്തി​​​യ​​​ത്. പ​​​ച്ച​​​ക്ക​​​റി​​​ക്ക് 8.06 ശ​​​ത​​​മാ​​​നം, പ​​​യ​​​ർ​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് 10.28 ശ​​​ത​​​മാ​​​നം, പ​​​ഞ്ച​​​സാ​​​ര​​​യ്ക്ക് 78.68 ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ വി​​​ല താ​​​ണു. ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ 8.55 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്.

സെ​​​പ്റ്റം​​​ബ​​​റി​​​ലെ വ്യ​​​വ​​​സാ​​​യ ഉ​​​ത്​​​പാ​​​ദ​​​ന സൂ​​​ചി​​​ക (ഐ​​​ഐ​​​പി) 4.5 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കാ​​​ണി​​​ച്ചു. ത​​​ലേ സെ​​​പ്റ്റം​​​ബ​​​റി​​​ൽ 4.1 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. ഓ​​​ഗ​​​സ്റ്റി​​​ൽ 4.3 ശ​​​ത​​​മാ​​​ന​​​മേ വ​​​ള​​​ർ​​​ച്ച ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ. ഫാ​​​ക്‌​​​ട​​​റി ഉ​​​ത്പാ​​​ദ​​​ന വ​​​ള​​​ർ​​​ച്ച സെ​​​പ്റ്റം​​​ബ​​​റി​​​ൽ 4.6 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. ഓ​​​ഗ​​​സ്റ്റി​​​ലും അ​​​താ​​​യി​​​രു​​​ന്നു നി​​​ര​​​ക്ക്.

Related posts