മുംബൈ: ധനകാര്യമേഖലയിൽ ആശ്വാസത്തിന്റെ ഉണർവ്. ഓഹരികളും രൂപയും കയറി. ഓഹരികൾക്കു നല്ല ഉയർച്ചയുണ്ടായപ്പോൾ രൂപ ചെറിയ നേട്ടമേ കുറിച്ചുള്ളൂ. ഡോളറിന് 19 പൈസ കുറഞ്ഞു. ബാങ്കിതര ധനകാര്യ കന്പനികളിൽ (എൽബിഎഫ്സി) നിന്ന് വൻതോതിൽ കടങ്ങൾ വാങ്ങാൻ ബാങ്കുകൾ തയാറാണെന്ന പ്രഖ്യാപനമാണ് ഓഹരിവിപണിയെ സഹായിച്ചത്. ഇത്തരം വായ്പകൾ വാങ്ങാൻ 15,000 കോടി രൂപ നീക്കിവച്ചിരുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അത് 45,000 കോടി രൂപയാക്കുമെന്ന് അറിയിച്ചു. ബാധ്യതകൾ തമ്മിൽ പൊരുത്തമില്ലാത്ത നിലയിലാണ് പല ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും. ഹ്രസ്വകാലവായ്പ എടുത്തു ദീർഘമായ ആസ്തികളിൽ നിക്ഷേപിക്കുകയാണ് പല സ്ഥാപനങ്ങളും ചെയ്തത്. മ്യൂച്വൽഫണ്ടുകളിലും മറ്റും നിന്ന് ഹ്രസ്വകാല വായ്പ എടുത്ത സ്ഥാപനങ്ങൾക്ക് ആ വായ്പ കാലാവധിയെത്തുന്പോൾ തിരിച്ചടയ്ക്കാൻ പറ്റാതെവരുന്നു. ഈ സാഹചര്യം ഒഴിവാക്കാൻ പൊതുമേഖലാ ബാങ്കുകളെ രംഗത്തിറക്കിയിരിക്കുകയാണു കേന്ദ്രസർക്കാർ. ബാങ്കിതര ധനകാര്യ കന്പനികളിൽനിന്ന് “”നല്ല വായ്പകൾ” വാങ്ങുമെന്നാണ് എസ്ബിഐ മാനേജിംഗ് ഡയറക്ടർ…
Read MoreCategory: Business
ഇന്ത്യ മുന്നോട്ട്, ചൈന പിന്നോട്ട്
വാഷിംഗ്ടൺ: സാന്പത്തിക വളർച്ചത്തോതിൽ ഇന്ത്യ വീണ്ടും ചൈനയെ മറികടക്കും. ചൈനീസ് വളർച്ച താഴോട്ടു പോകുന്നതു മൂലമാണിത്. ഇന്ത്യയാകട്ടെ സാവധാനം വളർച്ചത്തോത് ഉയർത്തുകയും ചെയ്യും. അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പുറത്തിറക്കിയ ലോക സാന്പത്തിക പ്രതീക്ഷയിലാണ് ഇതു പറയുന്നത്. 2017ൽ ചൈന 6.9 ശതമാനവും ഇന്ത്യ 6.7 ശതമാനവും വളർന്നതായാണ് ഐഎംഎഫ് നിഗമനം. ഈ വർഷം ഇന്ത്യ 7.3 ശതമാനത്തിലേക്കു വളരുന്പോൾ ചൈന 6.6 ശതമാനത്തിലേക്കു കുറയും. വരും വർഷം ഇന്ത്യ 7.4, ചൈന 6.2 എന്ന തോതിലാകും വളർച്ച. അടുത്ത വർഷത്തെ ഇന്ത്യൻ വളർച്ച ഏപ്രിലിൽ ഐഎംഎഫ് കണക്കാക്കിയ 7.5 ശതമാനത്തിലും കുറവാകും. അമേരിക്ക – ചൈന വ്യാപാരയുദ്ധം മൂലം ചൈനയുടെ കയറ്റുമതി കറയുന്നതാണ് ചൈനീസ് വളർച്ചയെ വലിച്ചുതാഴ്ത്തുന്ന ഘടകമായി ഐഎംഎഫ് കാണുന്നത്. ആഗോള വളർച്ചയും ഇതുമൂലം കുറയും. 0.2 ശതമാനം വീതം 2018ലും 2019-ലും വളർച്ച കുറവാകും.…
Read Moreവലിയ തകർച്ചയിലേക്കു തള്ളിവിട്ട വാരം
ഓഹരി അവലോകനം / സോണിയ ഭാനു ഓഹരിസൂചികയിലെ രക്തച്ചൊരിച്ചിൽ നിക്ഷേപകരുടെ അടിത്തറ ഇളക്കുന്നു. വിദേശഫണ്ടുകൾ തുടർച്ചയായ അഞ്ചാം വാരവും ബ്ലൂചിപ്പ് ഓഹരികളിൽ സൃഷ്ടിച്ച വില്പനതരംഗത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ ഇന്ത്യൻമാർക്കറ്റിനായില്ല. തകർച്ച തടയാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കോടികൾ വാരിയെറിഞ്ഞിട്ടും പ്രമുഖ ഓഹരിസൂചികകൾ രണ്ട് വർഷത്തിനിടയിലെ ഏറ്റവും കനത്ത തകർച്ചയിൽ അകപ്പെട്ടു. ബോംബെ സെൻസെക്സ് നാല് പ്രവർത്തിദിനങ്ങൾക്കിടയിൽ 1850 പോയിന്റും നിഫ്റ്റി 614 പോയിന്റും ഇടിഞ്ഞത് നിക്ഷേപകരെ മാനസികസംഘർഷത്തിലാക്കി. ബോംബെ സൂചിക 25 പ്രവർത്തിദിനങ്ങൾക്കിടയിൽ 4600 പോയിന്റ് ഇടിഞ്ഞു. അഞ്ചാഴ്ചകളിൽ നിഫ്റ്റി 1368 പോയിന്റ് കുറഞ്ഞു. തകർച്ചയുടെ ആഘാതം താങ്ങാനാവാതെ ചെറുകിട ഇടപാടുകാർ രംഗത്തുനിന്ന് അല്പം പിൻവലിഞ്ഞു. ക്രൂഡ് ഓയിൽ വില കത്തിക്കയറിയതും ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ ഇന്ത്യൻനാണയം പിടിച്ചുനിൽക്കാനാവാതെ ചക്രശ്വാസം വലിച്ചതും ഓഹരി വിപണിയുടെ അടിത്തറയിൽ വിള്ളലുളവാക്കി. വിദേശ ഫണ്ടുകൾ 9522.44 കോടി രൂപയുടെ ഓഹരികൾ വിറ്റു.…
Read Moreപ്രതീക്ഷകൾ തകിടംമറിച്ച് റിസർവ് ബാങ്ക്; നിരക്കുകളിൽ മാറ്റമില്ല
മുംബൈ: പ്രതീക്ഷകൾ തകിടംമറിച്ച് റിസർവ് ബാങ്ക്. പലിശനിരക്ക് കൂട്ടുമെന്ന് എല്ലാവരും കരുതിയപ്പോൾ യാതൊരു മാറ്റവും വരുത്താതെ റിസർവ് ബാങ്ക് നീങ്ങി. എന്നാൽ, ഇനി പടിപടിയായി പലിശനിരക്ക് കൂട്ടും എന്നു പ്രഖ്യാപിക്കുകയും ചെയ്തു. സമീപകാലത്തൊന്നും പലിശനിരക്ക് കുറയില്ല എന്നാണ് അതിനർഥം. ഹ്രസ്വകാല പലിശയായ റീപോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. നയപരമായ മറ്റു നിരക്കുകളിലും മാറ്റമില്ല. കരുതൽ പണ അനുപാതത്തിലും മാറ്റമില്ല. ചില്ലറ വിലക്കയറ്റം 3.8-4.5 ശതമാനം മേഖലയിലാകും മാർച്ച് വരെ എന്നാണു റിസർവ് ബാങ്കിന്റെ പണനയ കമ്മിറ്റി വിലയിരുത്തിയത്. ഈ ധനകാര്യവർഷം സാന്പത്തിക (ജിഡിപി) വളർച്ച 7.4 ശതമാനമാകുമെന്ന മുൻ നിഗമനം ബാങ്ക് ആവർത്തിച്ചു. അടുത്ത വർഷം 7.6 ശതമാനമാണു വളർച്ച പ്രതീക്ഷ. ഇന്ധനത്തിന്റെ എക്സൈസ് ഡ്യൂട്ടി കുറച്ചത് വിലക്കയറ്റം നിയന്ത്രിക്കുമെന്നു ബാങ്ക് കരുതുന്നു. കേന്ദ്രത്തിന്റെ ധനകമ്മി 3.3 ശതമാനം എന്ന പ്രതീക്ഷ പാലിച്ചേക്കും. സംസ്ഥാനങ്ങളുടെ കമ്മി…
Read Moreഓഹരികൾ നിലംപരിശായി
മുംബൈ: രൂപയുടെ തകർച്ചയും പലിശനിരക്കിലെ ഉയർച്ചയും ക്രൂഡ് വിലയിലെ കുതിപ്പും ഇന്ത്യൻ ഓഹരികളെ നിലംപരിശാക്കി. മൂന്നു മാസത്തിനിടയിലെ ഏറ്റവും താണനിലയിലേക്ക് ഓഹരികൾ താണു. ഇന്നലെ സെൻസെക്സ് 806.47 പോയിന്റും (2.24 ശതമാനം) നിഫ്റ്റി 259 പോയിന്റും (2.39 ശതമാനം) ഇടിഞ്ഞു. രാവിലെ ഡോളർ 73.81 രൂപ വരെ കയറിയതും ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 86 ഡോളറിനു മുകളിൽ ഉറച്ചതും നിക്ഷേപക മനോഭാവം മോശമാക്കി. അമേരിക്കയിൽ തൊഴിലവസരം കൂടിയെന്ന റിപ്പോർട്ടിനെത്തുടർന്ന് അവിടെ പലിശനിരക്ക് വർധിച്ചു. 10 വർഷ യുഎസ് സർക്കാർ കടപ്പത്രങ്ങളുടെ വില 3.22 ശതമാനം പലിശ കണക്കാക്കിയുള്ള നിരക്കിലേക്കു താണു. 2008നുശേഷം ആദ്യമാണു പലിശ ഇത്രയും ഉയരുന്നത്. ഇതു വിദേശനിക്ഷേപകർ അമേരിക്കയിലേക്കു തിരിച്ചു പോകാൻ ഇടയാക്കും. ഈ ഭീതിയും കന്പോളത്തെ ഗ്രസിച്ചു. റിലയൻസ് ഇൻഡ്സ്ട്രീസ് അടക്കം വന്പൻ ഓഹരികളെല്ലാം വില്പന സമ്മർദത്തിലായി. റിലൻസിന്റെ വില 7.03…
Read Moreരൂപയുടെ ഇടിവിനു പിന്നിൽ
വാണിജ്യ കമ്മി രാജ്യത്തിന്റെ ഉത്പന്ന കയറ്റുമതി ഉത്പന്ന ഇറക്കുമതിയേക്കാൾ കൂടുതലായിരിക്കുന്പോൾ വരുന്ന വിടവ്. 2017-18ൽ ഇത് 15,680 കോടി ഡോളർ (11.45 ലക്ഷം കോടി രൂപ). അതിനു തലേവർഷം 10,850 കോടി ഡോളർ (7.92 ലക്ഷം കോടി). ക്രൂഡ് വില വർധിച്ചതുമൂലം ഇക്കൊല്ലം ഈ കമ്മി ഇരട്ടിയോളമാകും. കറന്റ് അക്കൗണ്ട് കടമോ മൂലധന നിക്ഷേപമോ അല്ലാതെയുള്ള എല്ലാ വിദേശ പണമിടപാടുകളും കറന്റ് അക്കൗണ്ടിൽ വരുന്നു. ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും കയറ്റുമതിയും ഇറക്കുമതിയും, വിദേശത്തേക്കു പോകുന്നവരുടെ ചെലവ്, ടൂറിസ്റ്റുകളിൽനിന്നുള്ള വരവ്, പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്നത്, ഇന്ത്യയിലുള്ള വിദേശികൾ പുറത്തേക്കയയ്ക്കുന്ന തുക, ഇന്ത്യൻ കന്പനികൾ വിദേശകന്പനികൾക്കു നല്കുന്ന ലാഭവീതവും റോയൽറ്റിയും, വിദേശ കന്പനികൾ ഇന്ത്യയിലേക്കു നല്കുന്ന റോയൽറ്റിയും ലാഭവീതവും ഒക്കെ ഇതിൽപ്പെടും. ഇതിന്റെ നീക്കിബാക്കി ഇന്ത്യക്കു സ്ഥിരമായി കമ്മിയാണ്. കഴിഞ്ഞവർഷം മൊത്ത ആഭ്യന്തര ഉത്പാദന(ജിഡിപി)ത്തിന്റെ 1.9 ശതമാനമായിരുന്നു കറന്റ് അക്കൗണ്ട് കമ്മി (സിഎഡി).…
Read Moreപണനയം വെള്ളിയാഴ്ച; പലിശ കൂടും
മുംബൈ: റിസർവ് ബാങ്ക് ഈ സാന്പത്തികവർഷത്തെ നാലാമത്തെ പണനയ അവലോകനം നാളെ ആരംഭിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം പണനയം പ്രഖ്യാപിക്കും. പലിശ വർധിപ്പിക്കാനാകും തീരുമാനം എന്നു നിരീക്ഷകർ കരുതുന്നു. 0.25 ശതമാനം വർധനയാണു പൊതുവേ പ്രതീക്ഷിക്കുന്നത്. ചിലർ അര ശതമാനം വരെ വർധന പ്രതീക്ഷിക്കുന്നുണ്ട്. പണവിപണിയിലും ഓഹരി വിപണിയിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണിത്. പണലഭ്യത കൂട്ടാനുള്ള ചില നടപടികളും ഉണ്ടാകും.
Read Moreമസ്കിന് എതിരേ എസ്ഇസി
ന്യൂയോർക്ക്: ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എലോൺ മസ്കിനെതിരേ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി). ശതകോടീശ്വരനായ മസ്ക് നിക്ഷേപകരെ പറ്റിച്ചെന്നാണ് ആക്ഷേപം. ഇലക്ട്രിക് കാറുകൾ നിർമിക്കുന്ന ടെസ്ല കന്പനിയെ ഓഹരിവിപണിയിൽനിന്നു പിൻവലിക്കുമെന്നും 420 ഡോളർ വച്ച് ഓഹരികൾ തിരിച്ചുവാങ്ങുമെന്നും മസ്ക് ഓഗസ്റ്റ് ഏഴിനു ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള പണം കണ്ടെത്തിയെന്നും മസ്ക് അതിൽ പറഞ്ഞു. ഇതു പിന്നീട് തിരുത്തി. പണം കണ്ടെത്താതെയും കന്പനിയിൽപോലും ചർച്ച നടത്താതെയുമാണ് മസ്ക് ഇതു പറഞ്ഞത്. ഇതു നിക്ഷേപകരെ വഞ്ചിക്കലാണെന്നു പറഞ്ഞാണ് ഓഹരിവിപണി റെഗുലേറ്റർ ആയ എസ്ഇസിയുടെ നോട്ടീസ്. ആരോപണം മസ്ക് നിഷേധിച്ചു. നിക്ഷേപകരുടെ താത്പര്യം മുൻനിർത്തിയേ താൻ എന്തും ചെയ്തിട്ടുള്ളൂ എന്നാണ് അദ്ദേഹത്തിന്റെ വാദം. ഏതായാലും ടെസ്ലയുടെ ഓഹരിവില 25 ശതമാനം ഇടിഞ്ഞു. ഇലക്ട്രിക് കാറുകൾ നിർമിക്കുന്ന ടെസ്ലയ്ക്കു പുറമേ ബഹിരാകാശ ഗവേഷണത്തിനും യാത്രയ്ക്കുമുള്ള കന്പനികളും മസ്കിനുണ്ട്.
Read Moreസെപ്റ്റംബറിൽ സെൻസെക്സ് താണത് 6.26 ശതമാനം
മുംബൈ: ഓഹരിസൂചികകൾ ഇന്നലെയും താഴോട്ടു നീങ്ങിയതോടെ 30 മാസത്തിനിടയിലെ ഏറ്റവും മോശം മാസമാണ് ഇന്ത്യൻ ഓഹരിവിപണി പിന്നിട്ടത്. സെപ്റ്റംബറിൽ സെൻസെക്സ് 6.26 ശതമാനം (2417.93 പോയിന്റ്) താണു. 2016 ഫെബ്രുവരിക്കു ശേഷമുള്ള ഏറ്റവും കടുത്ത വീഴ്ച. ഇന്നലെ സെൻസെക്സ് 97.03 താണ് 36,227.14ൽ ക്ലോസ്ചെയ്തു. പലതവണ ചാഞ്ചാടിയ ശേഷമായിരുന്നു ഇത്. നിഫ്റ്റി 47.1 പോയിന്റ് താണു. 10,930.45ൽ അവസാനിച്ചു. ചെറിയ കന്പനികൾക്കും ഇടത്തരം കന്പനികൾക്കും ആറുശതമാനത്തിനടുത്ത് ഇടിവാണ് ഉണ്ടായത്. കന്പോളത്തിന്റെ അന്തർധാര ഭീതിയുടേതാണ്. 1500 ബാങ്കിതര ധനകാര്യ കന്പനികളുടെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കുമെന്ന സംസാരമുണ്ട്. വേണ്ടത്ര മൂലധനമില്ലാത്തവയാണ് ഇവ. മിക്കതും ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുമില്ല. യെസ് ബാങ്കിനു പിന്നാലെ ബന്ധൻ ബാങ്കിനെതിരേ നടപടി വന്നതു സ്വകാര്യ ബാങ്കുകളുടെ കാര്യത്തിൽ ആശങ്ക ജനിപ്പിച്ചു.
Read Moreയുഎസ് പലിശയും ക്രൂഡും ഓഹരികളെ ഉലച്ചു
മുംബൈ: അമേരിക്കൻ കേന്ദ്രബാങ്ക് പലിശ കൂട്ടിയതും ക്രൂഡ് ഓയിൽ വില വർധിക്കുന്നതും ഓഹരിവിപണിയെ വലിച്ചുതാഴ്ത്തി. സെപ്റ്റംബറിലെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് കാലാവധിയായതും വിപണിക്കു ക്ഷീണമായി. ഊഹക്കച്ചവടക്കാർ വില്പനക്കാരായി മാറി. അമേരിക്കൻ ഫെഡറൽ റിസർവ് ഹ്രസ്വകാല പലിശ കാൽ ശതമാനം വർധിപ്പിച്ചു. ഈവർഷത്തെ മൂന്നാമത്തെ വർധനയാണിത്. അമേരിക്കൻ സാന്പത്തികവളർച്ച നേരത്തേ കരുതിയതിലും മെച്ചമാകുമെന്ന് ഫെഡ് ചെയർമാൻ ജെറോം പവൽ വിലയിരുത്തി. ഇത് ഈവർഷം ഒരുതവണകൂടി പലിശ കൂട്ടുമെന്ന സൂചന നൽകി. ഇന്നലത്തെ വർധനയോടെ ഹ്രസ്വകാല പലിശ ലക്ഷ്യം 2.00-2.25 ശതമാനമായി. ക്രൂഡ്ഓയിൽ വില ബുധനാഴ്ച അല്പം താണിട്ട് ഇന്നലെ വീണ്ടും കയറി. 82.2 ഡോളറിനു മുകളിലാണ് ബ്രെന്റ് ഇനം ഒരു വീപ്പയുടെ വില.ഇന്ത്യ 19 ഇനം സാധനങ്ങൾക്ക് ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചത് രൂപയ്ക്ക് കരുത്തേകുമെന്ന പ്രതീക്ഷ രാവിലെ കന്പോളത്തിൽ ഉണർവുണ്ടാക്കി. പക്ഷേ അത് അധികസമയം നീണ്ടുനിന്നില്ല. സെൻസെക്സ് 36,238 പോയിന്റ്…
Read More