ക​​ഴി​​ഞ്ഞ 50 വ​​ർ​​ഷ​​ങ്ങള്‍! ചമ്പക്കര സെ​​ന്‍റ് ജോ​​സ​​ഫ്സ് സ്കൂ​​ളി​​ലെ “അ​​ന്നം അ​​മ്മ’’ പ​​ടി​​യി​​റ​​ങ്ങി

ക​​റു​​ക​​ച്ചാ​​ൽ: ക​​ഴി​​ഞ്ഞ 50 വ​​ർ​​ഷ​​മാ​​യി ച​​ന്പ​​ക്ക​​ര സെ​​ന്‍റ് ജോ​​സ​​ഫ്സ് യു​​പി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ഭ​​ക്ഷ​​ണം പാ​​ച​​കം ചെ​​യ്തു ന​​ല്കി​​യ പാ​​ച​​ക​ത്തൊ​​ഴി​​ലാ​​ളി അ​​ന്ന​​മ്മ സ്കൂ​​ളി​​ന്‍റെ പ​​ടി​​യി​​റ​​ങ്ങി.

മാ​​ന്തു​​രു​​ത്തി ക​​ടു​​പ്പി​​ൽ അ​​ന്ന​​മ്മ ഉ​​ല​​ഹ​​ന്നാ​​ൻ 90-ാം വ​​യ​​സി​​ലാ​​ണ് ജോ​​ലി​​യി​​ൽ​​നി​​ന്നും വി​​ര​​മി​​ച്ച​​ത്.

ഇ​​ത്ര​​യും നാ​​ൾ ഭ​​ക്ഷ​​ണം പാ​​ച​​കം ചെ​​യ്തു ന​​ല്കി​​യ അ​​ന്ന​​മ്മ​​യ്ക്കു വി​​ര​​മി​​ക്ക​​ൽ ദി​​വ​​സം വി​​ദ്യാ​​ർ​​ഥി​​ക​​ൾ ചേ​​ർ​​ന്നു ചോ​​റ് വി​​ള​​ന്പി ന​​ൽ​​കി​​യാ​​ണ് യാ​​ത്ര​​യാ​​ക്കി​​യ​​ത്.

മൂ​​ന്ന് ത​​ല​​മു​​റ​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഉ​​പ്പു​​മാ​​വ്, ക​​ഞ്ഞി-​പ​​യ​​ർ, ചോ​​റും ക​​റി​​ക​​ളു​​മാ​​ണ് അ​​ന്ന​​മ്മ പാ​​ച​​കം ചെ​​യ്തു ന​​ല്കി​​യ​​ത്.

യാ​​ത്ര​​യ​​പ്പ് സ​​മ്മേ​​ള​​ന​​ത്തി​​ൽ സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​തോ​​മ​​സ് പ്ലാ​​പ്പ​​റ​​ന്പി​​ൽ, ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി ഹൈ​​സ്കൂ​​ൾ ഹെ​​ഡ്മാ​​സ്റ്റ​​ർ ഫാ. ​​റോ​​ജി വ​​ല്ല​​യി​​ൽ, ഹെ​​ഡ്മാ​​സ്റ്റ​​ർ മ​​നോ​​ജ് ജോ​​സ​​ഫ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ബി. ​​ശ​​ശി​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Related posts

Leave a Comment