ഇന്ത്യ മുന്നോട്ട്, ചൈന പിന്നോട്ട് ‌

വാ​​​ഷിം​​​ഗ്ട​​​ൺ: സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​ത്തോ​​​തി​​​ൽ ഇ​​​ന്ത്യ വീ​​​ണ്ടും ചൈ​​​ന​​​യെ മ​​​റി​​​ക​​​ട​​​ക്കും. ചൈ​​​നീ​​​സ് വ​​​ള​​​ർ​​​ച്ച താ​​​ഴോ​​​ട്ടു പോ​​​കു​​​ന്ന​​​തു മൂ​​​ല​​​മാ​​​ണി​​​ത്. ഇ​​​ന്ത്യ​​​യാ​​​ക​​​ട്ടെ സാ​​​വ​​​ധാ​​​നം വ​​​ള​​​ർ​​​ച്ച​​​ത്തോ​​​ത് ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്യും. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നാ​​​ണ​​​യ​​​നി​​​ധി (ഐ​​​എം​​​എ​​​ഫ്) പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ലോ​​​ക സാ​​​ന്പ​​​ത്തി​​​ക പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ഇ​​​തു പ​​​റ​​​യു​​​ന്ന​​​ത്.

2017ൽ ​​​ചൈ​​​ന 6.9 ശ​​​ത​​​മാ​​​ന​​​വും ഇ​​​ന്ത്യ 6.7 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ന്ന​​​താ​​​യാ​​​ണ് ഐ​​​എം​​​എ​​​ഫ് നി​​​ഗ​​​മ​​​നം. ഈ ​​​വ​​​ർ​​​ഷം ഇ​​​ന്ത്യ 7.3 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു വ​​​ള​​​രു​​​ന്പോ​​​ൾ ചൈ​​​ന 6.6 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കു​​​റ​​​യും. വ​​​രും വ​​​ർ​​​ഷം ഇ​​​ന്ത്യ 7.4, ചൈ​​​ന 6.2 എ​​​ന്ന തോ​​​തി​​​ലാ​​​കും വ​​​ള​​​ർ​​​ച്ച. അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ ഇ​​​ന്ത്യ​​​ൻ വ​​​ള​​​ർ​​​ച്ച ഏ​​​പ്രി​​​ലി​​​ൽ ഐ​​​എം​​​എ​​​ഫ് ക​​​ണ​​​ക്കാ​​​ക്കി​​​യ 7.5 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും കു​​​റ​​​വാ​​​കും.

അ​​​മേ​​​രി​​​ക്ക – ചൈ​​​ന വ്യാ​​​പാ​​​ര​​യു​​​ദ്ധം മൂ​​​ലം ചൈ​​​ന​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി ക​​​റ​​​യു​​​ന്ന​​​താ​​​ണ് ചൈ​​​നീ​​​സ് വ​​​ള​​​ർ​​​ച്ച​​​യെ വ​​​ലി​​​ച്ചു​​​താ​​​ഴ്ത്തു​​​ന്ന ഘ​​​ട​​​ക​​​മാ​​​യി ഐ​​​എം​​​എ​​​ഫ് കാ​​​ണു​​​ന്ന​​​ത്. ആ​​​ഗോ​​​ള വ​​​ള​​​ർ​​​ച്ച​​​യും ഇ​​​തു​​​മൂ​​​ലം കു​​​റ​​​യും. 0.2 ശ​​​ത​​​മാ​​​നം വീ​​​തം 2018ലും 2019-​​ലും വ​​​ള​​​ർ​​​ച്ച കു​​​റ​​​വാ​​​കും.

ഇ​​​ന്ത്യ​​​യി​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ഫ​​​ണ്ട് വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. 2016-17ൽ 4.5 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു വി​​​ല​​​ക്ക​​​യ​​​റ്റം. പി​​​റ്റേ വ​​​ർ​​​ഷം 3.6 ശ​​​ത​​​മാ​​​ന​​​മാ​​​യി. ഇ​​​ക്കൊ​​​ല്ലം അ​​​ത് 4.7 ശ​​​ത​​​മാ​​​ന​​​മാ​​​യി കൂ​​​ടും.

Related posts