ന്യൂഡൽഹി: ഭാവിയുടെ ഗതാഗത സംവിധാനത്തിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുത്തി മലിനീകരണം കുറയ്ക്കാനാണ് രാജ്യം ശ്രമിക്കുന്നത്. ഇലക്ട്രിക് വാഹന പ്രചാരണം ഏറിവരുന്ന സാഹചര്യത്തിൽ പൊതുജനത്തോട് മാരുതി സുസുകി ഇന്ത്യ ചെയർമാൻ ആർ.സി. ഭാർഗവയ്ക്ക് ഒരു ചോദ്യമുണ്ട് “രാജ്യത്ത് ഇപ്പോൾ അഞ്ചു ലക്ഷത്തിനു ലഭിക്കുന്ന പെട്രോൾ വാഹനം ഇലക്ട്രിക് ആയാൽ ഒന്പത് ലക്ഷം രൂപ വില വരും. നിങ്ങൾ വാങ്ങുമോ?’’ നിലവിലെ നികുതി സംവിധാനം കണക്കാക്കിയാൽ വാഹനം നിരത്തിലെത്താൻ ഏകദേശം 12 ലക്ഷം രൂപയോളമാകുമെന്ന് മാരുതി സുസുകി എംഡി കെനിച്ചി അയുകവ പറയുന്നു. നിലവിൽ ചരക്കു സേവന നികുതി ഇലക്ട്രിക് വാഹനങ്ങൾക്ക് 12 ശതമാനമാണുള്ളത്. ചെറിയ പെട്രോൾ ഹാച്ച്ബാക്കുകൾക്ക് 28ഉം. എന്നാൽ, പെട്രോൾ ഹാച്ച്ബാക്കുകളുടെ ഉത്പാദനച്ചെലവ് വളരെ കുറവാണ്. സർക്കാർ ഫെയിം-2 പദ്ധതി പ്രഖ്യാപിച്ചത് ഇതുവരെ നടപ്പായിട്ടില്ല. ഇത് നടപ്പായാൽ സ്വകാര്യവ്യക്തികൾ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയും. എന്നാൽ, രാജ്യത്ത്…
Read MoreCategory: Business
കടന്നുപോയതു കയറ്റിറക്കങ്ങളുടെ വാരം
ഓഹരി അവലോകനം / സോണിയ ഭാനു പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ് നിഫ്റ്റി, തുടർച്ചയായ രണ്ടാം വാരത്തിലും 11,753നെ ചുറ്റിപ്പറ്റിയാണ് സൂചിക നിലകൊണ്ടത്. മുംബൈ തെരെഞ്ഞടുപ്പു മൂലം ഇന്നും മേയ് ദിനം – മഹാരാഷ്ട്ര ദിനം എന്നിവമൂലം ബുധനാഴ്ചയും ഇന്ത്യൻ ഓഹരിവിപണികൾ അവധിയായതിനാൽ ഇടപാടുകൾ മൂന്ന് ദിവസങ്ങളിൽ ഒതുങ്ങുമെന്നതിനാൽ നിഫ്റ്റി അകപ്പെട്ട ചട്ടക്കൂട്ടിൽനിന്ന് രക്ഷനേടാൻ വിപണിക്ക് ഈ വാരം കഴിയുമോ? പിന്നിട്ട മൂന്നാഴ്ചയായി ഇതേ കോളത്തിൽ വ്യക്തമാക്കുന്ന 11,753 റേഞ്ചിൽനിന്ന് നിഫ്റ്റിക്ക് മോചനം നേടാനായാൽ 12,000 പോയിന്റിലേക്കുള്ള ദൂരം അകലെയല്ല. പോയവാരം 11,752 പോയിന്റിൽനിന്ന് 11,580ലേക്ക് പരീക്ഷണങ്ങൾ നടത്തിയ സൂചിക പിന്നീട് 11,790 വരെ കയറിയ ശേഷം 11,754ൽ ക്ലോസ് ചെയ്തു. വ്യാപാരാന്ത്യം ഏറെ നിർണായകമായ 11,760 ലെ സപ്പോർട്ട് നിലനിർത്താൻ നിഫ്റ്റിക്കായില്ല. നാളെ 11,836നു മുകളിൽ ഇടം കണ്ടെത്താനായില്ലെങ്കിൽ വ്യാഴാഴ്ച സൂചിക 11,626ലെ ആദ്യ സപ്പോർട്ടിലേക്ക് പരീക്ഷണങ്ങൾക്കു…
Read Moreപുതിയ 20 രൂപ നോട്ട് വരുന്നു; നിറം പച്ചകലർന്ന മഞ്ഞ
ന്യൂഡൽഹി: 20 രൂപയുടെ പുതിയ കറൻസി നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഉടൻ പുറത്തിറക്കും. പച്ചകലർന്ന മഞ്ഞയാണ് പുതിയ നോട്ടിന്റെ നിറം. കറൻസിയിൽ മഹാത്മാഗാന്ധിയുടെ ചിത്രം മധ്യത്തിലായിരിക്കും. ആർബിഐ ഗവർണർ ശക്തികാന്ത് ദാസിന്റെ ഒപ്പോടുകൂടിയായിരിക്കും പുറത്തിറങ്ങുക. നോട്ടിന്റെ മറുവശത്ത് ചരിത്ര പ്രസിദ്ധമായ എല്ലോറ ഗുഹകളുടെ ചിത്രമാണ് ആലേഖനം ചെയ്തിരിയ്ക്കുന്നത്.
Read Moreടിക്കറ്റ് നിരക്കുകളിൽഇളവുമായി ഗോ എയർ
കൊച്ചി: അവധിക്കാല യാത്രക്കാരെ ആകർഷിക്കാൻ യാത്രാനിരക്കിൽ വൻ ഇളവുമായി ഗോ എയർ എയർലൈൻസ്. മാർച്ച് 31 വരെ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 1368 രൂപ മുതൽ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാണ്. സമയനിഷ്ഠയിൽ ഏഴാം തവണയും ഒന്നാമതെത്തിയ ഗോ എയർ കൊച്ചിയിൽ ഉൾപ്പെടെ 12 നഗരങ്ങളിലായി 28 അധിക ഫ്ലൈറ്റുകൾ ആരംഭിച്ചു. യാത്രക്കാരുടെ സൗകര്യത്തിന് കൊച്ചിയിൽനിന്നു ഡൽഹിയിലേക്കു നേരിട്ട് ഫ്ലൈസ്മാർട്ട് ഓപ്ഷനിലൂടെ ഗോ എയർ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreഏലക്കായ്ക്കു പൊന്നുവില!; 3,000 രൂപ
കട്ടപ്പന: സുഗന്ധവ്യഞ്ജന റാണിക്കു പൊന്നിനേക്കാൾ വില!. ഒരുഗ്രാം സ്വർണത്തിനു 2,975 രൂപയാണെങ്കിൽ ഒരുകിലോ ഏലക്കായുടെ വില 3,000 രൂപയാണ്. ഇന്നലെ പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ – ലേലങ്ങളിലാണ് റിക്കാർഡുകൾ തകർത്ത് ചരിത്രത്തിലാദ്യമായി ഉയർന്ന വില 3,000 രൂപയിലെത്തിയത്. ശരാശരി വിലയും സർവകാല റിക്കാർഡായ 2154.01 രൂപയിലെത്തി. ഉച്ചകഴിഞ്ഞു നടന്ന വണ്ടൻമേട് മാസ് എന്റർപ്രൈസസിന്റെ ലേലത്തിൽ 151 ലോട്ടുകളിലായി പതിഞ്ഞ 27,030.4 കിലോ ഏലക്കായും വിറ്റുപോയി. രാവിലെ നടന്ന നെടുങ്കണ്ടം ഹെഡർ സിസ്റ്റംസ് ലിമിറ്റഡ് ഏജൻസിയുടെ ലേലത്തിലും ഉയർന്ന വില 2,400 രൂപയും ശരാശരി വില 2,124.51 രൂപയും രേഖപ്പെടുത്തി. 279 ലോട്ടുകളിലായി പതിഞ്ഞ 48,235.8 കിലോ ഏലക്കയിൽ 46,168.4 കിലോയുടെയും വിൽപന നടന്നു. ലേലചരിത്രത്തിൽ ആദ്യമായാണ് ശരാശരി വില രണ്ടായിരം കടക്കുന്നത്. കഴിഞ്ഞ 16 മുതൽ ഇന്നലെ വരെ നടന്ന ഒൻപതു ലേലങ്ങളിലും രണ്ടായിരത്തിനു…
Read Moreഡീസൽ വാഹനങ്ങൾക്കു വിട!
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ അടുത്ത ഏപ്രിൽ മുതൽ ഡീസൽ വാഹനങ്ങൾ പുറത്തിറക്കില്ലെന്നു പ്രഖ്യാപിച്ചു. മാരുതിയുടെ വാർഷിക വാഹന വില്പനയിൽ 23 ശതമാനം മാത്രമാണ് ഡീസൽ വാഹനങ്ങൾക്കുള്ളത്. ഡീസൽ വാഹന ഉത്പാദനം നിർത്തുന്പോൾ ഉപയോക്താക്കൾ പെട്രോൾ, സിഎൻജി വാഹനങ്ങളിലേക്ക് മാറുമെന്ന് മാരുതി പ്രതീക്ഷിക്കുന്നതായി ചെയർമാൻ ആർ.സി. ഭാർഗവ പറഞ്ഞു. ഡീസൽ വാഹനങ്ങൾ നിർത്തുന്പോൾ കൂടുതൽ സിഎൻജി വാഹനങ്ങൾ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രഖ്യാപിച്ചതിനൊപ്പം മാരുതി സുസുകി വാർഷിക വില്പന റിസൽട്ടും പുറത്തുവിട്ടു. മാർച്ച് 31ന് അവസാനിച്ച സാന്പത്തികവർഷത്തിൽ 6.1 ശതമാനം വളർച്ചയോടെ ആകെ 17.53 ലക്ഷം വാഹനങ്ങൾ ആഭ്യന്തര മാർക്കറ്റിൽ വിറ്റു. ഇതിൽ 17.29 ലക്ഷം കാറുകളും 23,874 എൽസിവികളും ഉൾപ്പെടും. കയറ്റുമതി ചെയ്തത് 1,08,749 വാഹനങ്ങളാണ്. മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ കന്പനിയുടെ വില്പന കുറഞ്ഞു. അറ്റാദായം…
Read Moreഇന്ത്യൻ ഓഹരികൾ വീണ്ടും കയറി
മുംബൈ: മൂന്നു ദിവസത്തെ തുടർച്ചയായ ഇടിവിനുശേഷം ഇന്നലെ ഇന്ത്യൻ ഓഹരികൾ തിരിച്ചുകയറി. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ചില കന്പനികളുടെ നല്ല റിസൽട്ടുമാണ് കന്പോളത്തെ സഹായിച്ചത്. സെൻസെക്സ് 489.9 പോയിന്റ് (1.27 ശതമാനം) ഉയർന്ന് 39,054.68ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 150.2 പോയിന്റ് (1.3 ശതമാനം) കയറി 11,726.15 ലെത്തി. രാവിലെ ഏഷ്യൻ സൂചികകൾ താഴോട്ടുപോയതുമൂലം ഓഹരികൾ കീഴോട്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണു കുതിപ്പ് ദൃശ്യമായത്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിക്ക് മേയ് ആദ്യം സന്പൂർണ വിലക്ക് വരുന്നതിന്റെ പേരിലാണ് ക്രൂഡ് ഓയിൽ വില വീപ്പയ്ക്ക് 74 ഡോളറിനു മുകളിലേക്കു കയറിയത്. എന്നാൽ അമേരിക്കയിലെ ക്രൂഡ് സ്റ്റോക്ക് നില പ്രതീക്ഷയിലും വലുതായതും സൗദി അറേബ്യ ഉത്പാദനം കൂട്ടിയേക്കുമെന്ന കണക്കുകൂട്ടലും ക്രൂഡ് വില അല്പം താഴ്ത്തി.ബാങ്കുകളുടെയും എണ്ണ-പെട്രോകെമിക്കൽ കന്പനികളുടെയും ഉയർച്ച ഓഹരിസൂചികകളെ സഹായിച്ചു. ഉത്പാദനം കൂട്ടാൻ പദ്ധതിയില്ല: സൗദി റിയാദ്:…
Read Moreക്രൂഡ് വില കുതിച്ചു; ഓഹരികൾ വീണു
മുംബൈ: ഈ വർഷത്തെ ഏറ്റവും മോശം ദിനമായിരുന്നു ഓഹരികൾക്ക് ഇന്നലെ. സെൻസെക്സ് 495.1 പോയിന്റ് താണ് 38,645.18ലും നിഫ്റ്റി 158.35 പോയിന്റ് ഇടിഞ്ഞ് 11,594.45ലും ക്ലോസ് ചെയ്തു. ക്രൂഡ് ഓയിൽ വില കുത്തനെ കയറിയതാണു കന്പോളത്തിലെ ആശങ്കയുടെ പ്രധാന കാരണം. ബ്രെന്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 74.31 ഡോളർ ആയി. തലേ വ്യാപാര ദിനത്തിൽനിന്ന് 3.3 ശതമാനം അധികം. അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ എത്തിയ ക്രൂഡ് ഇനിയും ഉയരുമെന്നു പലരും മുന്നറിയിപ്പ് നല്കുന്നു. ഇറാന്റെ ക്രൂഡ് വാങ്ങാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അമേരിക്ക നല്കിയ ഒഴിവ് മേയ് രണ്ടിന് അവസാനിക്കും. ഈ ഒഴിവ് നീട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ പറഞ്ഞു. ഒപെകി(പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന)ലെ നാലാമത്തെ വലിയ ക്രൂഡ് ഉത്പാദകരാണ് ഇറാൻ. അവർ വിപണിയിൽനിന്നു വിട്ടുനില്ക്കേണ്ടിവന്നാൽ പ്രതിദിനം 23…
Read Moreടിക് ടോക്കിനു വിലക്ക്; രണ്ടു ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കണം: സുപ്രീം കോടതി
ന്യൂഡൽഹി: മൊബൈൽ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിനു വിലക്കേർപ്പെടുത്തിയ വിഷയത്തിൽ രണ്ടു ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കാൻ മദ്രാസ് ഹൈക്കോടതിക്കു സുപ്രീം കോടതിയുടെ നിർദേശം. നാളെ തീരുമാനമെടുത്തില്ലെങ്കിൽ ടിക് ടോക്കിന്റെ നിരോധനം നീക്കിയതായി കണക്കാക്കുമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ടിക് ടോക്ക് ഉടമകൾ നല്കിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. മദ്രാസ് ഹൈക്കോടതി ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അതിന്മേൽ ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അതു പരിഗണിച്ചില്ല. ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും തങ്ങളുടെ വാദം മതിയായ രീതിയിൽ പരിഗണിച്ചില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. അശ്ലീലം പ്രോത്സാഹിപ്പിക്കുന്നെന്നും കുട്ടികളെ മോശമായി ചിത്രീകരിക്കുന്നെന്നും സംസ്കാരം തകർക്കുന്നെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതി ടിക് ടോക്കിനു വിലക്കേർപ്പെടുത്തിയത്.
Read Moreവ്യോമയാനത്തിൽ നോട്ടമിട്ട് റിലയൻസ്
മുംബൈ: രാജ്യത്തെ പ്രമുഖ വിനാന കന്പനികൾ പ്രതിസന്ധിയിലായിരിക്കെ റിലയൻസ് ഇൻഡസ്ട്രീസ് വ്യോമയാനരംഗത്തു താത്പര്യമെടുക്കുന്നതായി റിപ്പോർട്ട്. പൊതുമേഖലയിലെ എയർ ഇന്ത്യ കടത്തിന്റെ നിലയില്ലാക്കയത്തിലാണ്. ഇടയ്ക്കിടെ ഗവൺമെന്റ് കുറേ കടം ഏറ്റെടുത്താണു കന്പനിയെ നിലനിർത്തുന്നത്. രണ്ടുവർഷം മുന്പ് 48,781 കോടി രൂപയായിരുന്നു എയർ ഇന്ത്യയുടെ കടം. തുടർന്നും കന്പനി വലിയ നഷ്ടമാണു വരുത്തിയത്. എയർ ഇന്ത്യയിലെ സർക്കാർ ഓഹരിയിൽ 76 ശതമാനം വിൽക്കാനുള്ള നീക്കം ഇപ്പോൾ മരവിച്ചിരിക്കുകയാണ്. സ്വകാര്യമേഖലയിലെ ജെറ്റ് എയർവേസ് ദിവസങ്ങളായി പ്രവർത്തനം നിർത്തിവച്ചിരിക്കുന്നു. 124 വിമാനങ്ങൾ ഉണ്ടായിരുന്ന കന്പനിക്ക് ഇപ്പോൾ അഞ്ചെണ്ണമേ ഉള്ളൂ. ബാങ്കുകൾക്ക് 8800 കോടി രൂപ അടക്കം 15,000 കോടിയോളം രൂപയുടെ ബാധ്യതയിലാണ് ജെറ്റ്. ജെറ്റിനെ വിൽക്കാൻ ബാങ്കുകൾ താത്പര്യപത്രം ക്ഷണിച്ചെങ്കിലും ആവേശകരമായ പ്രതികരണം ഉണ്ടായിട്ടില്ല. യുഎഇയിലെ എത്തിഹാദ് എയർവേസുമായി ചേർന്ന് ജെറ്റിനെ വാങ്ങാനും പിന്നീട് എയർ ഇന്ത്യയെ കൈവശപ്പെടുത്താനുമാണു റിലയൻസ് ഉദ്ദേശിക്കുന്നതെന്ന് ഒരു…
Read More