ഇന്ത്യൻ ഓഹരികൾ വീണ്ടും കയറി

മും​ബൈ: മൂ​ന്നു ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യ ഇ​ടി​വി​നു​ശേ​ഷം ഇ​ന്ന​ലെ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ൾ തി​രി​ച്ചു​ക​യ​റി. അ​ന്താ​രാ​ഷ്‌ട്ര ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ലു​ണ്ടാ​യ ഇ​ടി​വും ചി​ല ക​ന്പ​നി​ക​ളു​ടെ ന​ല്ല റി​സ​ൽ​ട്ടു​മാ​ണ് ക​ന്പോ​ള​ത്തെ സ​ഹാ​യി​ച്ച​ത്.

സെ​ൻ​സെ​ക്സ് 489.9 പോ​യി​ന്‍റ് (1.27 ശ​ത​മാ​നം) ഉ​യ​ർ​ന്ന് 39,054.68ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 150.2 പോ​യി​ന്‍റ് (1.3 ശ​ത​മാ​നം) ക​യ​റി 11,726.15 ലെ​ത്തി. രാ​വി​ലെ ഏ​ഷ്യ​ൻ സൂ​ചി​ക​ക​ൾ താ​ഴോ​ട്ടു​പോ​യ​തു​മൂ​ലം ഓ​ഹ​രി​ക​ൾ കീ​ഴോ​ട്ടാ​യി​രു​ന്നു. ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണു കു​തി​പ്പ് ദൃ​ശ്യ​മാ​യ​ത്.

ഇ​റാ​ന്‍റെ ക്രൂ​ഡ് ഓ​യി​ൽ ക​യ​റ്റു​മ​തി​ക്ക് മേ​യ് ആ​ദ്യം സ​ന്പൂ​ർ​ണ വി​ല​ക്ക് വ​രു​ന്ന​തി​ന്‍റെ പേ​രി​ലാ​ണ് ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​പ്പ​യ്ക്ക് 74 ഡോ​ള​റി​നു മു​ക​ളി​ലേ​ക്കു ക​യ​റി​യ​ത്. എ​ന്നാ​ൽ അ​മേ​രി​ക്ക​യി​ലെ ക്രൂ​ഡ് സ്റ്റോ​ക്ക് നി​ല പ്ര​തീ​ക്ഷ​യി​ലും വ​ലു​താ​യ​തും സൗ​ദി അ​റേ​ബ്യ ഉ​ത്പാ​ദ​നം കൂ​ട്ടി​യേ​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലും ക്രൂ​ഡ് വി​ല അ​ല്പം താ​ഴ്ത്തി.ബാ​ങ്കു​ക​ളു​ടെ​യും എ​ണ്ണ-​പെ​ട്രോ​കെ​മി​ക്ക​ൽ ക​ന്പ​നി​ക​ളു​ടെ​യും ഉ​യ​ർ​ച്ച ഓ​ഹ​രി​സൂ​ചി​ക​ക​ളെ സ​ഹാ​യി​ച്ചു.

ഉത്പാദനം കൂട്ടാൻ പദ്ധതിയില്ല: സൗദി

റി​​യാ​​ദ്: ഇ​​റാ​​നി​​യ​​ൻ ക്രൂ​​ഡ് വാ​​ങ്ങാ​​ൻ അ​​മ​​രി​​ക്ക ന​​ല്കി​​യ ഇ​​ള​​വ് അ​​വ​​സാ​​നി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഉ​​ത്പാ​​ദ​​നം കൂ​​ട്ടാ​​ൻ ത​​ത്കാ​​ലം പ​​ദ്ധ​​തി​​യി​​ല്ലെ​​ന്ന് സൗ​​ദി അ​​റി​​യി​​ച്ചു. റി​​യാ​​ദി​​ൽ ന​​ട​​ന്ന ഫി​​നാ​​ൻ​​സ് കോ​​ൺ​​ഫ​​റ​​ൻ​​സി​​ൽ സൗ​​ദി ഊ​​ർ​​ജ മ​​ന്ത്രി ഖാ​​ലി​​ദ് അ​​ൽ ഫ​​ലീ​​ഹ് ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. തി​​ടു​​ക്ക​​പ്പെ​​ട്ട് ഉ​​ത്പാ​​ദ​​നം കൂ​​ട്ടേ​​ണ്ട സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു‌.

Related posts