ജെറി എം. തോമസ്കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ലഹരി കേസുകളിലെ പ്രതിപട്ടികയില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും. വിവിധയിടങ്ങളിലായി റിപ്പോര്‍ട്ടു ചെയ്ത 214 കേസുകളിലാണ് വിദ്യാര്‍ഥികള്‍ പ്രതികളായിട്ടുള്ളത്. 103 വിദ്യാര്‍ഥികള്‍ പ്രതികളായ കോട്ടയമാണ് കുട്ടി പ്രതികളുടെ കാര്യത്തില്‍ മുന്നില്‍. എറണാകുളം-85, ഇടുക്കി, കോഴിക്കോട് – ആറു വീതം, തിരുവനന്തപുരം- അഞ്ച്, തൃശൂര്‍- ഒൻപത് എന്നിങ്ങനെയാണ് ഇതര ജില്ലകളിലെ കണക്കുകള്‍. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പെടെ നടത്തുമ്പോഴും വിദ്യാര്‍ഥികൾക്കിടയിലെ ലഹരി ഉപയോഗത്തിന് കുറവില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നു. ഓണ്‍ലൈന്‍ മുഖേനയും, കൊറിയര്‍ സര്‍വീസ് വഴിയുമൊക്കെയാണ് വിദ്യാര്‍ഥികള്‍ക്കിടയിലെ കച്ചവടങ്ങള്‍. സംസ്ഥാനത്തിനു പുറത്തുപോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍, ജോലിക്കായി പോകുന്നവര്‍ തുടങ്ങിയവര്‍ കേന്ദ്രീകരിച്ചാണ് വിദ്യാര്‍ഥികള്‍ക്ക് ലഹരി വസ്തുക്കളെത്തുന്നത്. ഇതിനു പുറമേ ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് ലഹരി ലഭിക്കുന്നതായി എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്നു കേസുകളില്‍ പിടികൂടുന്നവര്‍ക്കെതിരെ കാപ്പ ചുമത്താനുള്ള സര്‍ക്കാരിന്റെ നീക്കം…
Read MoreCategory: Kochi
വൈപ്പിനിൽ മർദനമേറ്റ് യുവാവ് മരിച്ച സംഭവം ; അയൽവാസിയായ പിതാവും മകനും റിമാൻഡിൽ
വൈപ്പിൻ: മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ അയൽവാസികളായ പിതാവിനെയും മകനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എടവനക്കാട് ബീച്ചിൽ ചങ്കരാടി വീട്ടിൽ വേണു (63), മകൻ ജയരാജ് (39) എന്നിവരാണ് റിമാൻഡിലായത്. ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്ത ഇരുവരേയും കഴിഞ്ഞ രാത്രിയിലാണ് കോടതിയിൽ ഹാജരാക്കിയത്. ഓട്ടോ ഡ്രൈവറായിരുന്ന എടവനക്കാട് ബീച്ചിൽ മുണ്ടേങ്ങാട് അശോകന്റെ മകൻ സനൽകുമാർ (34) ആണ് മരിച്ചത്. പ്രതികളുടെ വീടിന്റെ അതിർത്തിയിൽ കെട്ടുന്ന പ്ലാസ്റ്റിക് വേലി രാത്രികാലങ്ങളിൽ പതിവായി സനൽ കുമാർ പൊളിച്ചു കളയുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഞാറക്കൽ പോലീസ് പറഞ്ഞു. പലയിടങ്ങളിലും ഇയാൾ ഇങ്ങനെ ചെയ്യാറുണ്ടത്രേ. വേലി പൊളിക്കൽ സംബന്ധിച്ച് ബുധനാഴ്ച രാത്രിയിലും തർക്കമുണ്ടായി. ഇതിനിടെ പ്രതികൾ സനൽകുമാറിനെ കന്പിപ്പാരയും മറ്റും ഉപയോഗിച്ച് കാലും, കയ്യും, കൈവിരലുകളുമൊക്കെ തല്ലിയൊടിക്കയും ദേഹത്ത് അടിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ ഇയാളെ പിന്നീട്…
Read Moreഅജ്ഞാതർ മർദിച്ച് അവശനാക്കി റോഡിൽ തള്ളിയ യുവാവ് ആശുപത്രിയിൽ മരിച്ചു; അന്വേഷണം ആരംഭിച്ച് ഞാറയ്ക്കൽ പോലീസ്
ചെറായി: അജ്ഞാതർ മർദിച്ച് അവശനാക്കി വഴിയിൽ തള്ളിയ യുവാവ് മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എടവനക്കാട് കൂട്ടുങ്കൽചിറ ബീച്ചിൽ താമസിക്കുന്ന മുണ്ടേങ്ങാട്ട് അശോകന്റെ മകൻ സനൽ-34 ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10 ഓടെയാണ് ഇയാൾ മർദ്ദനമേറ്റ് വഴിയിൽ കിടക്കുന്നതായി കാണുന്നത്. ഇക്കാര്യം ഞാറക്കൽ പോലീസിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി 11 ഓടെ ഇയാളെ പറവൂർ താലൂക്കാശുപത്രിയിലെത്തിച്ചു. എന്നാൽ ശരീരത്തിൽ മാരകമായ മർദ്ദനമേറ്റ ഇയാളുടെ നില ഗുരുതരമായിരുന്നതിനാൽ ഡോക്ടർമാർ അവിടെനിന്നും എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റി. ഇന്നു പുലർച്ചെ മൂന്നോടെയാണ് മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റിനുശേഷം ഇന്നു പോലീസ് സർജ്ജൻ പോസ്റ്റുമോർട്ടം നടത്തും.
Read Moreറാമ്പിലെ തട്ടിപ്പ്; വ്യാജ ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: വ്യാജ ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ചെന്ന മോഡലുകളുടെ പരാതിയിൽ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്ത് മോഡലുകൾ ചേർന്ന് എറണാകുളത്തെ സ്വകാര്യ ഗ്രൂപ്പിനും സിഇഒയായ ഫോർട്ടുകൊച്ചി സ്വദേശിനിക്കുമെതിരേ കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരന് നൽകിയ പരാതിയെ തുടർന്നാണിത്. വരും ദിവസങ്ങളിൽ ഇവരിൽനിന്ന് മൊഴിയെടുക്കും. എറണാകുളത്തും കോട്ടയത്തുമായി നടന്ന ഫാഷൻ ഷോകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കോട്ടയത്ത് തട്ടിപ്പിന്റെ വിവരം കൊച്ചി സിറ്റി പോലീസ് കോട്ടയം ജില്ലാപൊലീസിന് കൈമാറി. യൂണിവേഴ്സൽ അച്ചീവേഴ്സ് ബുക് ഓഫ് റെക്കോഡ്, ഫ്യൂച്ചർ കലാംസ് ബുക് ഓഫ് റെക്കോഡ് എന്നീ ബഹുമതികൾ വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ലഭിച്ചാൽ സെലിബ്രിറ്റി മോഡലാകുമെന്നായിരുന്നു വാഗ്ദാനം.
Read Moreഗോൾഡൺ ജെട്ടിയും, ക്യാപ്സൂളും…കൊച്ചിയിൽ മൂന്ന് യാത്രക്കാരിൽ നിന്ന് 86 ലക്ഷത്തിന്റെ സ്വർണം പിടികൂടി
നെടുമ്പാശേരി: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച മൂന്നു യാത്രക്കാരെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. പിടിയിലായവരിൽ ഒരാൾ ശ്രീലങ്കൻ സ്വദേശിയാണ്. 86 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി തോമസ് ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. 1186 ഗ്രാം സ്വർണമാണ് ഇയാളിൽനിന്നു പിടികൂടിയത്. ദുബായിൽനിന്നെത്തിയ മറ്റൊരു യാത്രക്കാരനായ മതിലകം സ്വദേശി മുഹമ്മദ് 278 ഗ്രാം സ്വർണമാണ് ഹാൻഡ്ബാഗിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിൽനിന്നും എത്തിയ ശ്രീലങ്കൻ സ്വദേശി മുഹമ്മദ് മുഫ്നിയാണ് സ്വർണവുമായി പിടിയിലായ മറ്റൊരു യാത്രക്കാരൻ. 838.43 ഗ്രാം സ്വർണമിശ്രിതമാണ് ഇയാളിൽനിന്നു പിടികൂടിയത്. ഇതിൽനിന്നും 28 ലക്ഷം രൂപയുടെ സ്വർണമാണ് വേർതിരിച്ചെടുത്തത്. രണ്ട് അടിവസ്ത്രങ്ങൾ ചേർത്ത് തുന്നിയശേഷം അതിനകത്താണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
Read Moreവീണ്ടുമൊരു ബിനാലെക്കാലം; കലയുടെ വസന്തത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിക്കും; വിദ്യാർഥികൾക്ക് പ്രവേശനഫീസ് 50 രൂപമാത്രം
കൊച്ചി: രണ്ട് വർഷത്തിലൊരിക്കൽ വിരിയുന്ന കലയുടെ വസന്തത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിനു മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യും. 14 വേദികളിലായി ഏപ്രിൽ 10വരെയാണ് ബിനാലെക്കാലം.വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരൻമാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെയുടെ ഭാഗമായുണ്ട്. വിവിധ സാംസ്കാരിക പരിപാടികളും നടക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, പി.രാജീവ്, വി.എൻ. വാസവൻ, പി.എ. മുഹമ്മദ് റിയാസ്, കെ.രാജൻ, മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ.ജെ. മാക്സി, കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.ജെ. വിനോദ്, കൊച്ചി ബിനാലെ ഫൗഷേൻ പേട്രണ്‍ എം.എ. യൂസഫലി, ഫൗഷേൻ ഉപദേശകൻ എം.എ. ബേബി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഫോർട്ട്കൊച്ചി ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ്…
Read Moreപണംതരാതെ ഡീസൽ തരില്ലെന്ന് പമ്പുടമകൾ; 26 പോലീസ് വാഹനങ്ങൾ കട്ടപ്പുറത്ത്; ചോദിച്ചത് 35 ലക്ഷം; കിട്ടിയത് 8 ലക്ഷം
കൊച്ചി: കൊച്ചി സിറ്റി പോലീസിന് കീഴിലുള്ള വാഹനങ്ങളുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ 35 ലക്ഷം രൂപ ചോദിച്ചപ്പോൾ കിട്ടിയത് എട്ട് ലക്ഷം മാത്രം. ഈ പണം ഏൽപ്പിച്ചപ്പോൾ മുഴുവൻ കുടിശികയും നൽകാതെ ഇന്ധനം നൽകാനാകില്ലെന്ന നിലപാടിൽ തന്നെയാണ് പന്പുടമകൾ. ഇതോടെ കൊച്ചി സിറ്റി പോലീസിലെ ’ഡീസൽ പ്രശ്ന’ത്തിന് ഉടനെയൊന്നും പരിഹാരമുണ്ടാകില്ലെന്ന് തീർപ്പായി. 55 ലക്ഷം രൂപയാണ് പന്പുടമകൾക്ക് കുടിശിക ഇനത്തിൽ കൊച്ചി സിറ്റി പോലീസ് നൽകാനുള്ളത്. ഇതിൽ പന്പുടമകൾ ആവശ്യപ്പെട്ട 35 ലക്ഷം രൂപയാണ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തോടും ആവശ്യപ്പെട്ടത്. ഡീസൽ ഇല്ലാത്തതിനാൽ 26 ലധികം ജീപ്പുകൾ ജില്ലാ ക്യാന്പ് ഓഫീസിൽ നിർത്തിയിട്ടിരിക്കുന്ന കാര്യവും ശ്രദ്ധയിൽപ്പെടുത്തി. എന്നിട്ടും കാര്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയുള്ള പ്രതികരണമാണ് പോലീസ് ആസ്ഥാനത്തുനിന്ന് ഉണ്ടായതെന്ന കൊച്ചിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പോലും അടക്കം പറയുന്നു.
Read Moreട്വിന്റി 20 നേതാക്കൾക്കെതിരായ ജാതി അധിക്ഷേപ കേസ്; ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും
കൊച്ചി: ട്വിന്റി 20 നേതാക്കൾക്കെതിരായ ജാതി അധിക്ഷേപ കേസ് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കും. കുന്നത്തുനാട് എംഎൽഎ പി.വി. ശ്രീനിജിന്റെ പരാതിയിൽ ട്വന്റി 20 പ്രസിഡന്റ് സാബു എം. ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തൻകുരിശ് പോലീസ് കേസെടുത്തിരുന്നു. ശ്രീനിജിന്റെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. പട്ടികജാതി പീഢന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. ഓഗസ്റ്റ് 17ന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷത്തിൽ എംഎൽഎ ഉദ്ഘാടകനായി എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റും ട്വിന്റി 20 അംഗങ്ങളായ ജനപ്രതിനിധികളും വേദിവിട്ടിറങ്ങിയ സംഭവം ജാതീയമായ അപമാനിക്കലാണെന്നു കാണിച്ചാണ് ശ്രീനിജിൻ എംഎൽഎ പരാതി നൽകിയത്.
Read Moreഓഹരി നിക്ഷേപ തട്ടിപ്പ്: എബിൻ വർഗീസ് ബന്ധുക്കളെ ഫോണിൽ വിളിച്ചു; പ്രതികൾ രാജ്യം വിട്ടതായി സൂചന
തൃക്കാക്കര: ഓഹരി നിക്ഷേപത്തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് ഭാര്യാ സഹോദരനെയും ബന്ധുവായ മറ്റൊരു യുവതിയേയും ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചു. വ്യാഴാഴ്ച രാത്രിയും ഇന്നലെയുമായിരുന്നു അജ്ഞാത നമ്പറിൽനിന്ന് കോളുകൾ വന്നത്. ഏതു രാജ്യത്തുനിന്നാണ് വിളിച്ചതെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. അമ്മയുടെ ചേച്ചിയുടെ മകളായ യുവതി മാസ്റ്റേഴ്സ് ഗ്രൂപ്പ് ജീവനക്കാരിയാണ്. ഗ്രൂപ്പിലെ പ്രധാന ജീവനക്കാരനും എബിൻ വർഗീസിന്റെ സുഹൃത്തുമായ ഒളിവിലുള്ള ജേക്കബ് ഷിജോയെയും പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ജേക്കബ് വഴി കോടിക്കണക്കിന് രൂപ എബിന്റെ സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ട്. ഇരുവരും എറണാകുളത്തെ ന്യൂജൻ ബാങ്കിൽ ഒന്നിച്ച് പ്രവർത്തിച്ചവരാണ്. ജേക്കബിന്റെ ഫോണുകൾ രണ്ടുദിവസമായി ഓഫാണ്. വീട്ടിൽ പോലീസ് പരിശോധന നടത്തി.എബിൻ വർഗീസിന്റെയും (40) ഭാര്യ ശ്രീരഞ്ജിനിയുടെയും പേരിൽ ന്യൂജൻ ബാങ്കുകളിലായി നാല് അക്കൗണ്ടുകളുണ്ട്. ഒന്നിലും കാര്യമായ ബാലൻസില്ല.…
Read Moreമാരക മയക്കുമരുന്നുമായി ഇരുപത്തിമൂന്നുകാരൻ പിടിയിൽ ; രണ്ടു മാസത്തിനിടെ യുവാവ് നടത്തിയത് 76 ലക്ഷത്തിന്റെ ഇടപാട്
കൊച്ചി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ കേസിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇയാൾ നടത്തിയത് 76 ലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട്. കേസുമായി ബന്ധപ്പെട്ട് കോട്ടയം വെള്ളൂർ ലളിതസദനം വീട്ടിൽ അഭിലാഷ് (23) നെയാണ് പനങ്ങാട് പോലീസ് ഇൻസ്പെക്ടർ ജിൻസണ് ഡോമിനിക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തത്. ജില്ലയിലെ എംഡിഎംഎ മൊത്തവില്പനക്കാരനാണ് ഇയാൾ. ബംഗളൂരുവിൽനിന്ന് എംഡിഎംഎ എത്തിച്ച് ജില്ലയിൽ മൊത്തമായും ചില്ലറയായും ഇയാൾ വില്പന നടത്തിവരികയായിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽനിന്നാണ് രണ്ടു മാസത്തിനിടയിൽ 76 ലക്ഷം രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചിന് നെട്ടൂർ ധന്യ ജംഗ്ഷനിൽനിന്ന് എംഡിഎംഎയുമായി പിടിയിലായ മണികണ്ഠൻ, ലൈബിൻ എന്നിവർക്ക് എംഡിഎംഎ എത്തിച്ചു നൽകിയത് അഭിലാഷായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അഭിലാഷിന്റെ അറസ്റ്റിലേക്കുള്ള വിവരങ്ങൾ ലഭിച്ചത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി തിങ്കളാഴ്ച കസ്റ്റഡിയിൽ…
Read More