പണംതരാതെ ഡീസൽ തരില്ലെന്ന് പമ്പുടമകൾ; 26 പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ക​ട്ട​പ്പു​റ​ത്ത്; ചോ​ദി​ച്ചത് 35 ല​ക്ഷം; കി​ട്ടി​യ​ത് 8 ലക്ഷം


കൊ​ച്ചി: കൊ​ച്ചി സി​റ്റി പോ​ലീ​സി​ന് കീ​ഴി​ലു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ 35 ല​ക്ഷം രൂ​പ ചോ​ദി​ച്ച​പ്പോ​ൾ കി​ട്ടി​യ​ത് എ​ട്ട് ല​ക്ഷം മാ​ത്രം.

ഈ ​പ​ണം ഏ​ൽ​പ്പി​ച്ച​പ്പോ​ൾ മു​ഴു​വ​ൻ കു​ടി​ശി​ക​യും ന​ൽ​കാ​തെ ഇ​ന്ധ​നം ന​ൽ​കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് പ​ന്പു​ട​മ​ക​ൾ. ഇ​തോ​ടെ കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ ’ഡീ​സ​ൽ പ്ര​ശ്ന’​ത്തി​ന് ഉ​ട​നെ​യൊ​ന്നും പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ലെ​ന്ന് തീ​ർ​പ്പാ​യി.

55 ല​ക്ഷം രൂ​പ​യാ​ണ് പ​ന്പു​ട​മ​ക​ൾ​ക്ക് കു​ടി​ശി​ക ഇ​ന​ത്തി​ൽ കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ൽ​കാ​നു​ള്ള​ത്. ഇ​തി​ൽ പ​ന്പു​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട 35 ല​ക്ഷം രൂ​പ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ പോ​ലീ​സ് ആ​സ്ഥാ​ന​ത്തോ​ടും ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഡീ​സ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ 26 ല​ധി​കം ജീ​പ്പു​ക​ൾ ജി​ല്ലാ ക്യാ​ന്പ് ഓ​ഫീ​സി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന കാ​ര്യ​വും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

എ​ന്നി​ട്ടും കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന കൊ​ച്ചി​യി​ലെ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും അ​ട​ക്കം പ​റ​യു​ന്നു.

Related posts

Leave a Comment