കൊച്ചി: എളംകുളത്ത് നേപ്പാൾ സ്വദേശിനിയായ ഭാഗീരഥി ഥാമിയെ കൊലപ്പെടുത്തിയ കേസിൽ നേപ്പാൾ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെന്നു സംശയിക്കുന്ന റാം ബഹാദൂർ ബിസ്തിനായി ചോദ്യാവലി തയാറാക്കി കൊച്ചി സിറ്റി പോലീസ്. പ്രത്യേക അന്വേഷണ സംഘം തയാറാക്കിയ ചോദ്യാവലി ഉടൻ നേപ്പാൾ പോലീസിന് കൈമാറും. ഈ ചോദ്യാവലി പ്രകാരം നേപ്പാൾ സ്വദേശിയായ റാം ബഹാദൂറിനെ അവിടെ ചോദ്യം ചെയ്ത ശേഷം ആ വിവരങ്ങൾ കൊച്ചി സിറ്റി പോലീസിനു നേപ്പാൾ പോലീസ് കൈമാറുമെന്നു സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. അതിനുശേഷമാകും ചാർജ് ഷീറ്റ് ഇവിടെ ചെയ്യണമോ അതോ നേപ്പാളിൽ തന്നെ ചെയ്ത് ട്രയൽ നടത്തി തീർക്കണോയെന്ന കാര്യത്തിൽ തീരുമാനമാകുവെന്നും അദ്ദേഹം വ്യക്തമാക്കി. നേപ്പാളുമായി ഇന്ത്യയ്ക്ക് പരസ്പര നിയമസഹായ ഉടന്പടി ഇല്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. ഒക്ടോബർ 23-നാണ് എളംകുളത്തെ ഒറ്റമുറി വീട്ടിൽ ഭാഗീരഥി കൊല്ലപ്പെട്ടത്. അവരെ ശ്വാസം മുട്ടിച്ച്…
Read MoreCategory: Kochi
ഷാരോണ് വധം; അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകാനാവില്ല; ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യ ഹർജി തള്ളി
കൊച്ചി: ബിരുദ വിദ്യാർഥിയായ ഷാരോണ് രാജിനെ കഷായത്തിൽ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസിൽ കാമുകിയും മുഖ്യപ്രതിയുമായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽകുമാർ എന്നിവർ നൽകിയ ജാമ്യഹർജി ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി അറിയിച്ചു. ജസ്റ്റീസ് വിജു എബ്രഹാമിന്റേതാണ് വിധി. ഒന്നാം പ്രതി ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻവേണ്ടി ബന്ധുക്കളായ തങ്ങളെ തെളിവു നശിപ്പിക്കൽ കേസിൽ കുടുക്കിയെന്ന് ആരോപിച്ചാണ് ജാമ്യഹർജി നൽകിയത്. എന്നാൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു.
Read Moreബീവറേജ് ഷോപ്പ് ഇൻ ചാർജിന്റെ ക്രൂരമായ മർദനം; ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് വകുപ്പുകൾ ചേർത്ത് കേസെടുത്ത് പോലീസ്
കോലഞ്ചേരി: മർദനമേറ്റ ബീവറേജസ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. മറ്റക്കാട്ടിൽ എം.പി. പത്രോസിന്റെ മകൻ ഗീവർഗീസാണ് മരണപ്പെട്ടത്. കെഎസ്ബിസി പെരുമ്പാവൂർ ബീവറേജ് ഷോപ്പിലെ ജീവനക്കാരനായ ഗീവർഗീസിനെ കഴിഞ്ഞ 18 ന് പെരുമ്പാവൂർ ബീവറേജ് ഷോപ്പിലെ ഇൻ ചാർജ് പി.പി. സനൽ ഗോഡൗണിൽ വച്ച് ക്രൂരമായി മർദിച്ചിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഗീവർഗീസ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട പെരുമ്പാവൂർ പോലീസ് 294 , 341, 321 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. മർദനത്തിൽ കമിഴ്ന്ന് വീണ ഗീവർഗീസിന് കഴുത്തിനും, നെഞ്ചിനും പരിക്കേറ്റിരുന്നു. ബീവറേജിലെ മറ്റ് ജീവനക്കാരാണ് ഗീവർഗീസിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ടോടെ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് മരണകാരണം വ്യക്തമാവുകയുള്ളൂ.…
Read Moreഅക്രമ സമരത്തെത്തുടർന്ന് തിരുവനന്തപുരം നഗരസഭയ്ക്ക് വരുമാന നഷ്ടം; നാശനഷ്ടങ്ങളിൽ വിശദീകരണം തേടിയുള്ള ഹർജി ഹൈക്കോടതിയിൽ
കൊച്ചി: തിരുവനന്തപുരം നഗരസഭയ്ക്കകത്തും പുറത്തുമായി നടക്കുന്ന സമരത്തെത്തുടർന്നുള്ള കേസുകളും നാശനഷ്ടങ്ങളും സംബന്ധിച്ചു വിശദീകരണം തേടിയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പൊതുമുതൽ നശിപ്പിച്ചുള്ള അക്രമസമരമാണ് നടക്കുന്നതെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി.കെ. രാജുവാണ് ഹർജി നൽകിയത്. ഹർജിയിൽ ഡിജിപി, നഗരസഭാ സെക്രട്ടറി എന്നിവരോടു ജസ്റ്റീസ് വി.ജി. അരുണ് ആണ് വിശദീകരണം തേടിയത്. നഗരസഭയിലെ ഒഴിവുകൾ സംബന്ധിച്ച് മേയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തു നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് സമരം നടക്കുന്നത്. അക്രമ സമരത്തെത്തുടർന്ന് നഗരസഭയ്ക്ക് വരുമാന നഷ്ടമുണ്ടെന്നും ഹർജിയിൽ പറയുന്നു. നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
Read Moreഓടുന്ന കാറിനുള്ളിലെ കൂട്ടബലാത്സംഗം; കൂടുതൽ നടപടി രക്തപരിശോധനാ ഫലത്തിനുശേഷം
കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്പതുകാരി മോഡൽ കൂട്ടബലാത്സംഗത്തിനിരയായ കേസിൽ രക്ത പരിശോധനാഫലത്തിനുശേഷം കൂടുതൽ നടപടിക്കൊരുങ്ങി പോലീസ്. പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് അറിയുന്നതിനായി ഇവരുടെ രക്തസാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനുശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കുക. മദ്യത്തിൽ മയക്കുമരുന്ന് നൽകി അവശയാക്കിയ ശേഷമാണ് പീഡനം നടന്നതെന്ന് ഇര വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരിമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധനാഫലത്തിനായി പോലീസ് കാക്കുകയാണ്. അതേസമയം നാലാംപ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാംപയെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമായി നടക്കുന്നത്. ഡിംപിളിന്റെ സൗഹൃദ വലയങ്ങൾ, സാന്പത്തിക ഇടപാടുകൾ ഇവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിലെ പ്രതികളായ ഡിംപിൾ ലാംപ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, സുദീപ് എന്നിവർ റിമാൻഡിലാണ്.
Read Moreപരിചയക്കാരിയായ പതിനഞ്ചുകാരിയെ മദ്യം നൽകി മയക്കി ക്രൂരമായി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ
തൃപ്പൂണിത്തുറ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു. ഇടുക്കി കുമളിയിലെ ചക്കുപള്ളം ഐക്കരമതിൽ റോഷിൻ (29)നാണ് റിമാൻഡിലായത്. ഹിൽപാലസ് പോലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറായി ജോലി നോക്കിവന്ന പ്രതി ഹോസ്റ്റലിൽ താമസിച്ചുവന്ന പെൺകുട്ടിയെ പരിചയത്തിന്റെ പുറത്ത് വിളിച്ചിറക്കി വാടകവീട്ടിലെത്തിച്ച ശേഷം ബിയർ നൽകി പീഡിപ്പിക്കുകയായിരുന്നു. പ്രതി കുട്ടിയെ കൊണ്ടുപോകുന്നതിന് ഉപയോഗിച്ച കാർ പോലീസ് കണ്ടെടുത്തു.
Read Moreരഹസ്യവിവരം പോലീസിലെത്തി; പണം വച്ച് ചീട്ടുകളിച്ച 40 പേർ പോലീസ് പിടിയിൽ; 3.8 ലക്ഷം രൂപ കണ്ടെടുത്തു
വൈപ്പിൻ: ഞാറക്കൽ റോയലാൻഡ് ക്ലബിൽ പോലീസ് നടത്തിയ റെയ്ഡിൽ 40 അംഗ ചീട്ടുകളി സംഘം പിടിയിൽ. പരിശോധനയിൽ 3,81,960 രൂപയും മദ്യവും കണ്ടെടുത്തു. റൂറൽ എസ്പിയുടെ സ്ക്വാഡ്, ഷാഡോ പോലീസ്, സ്പെഷൽ ബ്രാഞ്ച് എന്നീ വിഭാഗങ്ങൾ സംയുക്തമായി ഇന്നലെയാണ് റെയ്ഡ് നടത്തിയത്. ക്ലബിന്റെ രണ്ടുനിലകളിയാണ് ചീട്ടുകളി നടക്കുന്നത്. ഒപ്പം അനധികൃതമായി മദ്യവിതരണവും ഉണ്ട്. പതിവായി വൈകുന്നേരം മുതൽ പുലർച്ചെ വരെ ഇവിടെ വൻതുകയ്ക്ക് ചീട്ടുകളി നടക്കുന്നതായി റൂറൽ എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതിനു മുന്പും ഇവിടെ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ചീട്ടുകളി സംഘത്തെ ഞാറക്കൽ പോലീസിനു കൈമാറി. കേസ് എടുത്തശേഷം എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചു. പെരുന്പാവൂരിൽ 12അംഗ സംഘം അറസ്റ്റിൽപെരുമ്പാവൂർ: പണംവച്ച് ചീട്ടുകളിച്ച 12 അംഗ സംഘത്തെ പോലീസ് പിടികൂടി. പെരുമ്പാവൂർ കുറിച്ചിലക്കോട് സ്വദേശി ഡാർവിൻ (35), ശ്രീമൂലനഗരം സ്വദേശി മക്കാർ (62),…
Read Moreഭാര്യ പിണങ്ങിപ്പോയപ്പോൾ ട്രാൻസ്ജെൻഡർ യുവതിയെ ഒപ്പം കൂട്ടി; പിണക്കം മറന്ന് ഭാര്യതിരിച്ചു വന്നു; യുവാവിന്റെ നെഞ്ചിൽ കത്തി കുത്തിയിറക്കി ട്രാൻസ്ജെൻഡർ
കൊച്ചി: ഭാര്യ എത്തിയതിനെത്തുടർന്ന് ഒപ്പം താമസിച്ചിരുന്ന യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച ട്രാൻസ്ജെൻഡർ യുവതിയെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ സ്വദേശി രേഷ്മ(32) ആണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. ഭാര്യ പിണങ്ങിപ്പോയ തമിഴ്നാട് സ്വദേശി മുരികേശനൊപ്പമായിരുന്നു രേഷ്മ താമസിച്ചിരുന്നത്. ഇതിനിടെ തമിഴ്നാട്ടിൽനിന്ന് കഴിഞ്ഞ ദിവസം മുരുകേശന്റെ ഭാര്യ കൊച്ചിയിലെത്തി ഈ ബന്ധത്തെ ചോദ്യം ചെയ്യുകയുണ്ടായി. തുടർന്ന് ഭാര്യയോടൊപ്പം താമസിക്കാനുള്ള തയാറെടുപ്പിലായിരുന്നു മുരുകേശൻ. ഇതേ ചൊല്ലി രേഷ്മയും മുരുകേശനും തമ്മിൽ വഴക്കുണ്ടായി. പ്രകോപിതമായ രേഷ്മ കൈയിൽ കരുതിയിരുന്ന കത്തിക്കൊണ്ട് മുരുകേശനെ കുത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിലായിരുന്നു സംഭവം. തുടർന്ന് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗം ചെന്നൈയിലേക്ക് കടക്കാൻ ശ്രമിച്ച രേഷ്മയെ നോർത്ത് പോലീസ് ഇ്ൻസ്പെക്ടർ ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ മുരുകേശൻ കോട്ടയം…
Read Moreനെടുമ്പാശേരിയിൽ മൂന്ന് ദിവസത്തിനുള്ളിൽ പിടികൂടിയത് 14.1 കിലോ സ്വർണം; തമിഴ്നാട് സ്വദേശികളിൽ നിന്ന് പിടിച്ചെടുത്തത് 2 കോടി രൂപയുടെ സ്വർണം
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ യാത്രക്കാരുടെ പക്കൽനിന്ന് 14 .1 കിലോഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. അനധികൃതമായി കൊണ്ടുവന്ന രണ്ട് ഐഫോണുകളും പിടിച്ചെടുത്തു. പിടികൂടിയ സ്വർണത്തിന് 6.32 കോടി രൂപ വിലവരും. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചിയിൽ നിന്നെത്തിയ ഡിആർഐ ഉദ്യോഗസ്ഥർ കഴിഞ്ഞ 23ന് 2.75 കോടി രൂപ വിലയുള്ള ആറു കിലോഗ്രാം സ്വർണമിശ്രിതം പിടിച്ചിരുന്നു. മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിലെ ടോയ്ലറ്റിൽ ഉപേക്ഷിച്ച നിലയിലായിരുന്നു സ്വർണം. ഇത് കൊണ്ടുവന്ന യാത്രക്കാരനെ സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല. 24ന് മുംബൈയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ തമിഴ്നാട് സ്വദേശികളായ രണ്ട് യാത്രക്കാർ 6454 ഗ്രാം സ്വർണമിശ്രിതമാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ഇതിന് വിപണിയിൽ 2.6 കോടി രൂപ വിലയുണ്ട്. ഈ സ്വർണ്ണ കള്ളക്കടത്തിന് അന്താരാഷ്ട്ര ബന്ധമുള്ളതായി…
Read Moreദിവസവും അയ്യായിരം രൂപ, ലാഭവിഹിതത്തിന്റെ പകുതിയും നൽകും; ആൻവി ഫ്രഷ് തട്ടിപ്പുക്കാരുടെ മോഹന വലയത്തിൽ വീണത് 150 പേർ
കൊച്ചി: ആൻവി ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 22 കോടി രൂപയോളം തട്ടിച്ച കേസിൽ സ്ഥാപനത്തിൽ പണം നിക്ഷേപിച്ചത് 150 പേർ. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ കന്പനി എംഡി തിരുവനന്തപുരം ബാലരാമപുരം കട്ടച്ചാൽ കുഴി വിഎസ് നിവാസിൽ ശശിധരൻ മകൻ വി.എസ്. വിപിനെ(38) സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൻവി ഫ്രഷ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിക്കുന്ന നോണ് വെജ് സൂപ്പർമാർക്കറ്റിന് ഫ്രാഞ്ചൈസികൾ നൽകാമെന്ന് പരസ്യം നൽകിയാണ് പ്രതിയും ഭാര്യ ഉൾപ്പെടെയുള്ള കൂട്ടുപ്രതികളും ചേർന്ന് തട്ടിപ്പ് നടത്തിയത്. പരസ്യം കണ്ട് ഫ്രാഞ്ചൈസി തുടങ്ങാൻ താല്പര്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള 150 ഓളം ആളുകൾ പണം നിക്ഷേപിച്ചു.വൻ…
Read More