ഭാര്യ പിണങ്ങിപ്പോയപ്പോൾ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ ഒപ്പം കൂട്ടി; പിണക്കം മറന്ന് ഭാര്യതിരിച്ചു വന്നു; യുവാവിന്‍റെ നെഞ്ചിൽ കത്തി കുത്തിയിറക്കി ട്രാ​ൻ​സ്ജെ​ൻ​ഡ​ർ

കൊ​ച്ചി: ഭാ​ര്യ എ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ സ്വ​ദേ​ശി രേ​ഷ്മ(32) ആ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രി​കേ​ശ​നൊ​പ്പ​മാ​യി​രു​ന്നു രേ​ഷ്മ താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ടെ ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മു​രു​കേ​ശ​ന്‍റെ ഭാ​ര്യ കൊ​ച്ചി​യി​ലെ​ത്തി ഈ ​ബ​ന്ധ​ത്തെ ചോ​ദ്യം ചെ​യ്യു​ക​യു​ണ്ടാ​യി.

തു​ട​ർ​ന്ന് ഭാ​ര്യ​യോടൊപ്പം താ​മ​സി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു മു​രു​കേ​ശ​ൻ. ഇ​തേ ചൊ​ല്ലി രേ​ഷ്മ​യും മു​രു​കേ​ശ​നും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. പ്ര​കോ​പി​ത​മാ​യ രേ​ഷ്മ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​ക്കൊ​ണ്ട് മു​രു​കേ​ശ​നെ കു​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് സൗ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം ചെ​ന്നൈ​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച രേ​ഷ്മ​യെ നോ​ർ​ത്ത് പോ​ലീ​സ് ഇ്ൻ​സ്പെ​ക്ട​ർ ബ്രി​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

നെ​ഞ്ചി​ൽ കു​ത്തേ​റ്റ മു​രു​കേ​ശ​ൻ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​രു​കേ​ശ​ന് ന​ഗ​ര​ത്തി​ൽ ആ​ക്രി സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കു​ന്ന തൊ​ഴി​ലാ​ണ്.

Related posts

Leave a Comment